Tuesday, November 27, 2012

ഇത് എന്റെ അപേക്ഷയാണ്

മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ നമ്മള്‍ പല്ലപ്പോഴും മക്കളെ വലിച്ചിഴക്കാറുണ്ട്....
മാതാവ് പിതാവിനെയും, പിതാവ് മാതാവിനെയും വെറുക്കുവാന്‍ പ്രേരിപ്പിക്കും...
അവസാനം മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവും... അതിന്റെ ഇടയില്‍...
പലപ്പോഴും അവര്‍ക്ക് മക്കളെ നഷ്‌ടപ്പെട്ടിടുണ്ടാവും... മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവുമ്പോഴും...
അവര്‍ മക്കളുടെ മനസ്സില്‍ വിതച്ച വെറുപ്പിന്റെ വിത്തുകള്‍ അവശേഷിക്കുന്നുണ്ടാവും...
അതിന്റെ ഫലമായി മക്കള്‍ എന്നേക്കുമായും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ രണ്ടു പെരേയ്യും വെറുത്തിട്ടുണ്ടാവും...
ഈ കലഹങ്ങളുടെ പേരില്‍ മാതാപിതാകള്‍ മക്കള്‍ക്ക്‌ നഷ്‌ടപ്പെടുത്തുന്നത്  അവരുടെ ബാല്യമോ, കൗമാരമോ, യുവത്വമോ ആയിരിക്കാം..
ഒരിക്കലും ആ നഷ്‌ടങ്ങള്‍ ഒന്നും തന്നെ തിരിച്ചു കൊടുക്കുവാന്‍ ആവാത്തതാണ്... അതിലുപരി ഈ കലഹങ്ങള്‍ കുടുംബത്തില്‍ സൃഷ്‌ടിക്കുന്ന സാഹചര്യങ്ങള്‍ മക്കളെ വല്ല തെമ്മാടിയും ആക്കിയാല്‍, അവ മാതാപിതാകളെ മരണത്തോളം വേട്ടയാടി കൊണ്ടിരിക്കും..

അതിനാല്‍ മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ മക്കളെ വലിച്ചിഴക്കാതിരിക്കുക... ഇത് എന്റെ അപേക്ഷയാണ്... നിങ്ങള്‍ സ്വികരിക്കുമെന്ന പ്രതിക്ഷയോടെ .....

- സഹര്‍ അഹമ്മദ്‌ 

Sunday, November 25, 2012

കഥ :: യാത്ര...

ബീച്ച് റിസോര്‍ട്ടിന്റെ എന്റെ റൂമിന്റെ വരാന്തയില്‍ നിന്ന് രാത്രിയിലെ ആകാശകാഴ്ചകളിലേക്ക് എന്റെ കണ്ണുകളെ ഞാന്‍ തുറന്നു വിട്ടു. പൗര്‍ണമി നിലാവില്‍ കടലിനോടു കിന്നാരം പറഞ്ഞു ഉമ്മ വെക്കുന്ന മാനവും മിന്നാമിനുങ്ങ്‌ പോലെ മിന്നുന്ന ആയിരാമായിരം താരകങ്ങളും, പക്ഷെ എന്റെ കണ്ണുകളില്‍ ഉറക്ക് വല്ലാതെ അലട്ടി. എന്റെ കണ്ണുകളിലേക്കു ഉറക്കിന്റെ ജാലകങ്ങള്‍ തുറന്നു...എന്നില്‍ സ്വപ്‌നങ്ങള്‍ വിരുന്നു വന്നു...അവ യാഗ അശ്വത്തിനെ പോലെ നിയന്ത്രണമില്ലാതെ ഓടി., അതിന്റെ പിന്നാലെ ആകസ്മികത നിറഞ്ഞ മനസ്സുമായി ഞാനും ഓടി... ആ ഓട്ടത്തിനിടയില്‍ ആ പെണ്‍കുട്ടിയെ അല്ലാതെ ഞാന്‍ കണ്ടില്ല...

കലങ്ങിയ കണ്ണുകളില്‍ പ്രതിക്ഷകള്‍ വിരിയിച്ച്‌ ഒരു ചാണ്‍ വയറിനായി യാചാനപാത്രവും എടുത്തു ആരാധനാലയങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും ഞാന്‍ അവളെ കണ്ടിട്ടുണ്ട്. ഒരിക്കലും ഞാന്‍ അവളെ കുറിച്ച് ആരോടും അന്വേഷിച്ചില്ല. മറ്റുള്ളവരെ പോലെ അവളെയും ഞാന്‍ വേഷം കെട്ടുന്ന ചൂഷകന്മാരിലാണ് കണ്ടത്. ഞാന്‍ ഉള്‍പ്പെടുന്ന സമൂഹം എന്നും യാചകരെ കണ്ടു വന്നിട്ടുള്ള ചിന്താഗതി കൊണ്ടാണോ അതെന്നു അറിയത്തില്ല..എങ്കിലും ഞാന്‍ അവളില്‍ എന്തോ ഒരു ദയനീയ ഭാവവും അതിനെ പ്രതിരോധിച്ചു മുന്നേറാനുള്ള തന്റേടവും കണ്ടു. ചിരിയുടെ മൂടുപടവും അണിഞ്ഞു അവള്‍ ചിരിക്കും. അന്നൊന്നും അത് എന്നില്‍ യാതൊരു ഭാവവും സൃഷ്ടിച്ചില്ല....

കുറെ ദിവസങ്ങള്‍ക്കു ശേഷം എന്റെ സുഹൃത്തായ ഡോക്ടറെ തേടി മെഡിക്കല്‍ കോളേജില്‍ ഞാന്‍ ചെന്നു. അവിടെ അവന്നുമായി സംസാരിച്ചിരിക്കുമ്പോള്‍ നുര്‍സിന്റെ ഫോണ്‍ വന്നു, " ഡോക്ടര്‍ ജനറല്‍ വാര്‍ഡിലെ നഫീസക്കു കഠിനമായ നെഞ്ച് വേദനയാണ്". ഡോക്ടര്‍ക്ക്‌ ഉടനെ തന്നെ അവിടേക്ക് പോവണമായിരുന്നു, അതിനാല്‍ തന്നെ എന്നെയും ഒപ്പം കൂട്ടി..
അവിടെ ചെന്നപ്പോള്‍ ഞാന്‍ അവളെ കണ്ടു. ഡോക്ടറോട് ഉമ്മയുടെ രോഗങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവള്‍. ഡോക്ടര്‍ മരുന്ന് നല്‍കിയ ശേഷം ഞങ്ങള്‍ അവിടുന്ന് മടങ്ങി. എന്റെ സുഹൃത്തിനോട്‌ അവളെ കുറിച്ച് ഞാന്‍ അന്വേഷിച്ചു. അവന്‍ പറഞ്ഞു: അവളും ഉമ്മയും ഇവിടെ വന്നിട്ട് നാല് വര്‍ഷമായി, അവള്‍ കടപ്പുറത്താണ് താമസിച്ചിരുന്നത്, ഒരു മണ്‍സൂണ്‍ കാലത്ത് കടലില്‍ പോയ അവളുടെ ഉപ്പ കടലാക്രമണത്തില്‍ മരിച്ചു.. പിന്നെ കൂറെ കാലം ഉമ്മ പല വീടുകളിലും വീട്ടു ജോലി ചെയ്തു ജീവിച്ചു, രോഗ നില ഉമ്മ എല്ലാവരില്‍ നിന്നും മറച്ചു വെച്ച്, അതിനാല്‍ തന്നെ രോഗം മൂര്‍ച്ചതിനു ശേഷമാണ് ഇവിടെ എത്തിയത്. കുറെ കാലം ആരൊക്കെയോ സഹായഹസ്തവുമായി വന്നു. പിന്നെ അവരെ കുറിച്ചൊന്നും യാതൊരു വിവരമില്ല. ഇപ്പോള്‍ അവള്‍ എവിടെ നിന്നൊക്കെ യാചന നടത്തിയാണ് മരുന്നിനുള്ള കാശ് സ്വരിപ്പികുന്നത്.

അപ്പോഴാണ്‌ ടെലിഫോണ്‍ ശബ്ദിച്ചത്, അവന്‍ ചെന്ന് റിസീവര്‍ എടുത്തു. " നഫീസ മരണപ്പെട്ടു...". അത് എന്നില്‍ എന്തെന്നറിയാത്ത ദുഃഖം തളം കെട്ടി. അവനില്‍ അത് യാതൊരു ഭാവമാറ്റവും സൃഷ്ടിച്ചില്ല.. എത്രയോ പേരെ അവന്‍ ദിവസവും കാണുന്നതല്ലേ, അതാവാം അവനില്‍ യാതൊരു ഭാവമാറ്റവും സൃഷ്ടിക്കാതിരുന്നത്.

ഞാന്‍ അവിടെ നിന്ന് എന്റെ ഹോട്ടല്‍ റൂമിലേക്ക്‌ ചെന്നു. കണ്ണ് ചിമ്മുമ്പോള്‍ അവളെ കുറിച്ചുള്ള ഒരുപ്പാട്‌ ചോദ്യങ്ങള്‍ എന്നെ തേടി വന്നു. അവളുടെ മാനസിക അവസ്ഥ എന്ത്..? അവള്‍ ഇനി എങ്ങോട്ട്..? തുടങ്ങിയ ചോദ്യങ്ങള്‍. അവയ്ക്ക് ഉത്തരം കണ്ടെത്തുവാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു. പക്ഷെ എനിക്കതിനു കഴിഞ്ഞില്ല.. രാവിലെ റൂം ബോയ്‌ ബെഡ് കോഫിയുമായി വന്നപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. കാരണം ഇന്നലെ ഞാന്‍ ഉറങ്ങുവാന്‍ വൈകിയിരുന്നു. റൂം ബോയ്‌ പത്രവും ബെഡ് കോഫിയും അവിടെ വെച്ചിട്ട് പോയി. ഞാന്‍ പത്രത്താളുകളിലേക്ക് കണ്ണോടിച്ചു. ആഗോള വാര്‍ത്തകളും മറ്റും വായിച്ചു. അവസാനമായി പത്രത്താളുകള്‍ മറിക്കുന്നതിനിടെ ചരമ വാര്‍ത്തകളിലെ ആ ഫോട്ടോ ഞാന്‍ കണ്ടത്. ഉമ്മയുടെ മരണ കാരണം മാനസിക നില തെറ്റിയ പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. 

ഞാന്‍ യാത്രക്കൊരുങ്ങി, എന്റെ അവിടുത്തെ പ്രവര്‍ത്തനം പൂര്‍ണമായിരുന്നു. നാളെ മറ്റൊരു നഗരത്തിലേക്ക്.. നാടോടിയെ പോലെ.. ഒരു വിത്യാസം മാത്രം കടത്തിണ്ണകള്‍ക്ക് പകരം അമ്പരച്ചുംബിയെന്നു മാത്രം... യാത്ര തുടരുന്നു, യാത്ര ദൃശ്യങ്ങളും തുടരുന്നു...പക്ഷെ അവയില്‍ ചിലത് മാത്രം ഓര്‍മ്മകളുടെ ഏടുകളിലേക്ക് കയറിപ്പറ്റുന്നു , മറ്റുള്ളവ പ്രധാന്യം നേടാനാവാതെ തള്ളപ്പെടുന്നു...

- സഹര്‍ അഹമ്മദ്‌ 

Friday, November 16, 2012

കഥ :: ഒരു പ്രവാസിയുടെ പെണ്ണുകാണല്‍.....


കബീറും റഫീഖും സുഹൃത്തുകള്‍ ആണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഒരേ മുറിയില്‍ ഒരുമിച്ചു താമസിക്കുകയാണ്...രണ്ടു പേര്‍ക്കും കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി വീട്ടുക്കാര്‍ പെണ്ണ് അന്വേഷിക്കുകയാണ്..എന്തു കൊണ്ടോ ഒന്നും ശരിയാവുന്നില്ല.

പക്ഷെ, കഴിഞ്ഞ രണ്ടു ദിവസമായി കബീറിന്റെ കാര്യത്തില്‍ ചില പുരോഗതികള്‍ ഉണ്ട്. അവന്‍ രഫീഖിനോട് പറഞ്ഞു, എന്റെ വിവാഹം നിന്നെക്കാള്‍ മുന്‍പേ നടക്കും. അല്ലെങ്കില്‍ ഞാന്‍ വിവാഹമേ കഴിക്കില്ല..കാരണം നാളെ ഞാന്‍ ഒരു പെണ്‍കുട്ടിയെ വീഡിയോ ചാറ്റിലൂടെ പെണ്ണു കാണുന്നുണ്ട്. അവളുടെ വീട്ടുക്കാര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, അത് കൊണ്ടു തന്നെ ഇതു നടക്കുമെന്ന് ഉറപ്പാണ്..അങ്ങനെ ഓരോന്ന് പറഞ്ഞു അവന്‍ റഫീഖിനെ ചൂടാക്കുകയാണ്...

ഒരുപാട് പ്രതിക്ഷകളുമായി നേരം പുലര്‍ന്നു. കബീര്‍ ഇന്ന് ഭാവിയില്‍ അവന്റെ ഭാര്യ ആയേക്കാവുന്ന പെണ്ണിനെ കാണുവാന്‍ പോവുകയാണ്.ആ ആകാംഷ കൊണ്ടാണെന്ന് തോന്നുന്നു അവന്‍ പതിവിലും നേരത്തെ ഉണര്‍ന്നു വീഡിയോ ചാറ്റിനായി അണിഞ്ഞു ഒരുങ്ങിയിട്ടുണ്ട്...അവന്‍ അവളോട്‌ സംസാരിച്ചു, തന്റെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ തുറന്നു പറഞ്ഞു, സംസാരിച്ചു സമയം വൈകിയതിനാല്‍ അവന്‍ തിരക്കിട്ട് ജോലിക്ക് പോയി..

ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ റഫീഖ് കബീറിനോട് പെണ്ണുകാണലിനെ കുറിച്ച് ചോദിച്ചു .

കബീര്‍:  അത് നടക്കില്ല..
റഫീഖ്:  എന്തെ..?
കബീര്‍:  അവര് പെട്ടെന്ന് ഒരു കല്യാണത്തിന് തയ്യാറല്ല..കുറഞ്ഞത്‌ ഒരു വര്‍ഷമെങ്കിലും സമയം വേണം, എന്റെ ഉമ്മയാനെങ്കില്‍ എന്നെ ഈ അവധികെങ്കിലും കെട്ടിക്കണം എന്നാ ആഗ്രഹത്തിലാണ്..
റഫീഖ്:  അത് പോയെങ്കില്‍ പോട്ടെ, നിനക്കുള്ളവള്‍ നിന്നെയും കാത്തു ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഉണ്ടാവും, സമയം ആവട്ടെ... അവള്‍ നിന്റെ മുന്‍പില്‍ എന്തായാലും എത്തിച്ചേരും...


- സഹര്‍ അഹമ്മദ്‌  

Tuesday, November 13, 2012

ഇന്ന് നവംബര്‍ 14,


ഇന്ത്യ വീണ്ടും ഒരു ശിശുദിനം ആഘോഷിക്കുകയാണ്, നമ്മുക്ക് ഇന്നു ആഘോഷിക്കുവാന്‍ ഒരുപ്പാട്‌ ദിനങ്ങള്‍ ഉണ്ട്..
അതില്‍ പല ദിനങ്ങളുടെയും ലക്ഷ്യങ്ങള്‍ ആ ദിനത്തിലെ ആഘോഷച്ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങുകയാണ് പതിവ്. ശിശുദിനവും അതില്‍ നിന്ന് 
തികച്ചും വ്യത്യസ്തമല്ല...

ശിശുദിനം എന്നാല്‍ നമ്മുടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ്, അദ്ദേഹം കുട്ടികളെ ഒത്തിരി സ്നേഹിച്ചിരുന്നുവെന്നും.. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിച്ചിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തെ നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നത് എന്നാണു നമ്മള്‍ പഠിച്ചത്.
അതിനപ്പുറം എന്താണ് ഈ ദിനത്തിന്റെ പ്രസക്തി എന്ന് പലപ്പോഴും നമ്മള്‍ ആലോചിക്കാറില്ല...

നമ്മുടെ കുട്ടികളുടെ മികച്ച ജീവിതനിലവാരവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിവസത്തിന്റെ മഹത്തായ ലക്‌ഷ്യം. പക്ഷെ, ഇത്രയേറെ ശിശുദിനങ്ങള്‍ ആഘോഷിക്കപ്പെട്ടിട്ടും നമ്മുടെ കുട്ടികളുടെ ജീവിത, വിദ്യാഭ്യാസ നിലവാരത്തിനു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.... അതിലേറെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ നമ്മള്‍ മറ്റു പല രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഈ മരണനിരക്കിനു പ്രധാന കാരണം അടിസ്ഥാന സൗകര്യമായ ശൗചലായങ്ങളുടെ അഭാവവും ഉള്ളവയുടെ ശുചിത്യം ഇല്ലാത്തതുമാണ്..

നമ്മുടെ രാജ്യത്തിന്റെ ഭാവി വരും തലമുറയില്‍ ആണെന്നു നാം ഓരോരുത്തരും വാദിക്കാരുണ്ട് എങ്കിലും.. അവരുടെ കാര്യത്തില്‍ നാം കാണിക്കുന്ന ഈ അനാസ്ഥക്ക് ഇന്ന് അല്ലെങ്കില്‍ നാളെ നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും... കൊട്ടി ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളെയും പോലെ ഈ ശിശുദിനവും ഒരു പ്രഹസനമായി മറാതിരിക്കുവാന്‍... നാം ഓരോരുത്തരും മാറ്റത്തിന് തയ്യാറുവുക.. നമ്മുടെ കുട്ടികള്‍ക്ക് നല്ല ജീവിത നിലാവരവും വിദ്യാഭ്യാസവും നല്‍കി മികച്ച ഒരു തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ഈ ശിശുദിനം നമ്മുക്ക് പ്രചോദനമാവട്ടെ...

- സഹര്‍ അഹമ്മദ്‌ 

സ്മാരകങ്ങള്‍....

ഈയടുത്ത് മുംബൈയിലെ പ്രശസ്തമായ ഒരു മുസ്ലിം പൊതുശ്ശമാശനത്തില്‍ നമ്മില്‍ നിന്ന് മരണപ്പെട്ടു പോയ കലാകാരന്മാര്‍ക്കും മഹദ് വ്യക്തികള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാമര്‍ശം ഉയരുക്കുയുണ്ടായി....


ലോകത്ത് നമ്മുക്ക് ഏറ്റവും സമത്വം കാണുവാന്‍ ആവുന്നത് മരണത്തിലാണ്... പട്ടുമെത്തയില്‍ അന്തിയുറങ്ങിയവനും കടത്തിണ്ണയില്‍ കിടന്നുറങ്ങിയവനും വെറും മൂന്നു കഷ്ണം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആറടി മണ്ണില്‍ നിദ്ര കൊള്ളുന്ന ആ സമത്വം നമ്മുക്ക് എവിടെയാണ് കാണുവാന്‍ ആവുക...അവരെ കബറടികിയ ആ കബറിടത്തില്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാളെ കബറടുക്കുകയായി... അല്ലാതെ ആ കബറിടത്തില്‍ സ്മാരകങ്ങള്‍ കെട്ടിപൊക്കി നമ്മള്‍ സംരക്ഷികേണ്ടത്‌ ഉണ്ടോ...?

ഒരു മഹദ് വ്യക്തിയെ നമ്മള്‍ സ്മരിക്കേണ്ടത് ആ വ്യക്തിയുടെ കബറിടത്തില്‍ കെട്ടിപൊക്കിയ സ്മരകത്തിന്റെയോ, അയാളുടെ പ്രതിമയുടെയോ.., ചിത്രത്തിന്റെയോ പേരില്‍ ആവരുത്...ഒരു മഹദ് വ്യക്തിയുടെ മരണ ശേഷം അയാളുടെ ആദര്‍ശങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ, നിലപ്പാടുകള്‍ക്കോ നമ്മുടെ മനസ്സില്‍ യാതൊരു സ്വാധിനവും ചെലുത്തുവാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് നമ്മുക്ക് ഇത്തരം സ്മാരകങ്ങള്‍... മരണ വാര്‍ഷികത്തിന് പുഷ്പാര്‍ച്ചന നടത്തുവാനോ..? അതോ, പക്ഷികള്‍ക്ക് കാഷ്ടിക്കുവാനോ...?

സ്മാരകങ്ങള്‍ ആയി ഉയരേണ്ടത് ശവകുടീരങ്ങളോ.. പ്രതിമകളോ... ചിത്രങ്ങളോ.. അല്ല.., പകരം ഓരോ മനുഷ്യന്റെയും മനസ്സില്‍ ആ മഹാന്റെ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും നിലപ്പാടുകളുടെയും സ്മാരകങ്ങള്‍ ഉയരണം... അങ്ങനെ നാം ഓരോരുത്തരും ആ മഹാന്മാരുടെ ജീവിക്കുന്ന സ്മാരകങ്ങള്‍ ആവണം...

ഖേദകരമെന്ന് പറയട്ടെ, പലപ്പോഴും ഇത്തരം സ്മാരകങ്ങള്‍ ഉയരുന്നത് നമ്മുടെ നഗരമധ്യത്തില്‍ ആയിരിക്കും.., തല ചായിക്കുവാന്‍ കൂരയില്ലാത്ത കോടാനുകോടി ദരിദ്രര്‍ ഉള്ള നമ്മുടെ നാട്ടില്‍ വെറും കല്‍പ്രതിമകള്‍ ആയും ശവകൂടിരങ്ങള്‍ ആയും തീര്‍ക്കപ്പെടുന്ന ഇത്തരം സ്മാരകങ്ങള്‍ നമ്മുക്ക് ആവിശ്യമുണ്ടോ..? തീരുമാനങ്ങള്‍ നിങ്ങളുടേതാണ് ... നിങ്ങള്‍ തീരുമാനിക്കുക...

- സഹര്‍ അഹമ്മദ്‌ 

Sunday, November 11, 2012

തീരുമാനങ്ങള്‍...

"തീരുമാനങ്ങള്‍ പലപ്പോഴും ഭൂരിപക്ഷ്ത്തിറ്റെതു മാത്രമായിരിക്കും...
അത് കൊണ്ട് മാത്രം ആ തീരുമാനങ്ങള്‍ ശരിയാവണം എന്നില്ല.."
- സഹര്‍ അഹമ്മദ്‌

ഞാന്‍ ഏറെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍...

" ഞാന്‍ ഏറെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍...
എന്നും തോല്‍ക്കുവനാണ് എനിക്കിഷ്ടം..
അവര്‍ ഓരോ തവണയും എന്നെ തോല്പ്പിക്കുമ്പോള്‍..
ഞാന്‍ ഏറെ സന്തോഷിക്കും..അവരുടെ വിജയങ്ങളെ ഓര്‍ത്ത് ...
പക്ഷെ, അവര്‍ തോല്‍ക്കുമ്പോള്‍ തോല്‍ക്കുന്നത് അവരല്ല..
ഞാനാണ്.. ഞാന്‍ നെഞ്ചില്‍ ഏറ്റിയ...
അവരെ കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങള്‍ ആണ്..."

- സഹര്‍ അഹമ്മദ്‌

കവിത :: നേരും നെറിയും...

നേരും നെറിയും തമ്മില്‍ തല്ലിയാല്‍ 
കൈകള്‍ കെട്ടി നാം കൂപ്പി നില്‍ക്കണോ...?
ഉയരുന്ന നിന്‍ ഗദ്ഗദം എന്നില്‍ അണയുമ്പോള്‍..
ഉണരാതെ ഞാന്‍ ഉറക്കം നടിക്കണോ...?
ഇടറുന്ന മനവുമായി നീയെന്‍ ചാരത്തു വന്നാല്‍...
പതറാത്ത ചുവടുമായി ഞാന്‍ കാത്തു നില്‍ക്കണോ..?
പിരിയാന്‍ ഭാവത്തില്‍ നീയെന്നില്‍ നില്‍ക്കുമ്പോള്‍...
പറയാതെ ഞാന്‍ അകന്നു പോവണോ..?
നീ അറിയാത്ത രാത്രി തന്‍ ഇരുളിനെ പുണരുമ്പോള്‍...
പകലിന്‍ വെളിച്ചത്തെ ഞാന്‍ കൊതിച്ചു നില്‍ക്കണോ..?
കണ്ണിലെ നിന്‍ നിലവിളക്ക് അണയുമ്പോള്‍...
മെഴുകുതിരി നാളമായി ഞാന്‍ കത്തി ജ്വലിക്കണോ..?
ഒഴുക്കുന്ന പുഴ പോലും മാഞ്ഞു മറയുമ്പോള്‍...
മായാത്ത രൂപമായി ഞാന്‍ നിന്നില്‍ തെളിയണോ..?

- സഹര്‍ അഹമ്മദ്‌

Wednesday, November 7, 2012

നന്മ ഇടപ്പാടല്ല...

നമ്മുടെ ജീവിതത്തിനിടയില്‍ നാം ചിലരെ കണ്ടുമുട്ടാറുണ്ട്...
മറ്റുള്ളവരില്‍ നിന്ന് എല്ലാവിധ നന്മയും മര്യാദയും പ്രതിക്ഷിക്കുകയും..
പക്ഷെ, മറ്റുള്ളവരോട് യാതൊരുവിധ നന്മയോ മര്യാദയോ പ്രകടിപ്പിക്കാത്ത ചിലര്‍...
പലപ്പോഴും അവരെ നാം വെറുക്കുകയും, അവരോടു അവര്‍ നമ്മോടു പെരുമാറുന്ന 
അതെ രീതിയില്‍ തന്നെ പെരുമാറുകയും ആണ് പതിവ്...

ആരെയും ഉപദേശിക്കുവാനോ.. നന്നാക്കുവാനോ...ഞാന്‍ ആളല്ല...
എങ്കിലും, അവരോടു നമ്മള്‍ എല്ലാവരും നല്ല രീതിയില്‍ പെരുമാറണമെന്നും, 
എല്ലാവിധ നന്മകളും അവര്‍ക്കായി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം...
അല്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസമാണ് ഉള്ളത്..?
അവരോടുള്ള നമ്മുടെ നല്ല പെരുമാറ്റം കണ്ടിട്ട് എങ്കിലും..
അവര്‍ നന്നായാല്‍ അതില്പരം ഏതു നന്മയാണ് നമ്മുക്ക് ലഭിക്കുവാനുള്ളത്...

- സഹര്‍ അഹമ്മദ്‌ 

Sunday, November 4, 2012

എന്റെ അനുജത്തികുട്ടിക്ക്...


ഒരേ മാതാപിതാകള്‍ക്ക് പിറന്നവര്‍ അല്ലെങ്കിലും നീ എന്നും എന്റെ അനുജത്തികുട്ടി  ആയിരുന്നു...
ഏതോ ഒരു തെറ്റുദ്ധാരണയുടെ പേരില്‍ നീ എന്നെ അകന്നപ്പോള്‍ ഞാന്‍ ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ട്‌...
ജീവിതത്തിലെ ഒത്തിരി പ്രശ്നങ്ങള്‍ക്കിടയില്‍ മറ്റാരേക്കാളും നീയെന്നെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതി...
അതിനാല്‍ തന്നെ നിന്റെ തെറ്റുദ്ധാരണ തിരുത്തുവാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്..
എന്നിട്ടും ഒത്തിരി തവണ ഞാന്‍ നിന്നോട് ക്ഷമ ചോദിച്ചതാണ്.. എന്തോ..,നീ അത് കേട്ടില്ല...
ഒട്ടും പരിഭവമില്ല..

നിനക്ക് ഇന്നും എന്നെ വെറുക്കാം, എങ്കിലും ഞാന്‍ സ്നേഹിക്കും നിന്നെ എന്റെ അനുജത്തികുട്ടിയായി..
എന്നും എന്നെന്നും...

ഇന്ന് നവംബര്‍ 5, നിന്റെ പിറന്നാള്‍ ആണ്..നീ എന്റെ കണ്ണെത്താ ദൂരത്താണെങ്കിലും എന്റെ മനസ്സില്‍ എന്നും നീയുണ്ടാകും..
എന്റെ അനുജത്തികുട്ടിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.. എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...