Tuesday, November 13, 2012

ഇന്ന് നവംബര്‍ 14,


ഇന്ത്യ വീണ്ടും ഒരു ശിശുദിനം ആഘോഷിക്കുകയാണ്, നമ്മുക്ക് ഇന്നു ആഘോഷിക്കുവാന്‍ ഒരുപ്പാട്‌ ദിനങ്ങള്‍ ഉണ്ട്..
അതില്‍ പല ദിനങ്ങളുടെയും ലക്ഷ്യങ്ങള്‍ ആ ദിനത്തിലെ ആഘോഷച്ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങുകയാണ് പതിവ്. ശിശുദിനവും അതില്‍ നിന്ന് 
തികച്ചും വ്യത്യസ്തമല്ല...

ശിശുദിനം എന്നാല്‍ നമ്മുടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ്, അദ്ദേഹം കുട്ടികളെ ഒത്തിരി സ്നേഹിച്ചിരുന്നുവെന്നും.. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിച്ചിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തെ നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നത് എന്നാണു നമ്മള്‍ പഠിച്ചത്.
അതിനപ്പുറം എന്താണ് ഈ ദിനത്തിന്റെ പ്രസക്തി എന്ന് പലപ്പോഴും നമ്മള്‍ ആലോചിക്കാറില്ല...

നമ്മുടെ കുട്ടികളുടെ മികച്ച ജീവിതനിലവാരവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിവസത്തിന്റെ മഹത്തായ ലക്‌ഷ്യം. പക്ഷെ, ഇത്രയേറെ ശിശുദിനങ്ങള്‍ ആഘോഷിക്കപ്പെട്ടിട്ടും നമ്മുടെ കുട്ടികളുടെ ജീവിത, വിദ്യാഭ്യാസ നിലവാരത്തിനു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.... അതിലേറെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ നമ്മള്‍ മറ്റു പല രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഈ മരണനിരക്കിനു പ്രധാന കാരണം അടിസ്ഥാന സൗകര്യമായ ശൗചലായങ്ങളുടെ അഭാവവും ഉള്ളവയുടെ ശുചിത്യം ഇല്ലാത്തതുമാണ്..

നമ്മുടെ രാജ്യത്തിന്റെ ഭാവി വരും തലമുറയില്‍ ആണെന്നു നാം ഓരോരുത്തരും വാദിക്കാരുണ്ട് എങ്കിലും.. അവരുടെ കാര്യത്തില്‍ നാം കാണിക്കുന്ന ഈ അനാസ്ഥക്ക് ഇന്ന് അല്ലെങ്കില്‍ നാളെ നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും... കൊട്ടി ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളെയും പോലെ ഈ ശിശുദിനവും ഒരു പ്രഹസനമായി മറാതിരിക്കുവാന്‍... നാം ഓരോരുത്തരും മാറ്റത്തിന് തയ്യാറുവുക.. നമ്മുടെ കുട്ടികള്‍ക്ക് നല്ല ജീവിത നിലാവരവും വിദ്യാഭ്യാസവും നല്‍കി മികച്ച ഒരു തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ഈ ശിശുദിനം നമ്മുക്ക് പ്രചോദനമാവട്ടെ...

- സഹര്‍ അഹമ്മദ്‌ 

സ്മാരകങ്ങള്‍....

ഈയടുത്ത് മുംബൈയിലെ പ്രശസ്തമായ ഒരു മുസ്ലിം പൊതുശ്ശമാശനത്തില്‍ നമ്മില്‍ നിന്ന് മരണപ്പെട്ടു പോയ കലാകാരന്മാര്‍ക്കും മഹദ് വ്യക്തികള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാമര്‍ശം ഉയരുക്കുയുണ്ടായി....


ലോകത്ത് നമ്മുക്ക് ഏറ്റവും സമത്വം കാണുവാന്‍ ആവുന്നത് മരണത്തിലാണ്... പട്ടുമെത്തയില്‍ അന്തിയുറങ്ങിയവനും കടത്തിണ്ണയില്‍ കിടന്നുറങ്ങിയവനും വെറും മൂന്നു കഷ്ണം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആറടി മണ്ണില്‍ നിദ്ര കൊള്ളുന്ന ആ സമത്വം നമ്മുക്ക് എവിടെയാണ് കാണുവാന്‍ ആവുക...അവരെ കബറടികിയ ആ കബറിടത്തില്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാളെ കബറടുക്കുകയായി... അല്ലാതെ ആ കബറിടത്തില്‍ സ്മാരകങ്ങള്‍ കെട്ടിപൊക്കി നമ്മള്‍ സംരക്ഷികേണ്ടത്‌ ഉണ്ടോ...?

ഒരു മഹദ് വ്യക്തിയെ നമ്മള്‍ സ്മരിക്കേണ്ടത് ആ വ്യക്തിയുടെ കബറിടത്തില്‍ കെട്ടിപൊക്കിയ സ്മരകത്തിന്റെയോ, അയാളുടെ പ്രതിമയുടെയോ.., ചിത്രത്തിന്റെയോ പേരില്‍ ആവരുത്...ഒരു മഹദ് വ്യക്തിയുടെ മരണ ശേഷം അയാളുടെ ആദര്‍ശങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ, നിലപ്പാടുകള്‍ക്കോ നമ്മുടെ മനസ്സില്‍ യാതൊരു സ്വാധിനവും ചെലുത്തുവാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് നമ്മുക്ക് ഇത്തരം സ്മാരകങ്ങള്‍... മരണ വാര്‍ഷികത്തിന് പുഷ്പാര്‍ച്ചന നടത്തുവാനോ..? അതോ, പക്ഷികള്‍ക്ക് കാഷ്ടിക്കുവാനോ...?

സ്മാരകങ്ങള്‍ ആയി ഉയരേണ്ടത് ശവകുടീരങ്ങളോ.. പ്രതിമകളോ... ചിത്രങ്ങളോ.. അല്ല.., പകരം ഓരോ മനുഷ്യന്റെയും മനസ്സില്‍ ആ മഹാന്റെ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും നിലപ്പാടുകളുടെയും സ്മാരകങ്ങള്‍ ഉയരണം... അങ്ങനെ നാം ഓരോരുത്തരും ആ മഹാന്മാരുടെ ജീവിക്കുന്ന സ്മാരകങ്ങള്‍ ആവണം...

ഖേദകരമെന്ന് പറയട്ടെ, പലപ്പോഴും ഇത്തരം സ്മാരകങ്ങള്‍ ഉയരുന്നത് നമ്മുടെ നഗരമധ്യത്തില്‍ ആയിരിക്കും.., തല ചായിക്കുവാന്‍ കൂരയില്ലാത്ത കോടാനുകോടി ദരിദ്രര്‍ ഉള്ള നമ്മുടെ നാട്ടില്‍ വെറും കല്‍പ്രതിമകള്‍ ആയും ശവകൂടിരങ്ങള്‍ ആയും തീര്‍ക്കപ്പെടുന്ന ഇത്തരം സ്മാരകങ്ങള്‍ നമ്മുക്ക് ആവിശ്യമുണ്ടോ..? തീരുമാനങ്ങള്‍ നിങ്ങളുടേതാണ് ... നിങ്ങള്‍ തീരുമാനിക്കുക...

- സഹര്‍ അഹമ്മദ്‌ 

Sunday, November 11, 2012

തീരുമാനങ്ങള്‍...

"തീരുമാനങ്ങള്‍ പലപ്പോഴും ഭൂരിപക്ഷ്ത്തിറ്റെതു മാത്രമായിരിക്കും...
അത് കൊണ്ട് മാത്രം ആ തീരുമാനങ്ങള്‍ ശരിയാവണം എന്നില്ല.."
- സഹര്‍ അഹമ്മദ്‌

ഞാന്‍ ഏറെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍...

" ഞാന്‍ ഏറെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍...
എന്നും തോല്‍ക്കുവനാണ് എനിക്കിഷ്ടം..
അവര്‍ ഓരോ തവണയും എന്നെ തോല്പ്പിക്കുമ്പോള്‍..
ഞാന്‍ ഏറെ സന്തോഷിക്കും..അവരുടെ വിജയങ്ങളെ ഓര്‍ത്ത് ...
പക്ഷെ, അവര്‍ തോല്‍ക്കുമ്പോള്‍ തോല്‍ക്കുന്നത് അവരല്ല..
ഞാനാണ്.. ഞാന്‍ നെഞ്ചില്‍ ഏറ്റിയ...
അവരെ കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങള്‍ ആണ്..."

- സഹര്‍ അഹമ്മദ്‌

കവിത :: നേരും നെറിയും...

നേരും നെറിയും തമ്മില്‍ തല്ലിയാല്‍ 
കൈകള്‍ കെട്ടി നാം കൂപ്പി നില്‍ക്കണോ...?
ഉയരുന്ന നിന്‍ ഗദ്ഗദം എന്നില്‍ അണയുമ്പോള്‍..
ഉണരാതെ ഞാന്‍ ഉറക്കം നടിക്കണോ...?
ഇടറുന്ന മനവുമായി നീയെന്‍ ചാരത്തു വന്നാല്‍...
പതറാത്ത ചുവടുമായി ഞാന്‍ കാത്തു നില്‍ക്കണോ..?
പിരിയാന്‍ ഭാവത്തില്‍ നീയെന്നില്‍ നില്‍ക്കുമ്പോള്‍...
പറയാതെ ഞാന്‍ അകന്നു പോവണോ..?
നീ അറിയാത്ത രാത്രി തന്‍ ഇരുളിനെ പുണരുമ്പോള്‍...
പകലിന്‍ വെളിച്ചത്തെ ഞാന്‍ കൊതിച്ചു നില്‍ക്കണോ..?
കണ്ണിലെ നിന്‍ നിലവിളക്ക് അണയുമ്പോള്‍...
മെഴുകുതിരി നാളമായി ഞാന്‍ കത്തി ജ്വലിക്കണോ..?
ഒഴുക്കുന്ന പുഴ പോലും മാഞ്ഞു മറയുമ്പോള്‍...
മായാത്ത രൂപമായി ഞാന്‍ നിന്നില്‍ തെളിയണോ..?

- സഹര്‍ അഹമ്മദ്‌

Wednesday, November 7, 2012

നന്മ ഇടപ്പാടല്ല...

നമ്മുടെ ജീവിതത്തിനിടയില്‍ നാം ചിലരെ കണ്ടുമുട്ടാറുണ്ട്...
മറ്റുള്ളവരില്‍ നിന്ന് എല്ലാവിധ നന്മയും മര്യാദയും പ്രതിക്ഷിക്കുകയും..
പക്ഷെ, മറ്റുള്ളവരോട് യാതൊരുവിധ നന്മയോ മര്യാദയോ പ്രകടിപ്പിക്കാത്ത ചിലര്‍...
പലപ്പോഴും അവരെ നാം വെറുക്കുകയും, അവരോടു അവര്‍ നമ്മോടു പെരുമാറുന്ന 
അതെ രീതിയില്‍ തന്നെ പെരുമാറുകയും ആണ് പതിവ്...

ആരെയും ഉപദേശിക്കുവാനോ.. നന്നാക്കുവാനോ...ഞാന്‍ ആളല്ല...
എങ്കിലും, അവരോടു നമ്മള്‍ എല്ലാവരും നല്ല രീതിയില്‍ പെരുമാറണമെന്നും, 
എല്ലാവിധ നന്മകളും അവര്‍ക്കായി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം...
അല്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസമാണ് ഉള്ളത്..?
അവരോടുള്ള നമ്മുടെ നല്ല പെരുമാറ്റം കണ്ടിട്ട് എങ്കിലും..
അവര്‍ നന്നായാല്‍ അതില്പരം ഏതു നന്മയാണ് നമ്മുക്ക് ലഭിക്കുവാനുള്ളത്...

- സഹര്‍ അഹമ്മദ്‌ 

Sunday, November 4, 2012

എന്റെ അനുജത്തികുട്ടിക്ക്...


ഒരേ മാതാപിതാകള്‍ക്ക് പിറന്നവര്‍ അല്ലെങ്കിലും നീ എന്നും എന്റെ അനുജത്തികുട്ടി  ആയിരുന്നു...
ഏതോ ഒരു തെറ്റുദ്ധാരണയുടെ പേരില്‍ നീ എന്നെ അകന്നപ്പോള്‍ ഞാന്‍ ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ട്‌...
ജീവിതത്തിലെ ഒത്തിരി പ്രശ്നങ്ങള്‍ക്കിടയില്‍ മറ്റാരേക്കാളും നീയെന്നെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതി...
അതിനാല്‍ തന്നെ നിന്റെ തെറ്റുദ്ധാരണ തിരുത്തുവാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്..
എന്നിട്ടും ഒത്തിരി തവണ ഞാന്‍ നിന്നോട് ക്ഷമ ചോദിച്ചതാണ്.. എന്തോ..,നീ അത് കേട്ടില്ല...
ഒട്ടും പരിഭവമില്ല..

നിനക്ക് ഇന്നും എന്നെ വെറുക്കാം, എങ്കിലും ഞാന്‍ സ്നേഹിക്കും നിന്നെ എന്റെ അനുജത്തികുട്ടിയായി..
എന്നും എന്നെന്നും...

ഇന്ന് നവംബര്‍ 5, നിന്റെ പിറന്നാള്‍ ആണ്..നീ എന്റെ കണ്ണെത്താ ദൂരത്താണെങ്കിലും എന്റെ മനസ്സില്‍ എന്നും നീയുണ്ടാകും..
എന്റെ അനുജത്തികുട്ടിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.. എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...

Tuesday, October 16, 2012

തുമ്പിയും ഞാനും....

പാറിപറക്കുന്ന തുമ്പികള്‍ ആദ്യം ഒരു കൌതുകം ആയിരുന്നു...
പിന്നെ ബാല്യത്തിന്റെ കുസൃതിയില്‍ വാലില്‍ നൂല്‍ കെട്ടി..
ചെറു കല്ലിന്‍ ഭാരം ചുമപ്പിച്ചപ്പോള്‍ 
എന്റെ ചെയ്തികള്‍ തെറ്റായിരുന്നു..
എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല...
അതിലേറെ അത് തെറ്റായിരുന്നു..
എന്ന് ആരും പറഞ്ഞു തന്നില്ല.. എന്നതാണ് ശരി..
ഇന്ന് ഓരോ കുരുന്നുകളെയും കാണുമ്പോള്‍ നൊമ്പരപ്പെടാറുണ്ട് ..
അത് ഒരിക്കലും നഷ്ടപ്പെട്ടുപ്പോയ എന്റെ ബാല്യത്തെ ഓര്‍ത്തല്ല..
മറിച്ച്, ഈ കുരുന്നുകളും കല്ല്‌ എടുക്കുന്ന തുമ്പികളും..
തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത് എന്നോര്‍ത്താണ്...

- സഹര്‍ അഹമ്മദ്‌ 

കവിത :: ആരാണ് തെറ്റുക്കാര്‍ ...


ചെറു വിരലാലെ അവനന്നൊരു..
തുമ്പിയെ പിടിച്ചു...
വാലില്‍ നൂല്‍ കെട്ടി അതിനെ പറത്തി ...
ചെറു കല്ലിന്‍ ഭാരം ചുമപ്പിച്ചു ...
അപ്പോഴും അതു കണ്ടു അവന്റെ 
അമ്മ മന്ദഹാസം തൂകി..
ഒരു നാള്‍ അവനിലെ ബാല്യം വളര്‍ന്നപ്പോള്‍..
അവന്‍ അമ്മയെ കൂട്ടിലടച്ചു 
വേലകള്‍ ചെയ്യിച്ചു..
ഇടറുന്ന മനവുമായി..
ആ അമ്മ തെങ്ങുമ്പോള്‍...
ആരാണ്  തെറ്റുക്കാര്‍ ..?
അമ്മയോ..? അതോ മകനോ..?

- സഹര്‍ അഹമ്മദ്‌ 

Wednesday, August 29, 2012

വേഷങ്ങള്‍......

"നമ്മുടെ നിത്യജീവിതത്തിനിടയില്‍ നമ്മള്‍ പലരേയും കണ്ടുമുട്ടുന്നു...
അതില്‍ പലര്‍ക്കും നമ്മുടെ ജീവിതത്തില്‍ ചില വേഷങ്ങളുണ്ട്...,
അവരുടേതായ ചില വേഷങ്ങള്‍......എങ്കിലും ഞാന്‍ ഈ ജീവിതത്തെ 
നാടകം എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല... കാരണം, ആരോ എഴുതിയ 
തിരക്കഥയിലെ കഥാപാത്രങ്ങള്‍ അല്ല നമ്മള്‍...ജീവിതം ജീവിക്കുവാനാണ്...
അഭിനയിക്കുവാനല്ല.."

- സഹര്‍ അഹമ്മദ്‌ 

Monday, August 27, 2012

കവിത :: പ്രവാസം (എന്റെ ഓര്‍മ്മയില്‍.)


ബാല്യം ::
പ്രവാസിയായ എന്റെ ഉപ്പയുടെ വിയര്‍പ്പിനെക്കാള്‍ 
ഞാന്‍ അറിഞ്ഞതും കാത്തിരുന്നതും...
നിറമുള്ള പെന്സിലുകള്‍ക്കും 
മധുരമുള്ള മിടായികള്‍ക്കും..
ഗള്‍ഫിന്റെ മണമുള്ള പുത്തന്‍ വസ്ത്രങ്ങല്‍ക്കുമായിരുന്നു..

കൗമാരം::
പ്രവാസം ഉപേക്ഷിച്ച പ്രവാസിയെ
ഉപേക്ഷിക്കുന്ന ബന്ധുജനങ്ങളും...
സ്നേഹിച്ചവരൊക്കെ ശത്രുകള്‍..
ആയതും എന്റെ കൗമാര ഓര്‍മ്മകള്‍..

യുവത്വം::
പ്രണയം തോന്നിയ പെണ്‍ സുഹൃത്തിനെ
സ്വന്തമാക്കുവാന്‍ മരുക്കര തേടിയപ്പോള്‍...
ഞാനും പ്രവാസി..
പ്രവാസിയുടെ പ്രയാസം എന്തെന്നറിഞ്ഞതും..
സ്നേഹിച്ച പെണ്‍ സുഹൃത്തിനെ നഷ്ടമായതും..
എന്റെ യുവത്വം....

വാര്‍ധക്യം ::
അറിയില്ല അങ്ങനെയൊരു അദ്ധ്യായം
ഈ ജീവിതത്തില്‍ ഉണ്ടാകുമോ എന്ന് ...
എങ്കിലും കൊതിക്കുന്നു പ്രവാസിയായി മരിക്കുവാന്‍
ഈ മണ്ണില്‍ എന്നേക്കുമായി ഉറങ്ങുവാന്‍...

- സഹര്‍ അഹമ്മദ്‌

കവിത :: സന്ദേശം...


അവള്‍ ഇന്നെനിക്കു ഒരു സന്ദേശം അയച്ചു...
എന്‍റെ സ്വപ്നങ്ങളൊക്കെയും സാക്ഷാത്കരിക്കട്ടെയെന്നു...
അവള്‍ അറിയുന്നുണ്ടാവുമോ...?
ഇന്ന് ഞാന്‍ എന്നെ കുറിച്ചോ .., മറ്റുള്ളവരെ കുറിച്ചോ...
സ്വപ്നങ്ങളൊന്നും തന്നെ ഞാന്‍ സുക്ഷിക്കുന്നില്ല എന്ന്...

- സഹര്‍ അഹമ്മദ്‌

എന്‍റെ കൂട്ടുക്കാരി,

എന്‍റെ കൂട്ടുക്കാരി, ഞാന്‍ നിന്നെ പ്രണയിക്കുന്നുണ്ടെന്നും...
അതിനു നമ്മുടെ ഭാഷയോ,, ദേശമോ.. യാതൊരുവിധ 
അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നില്ല.. എന്ന് എനിക്കറിയാം...
അതിലുപരി നിന്റെ ഭാഷയും ദേശവും എന്‍റെ പൂര്‍വികരുടെ 
ഭാഷയും ദേശവും ആണെന്നും.. 
അതിനാല്‍ തന്നെ ആ ഭാഷയേയും ദേശത്തേയും ഞാന്‍ നിന്നെ പോലെ 
ഒത്തിരി സ്നേഹിക്കുന്നുണ്ടെന്നും എനിക്കറിയാം..
പക്ഷേ നിന്നോട് എന്‍റെ പ്രണയം തുറന്നു പറയുന്നതില്‍ നിന്നും 
എന
്നെ പിന്നോട്ട് വലിക്കുന്നത് നീയും നിന്റെ സുഹൃത്ത്‌ ബന്ധവും
എന്നേക്കുമായി എനിക്ക് അന്യമാവുമെന്ന എന്‍റെ ഭയമാവാം...
എങ്കിലും നിന്റെ സുഹൃത്ത്‌ ബന്ധത്തേയും നിന്റെ ഓര്‍മ്മകളേയും..
ഞാന്‍ താലോലിക്കും... എന്‍റെ മനസ്സില്‍ എന്നും എന്നേക്കുമായി....

- സഹര്‍ അഹമ്മദ്‌

Saturday, June 30, 2012

കഥ :: അന്വേഷണം


ഓരോ പ്രണയവും ഓരോ അന്വേഷണമാണ്.. മനസ്സില്‍ മോഹിക്കുന്ന പ്രണയിനിയെ, അല്ലെങ്കില്‍ എന്നെങ്കിലും നഷ്ടമായ പ്രണയിനിയെ
കണ്ടെത്തുവാനുള്ള  അന്വേഷണം .. ഈ കഥയും അങ്ങനെയുള്ള ഒരു അന്വേഷണമാണ്...

ഡിസംബറിലെ തണുത്ത രാത്രിയില്‍ മദ്രസയിലെ ഉസ്താദിന് ഭക്ഷണം വാങ്ങിക്കുവാന്‍ ചെന്നപ്പോഴാണ്  അവളെ ആദ്യമായി കണ്ടത്...
ഇതുവരെ ആരോടും തോന്നാതിരുന്ന ഒരു ഇഷ്ടം ആദ്യമായി അവളോട്‌ തോന്നി.... പിന്നെ പ്രണയം തുറന്നു പറയാതിരുന്ന നീണ്ട ഏഴു വര്‍ഷങ്ങള്‍ 
അവളുടെ പാതയിലെ നിത്യ സന്ദര്‍ശകനായി.. അവളോട്‌ പറയുവാന്‍ കൊതിച്ചതൊക്കെ കവിതകളായി കുറിച്ചുവെച്ചു.. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 
പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അവളുടെ മറുപടിക്ക് പകരം അവളുടെ ഉപ്പ പറഞ്ഞു: " മോനെ ഈ പണി നിര്‍ത്തി കൊള്ളുവാന്‍...". അന്ന് മുതല്‍ അവള്‍ മുഖം തിരിച്ചു നടന്നു..അതോടെ ആ പ്രണയം കബറടക്കി...  

എങ്കിലും ഓരോ ആള്‍ കൂട്ടത്തിലും അന്വേഷിച്ചത് അവളെയായിരുന്നു.. അവളെ പോലെയുള്ളവളെ.. അവളുടെ കണ്ണുകളെ.. അവളുടെ പുഞ്ചിരിയെ... അങ്ങനെ...അങ്ങനെ...

അതിനു ശേഷം ജോലിക്കിടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു... അതു നല്ല സുഹൃത്ത് ബന്ധത്തിലേക്ക് വളര്‍ന്നു.. ആ സുഹൃത്ത് ബന്ധം ഒഴിച്ചു കൂടുവാനാവത്തതാണ് എന്ന് തോന്നിയപ്പോള്‍ അവളോട്‌ വിവാഹ  അഭ്യര്‍ത്ഥന നടത്തി.. അവള്‍ സമ്മതിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല..
അവളുടെ പിതാവ് പറഞ്ഞു, നിന്റെ മാതപിതാകള്‍ സമ്മതിച്ചാല്‍ നടത്താമെന്ന്.. എന്തോ കൊണ്ടോ എന്‍റെ മാതപിതാകള്‍ സമ്മതിച്ചില്ല...അതിലുപരി എനിക്ക് അവരോടു എന്‍റെ പ്രണയം ബോധ്യപ്പെടുത്തുവാന്‍ പറ്റിയില്ല എന്നതാണ് ശരി....

ഇനി ഒരിക്കലും ആരെയും പ്രണയിക്കില്ല എന്ന് തീരുമാനിച്ചുവെങ്കിലും..എന്നോട് ഒരുവള്‍ക്ക്‌ പ്രണയം തോന്നി.. അവളെ വിവാഹ അഭ്യര്‍ത്ഥന നടത്തുവാന്‍ താത്പര്യമുണ്ടോ എന്നവള്‍ ചോദിച്ചു.., ഒരിക്കലും അങ്ങനെയൊരു ഇഷ്ടം അവളോട്‌ തോന്നാതിരുന്നതിനാല്‍, അങ്ങനെ ഒരു ആഗ്രഹമില്ലെന്നും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കുമെന്നും തുറന്നു പറഞ്ഞു.. എന്നിട്ടും എന്റെ സുഹൃത്ത്‌ ബന്ധം അവളെ ശല്യപ്പെടുത്തുന്നു എന്നവള്‍ പറഞ്ഞതിനാല്‍..ആ സുഹൃത്ത്‌ ബന്ധം എന്നേക്കുമായി ഞങ്ങള്‍ അവസാനിപ്പിച്ചു...

ഇതിനിടയിലും എന്റെ പ്രണയിനിയെ തേടിയുള്ള അന്വേഷണം തുടരുന്നുണ്ടായിരുന്നുവെങ്കിലും ആരെയും കണ്ടെത്തുവാനായില്ല..അവസാനം മാതാപിതാകളുടെ നിര്‍ബന്ധത്തിനു വഴങ്ങി, ആ ശ്രമം ഉപേക്ഷിച്ചു ഒരിക്കലും കാണാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു... ജീവിതസഖിയെ കുറിച്ച് ഒരുപാട് മോഹമുണ്ടായിരുന്നുവെങ്കിലും അതിലുപരി അവളിലെ നന്മയെ പ്രണയിക്കുവാന്‍ ഇഷ്ടപ്പെട്ടു.. ഞാന്‍ അന്വേഷിച്ചിരുന്ന എന്റെ പ്രണയിനിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് എന്ന സത്യം അങ്ങനെ ഞാന്‍ അറിഞ്ഞു...

അതെ ഓരോ പ്രണയവും ഓരോ അന്വേഷണമാണ്, അതു പൂര്‍ണതയില്‍ എത്തുന്നത്‌ നമ്മള്‍ നമ്മുടെ ജീവിതസഖിയെ എന്നേക്കുമായി കണ്ടെത്തുന്നതിലൂടെയാണ്..., തിരിച്ചറിയുന്നതിലൂടെയാണ്  ...

- സഹര്‍ അഹമ്മദ്‌ 

Tuesday, June 26, 2012

ഞാന്‍ സ്വപ്നം കാണാറില്ല...!


എന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ
സ്വപ്നങ്ങളൊന്നും തന്നെ 
ഞാന്‍ സാക്ഷാത്കരിച്ചിട്ടില്ല..,
അതിനാല്‍ മറ്റുള്ളവരെ കുറിച്ച്
ഞാന്‍ സ്വപ്നം കാണാറില്ല...!

- സഹര്‍ അഹമ്മദ്‌ 

Wednesday, June 20, 2012

സുഹൃത്തേ..,തനിച്ചല്ല നീ..

മണലാരണ്യത്തിലെ മരുപ്പച്ച തേടിയുള്ള മനുഷ്യന്റെ യാത്രക്ക് 
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂട്ടമായും ഒറ്റക്കും അവന്‍ യാത്ര ചെയ്തിരുന്നു.
ചിലര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു, മറ്റു ചിലരാകട്ടെ കൂട്ടം തെറ്റി മണലാരണ്യത്തില്‍ ഒറ്റപ്പെട്ടു.
തന്റെ നിലവിളിക്ക്‌ ആരെങ്കിലും കാതോര്‍ക്കുമെന്നു കരുതി അവന്‍ അട്ടഹസിച്ചു..,
പലപ്പോഴും അവന്‍റെ അട്ടഹാസങ്ങള്‍ നേര്‍ത്തു നേര്‍ത്തു നിശബ്ദമായ മരണത്തിനു വഴിമാറുകയായിരുന്നു..

നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടു. മണലാരണ്യത്തിന്റെ രൂപവും ഭാവവും ഒക്കെ മാറി.
മണല്‍ കൂനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് സൗധങ്ങളും ജലാശയങ്ങളും പുല്‍മേടുകളും വന്നു.
പക്ഷെ ജീവന്റെ ഉറവ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് മാത്രം വലിയ മാറ്റമൊന്നും വന്നില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ് മണലാരണ്യത്തിന്റെ വിജനതയാണ് അവനെ ഭയപ്പെടുത്തിയതെങ്കില്‍,
ഇന്ന് പരസ്പരം കാതോര്‍ക്കാതെ എങ്ങോട്ടോ ഓടുന്ന ഈ ആള്കൂട്ടമാണ് അവനെ ഭയപ്പെടുത്തുന്നത്‌..
ഈ ആള്‍കൂട്ടത്തില്‍ എല്ലാവരെയും എന്ന പോലെ അവനും തനിച്ചാണ്...അവനു കൂട്ടായി അവന്‍റെ
സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും മാത്രം.. പലപ്പോഴും അവന്‍റെ സ്വപ്നഭംഗങ്ങള്‍ അവന്‍റെ മനസ്സില്‍
വിഷാദത്തിന്റെയും ഏകാന്തതയുടെയും തിരയിളകങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അവന്‍റെ മുന്‍ഗാമികളെ
പോലെ അവനും നിലവിളിക്കുന്നുണ്ട്‌. ആരെങ്കിലും തന്നെ സഹായിക്കും എന്നോര്‍ത്തല്ല പലപ്പോഴും ആ നിലവിളികള്‍.
മറിച്ച്‌, തന്റെ വാക്കുകള്‍ക്കു ആരെങ്കിലും കാതോര്‍ക്കുമെനും, തന്റെ മനസ്സിന്റെ ഭാരം ഇത്തിരിയെങ്കിലും പങ്കുവെക്കുവാന്‍..
ആരെങ്കിലും വരുമെന്നും ഓര്‍ത്താണ് ആ നിലവിളികള്‍. പക്ഷെ ആ നിലവിളികള്‍ പലപ്പോഴും നാം കേള്‍ക്കാറില്ല..
ഒടുവില്‍, തന്റെ നിലവിളികള്‍ക്കു കാതോര്‍ക്കാത്ത ഈ ആള്‍കൂട്ടത്തില്‍ നിന്നും ഓടി മറയുവാന്‍ അവന്‍ ആഗ്രഹിക്കുന്നു..
അതിനായി അവന്‍ മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നു..

അവന്‍റെ മരണം നമ്മോടു പലതും ചോദിക്കുന്നില്ലേ..? ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍..അതില്‍ നിന്നും ഒളിചോടുവാന്‍
നമ്മുക്കാവുമോ..? നമ്മള്‍ കാതോര്‍ക്കാതിരുന്ന അവന്‍റെ നിലവിളികള്‍ ഇപ്പോഴും ഈ അന്തരിക്ഷത്തില്‍ മുഴുങ്ങി നില്‍പ്പുണ്ട്..
ഒന്ന് കാതുക്കൂര്‍പ്പിച്ചാല്‍ ആ നിലവിളികള്‍ നമ്മുക്ക് കേള്‍ക്കാം.. അതിനാല്‍ നമ്മുക്ക് അവനോടു പറയാം...
ഈ ആള്‍ക്കൂട്ടത്തില്‍ സുഹൃത്തേ... തനിച്ചല്ല നീ..നിന്റെ വാക്കുകള്‍ക്കു കാതോര്‍ക്കുവാന്‍, നിന്റെ നൊമ്പരങ്ങള്‍ പങ്കുവെക്കുവാന്‍..
നിന്റെ സുഹൃത്തായി ഞങ്ങളുണ്ട് നിന്റെ കൂടെ... എന്നും... എന്നെന്നും...

- സഹര്‍ അഹമ്മദ്‌..

Wednesday, May 30, 2012

കവിത :: ആത്മഹത്യ..

എന്നെ കാണുവാന്‍ കൊതികാത്ത..
നിന്നുടെ കണ്കള്‍ക്കു പകരം..
ഞാന്‍ എന്നുടെ കണ്ണുകള്‍ ചുഴ്ന്നെടുക്കട്ടെയ്യോ ..?
എന്‍ മൊഴികള്‍ക്കു കാതോര്‍ക്കാത്ത..
നിന്നുടെ കാതുകള്‍ക്ക് പകരം..
ഞാന്‍ എന്നുടെ കാതുകള്‍ അരിഞ്ഞു വീഴ്ത്തട്ടെയ്യോ ..?
എന്നോടൊന്നും മിണ്ടാത്ത നിന്‍ നാവിനു പകരം..
ഞാന്‍ എന്നുടെ നാവു പിഴുതെറിയട്ടെയ്യോ ..?
എന്നെ പുണരാന്‍ വെന്ബാത്ത നിന്‍ കരങ്ങള്‍ക്ക് പകരം.
ഞാന്‍ എന്നുടെ കരങ്ങള്‍ അറുത്തു മാറ്റട്ടെയ്യോ..?
എന്നില്ലേക്ക് ചുവടുവെക്കുവാന്‍ മോഹിക്കാത്ത ..
നിന്‍ പാദങ്ങള്‍ക്ക് പകരം..
ഞാന്‍ എന്നുടെ പാദങ്ങള്‍ മുറിച്ചു മാറ്റട്ടെയ്യോ..?
എന്നെ പ്രണയിക്കാത്ത നിനക്കു പകരം..
ഞാന്‍ എന്നെ തന്നെ വധിക്കട്ടെയ്യോ...?




- സഹര്‍ അഹമ്മദ്‌

Friday, May 25, 2012

കവിത : മൗനം..

എന്‍റെ വാക്കുകളേക്കാള്‍ 
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചത്...
നിന്റെ വാക്കുകളെയായിരുന്നു..
പക്ഷെ, നിന്‍റെ ഈ മൗനം..
അതു എന്നെ ഭ്രാന്തനാക്കുന്നു...

- സഹര്‍ അഹമ്മദ്‌..

Thursday, May 17, 2012

കവിത :: കാത്തിരിപ്പ്...

കാത്തിരിക്കുന്നു ഞാന്‍ 
വിടവാക്കു ചൊല്ലാതെപ്പോയവളെ..
ഞങ്ങള്‍ ഒരുമിച്ചു നടന്ന പാതയിലെ..
ഒരുമിച്ചിരുന്നു സങ്കടങ്ങള്‍ ചൊന്ന..
ചിതലെടുത്ത ബെഞ്ചിന്റെ ഓരത്ത്...
ചിതലെടുക്കാത്ത മോഹവുമായി..
കാത്തിരിക്കുന്നു ഞാന്‍..
എന്നോട് വിടവാക്കു ചൊല്ലാതെപ്പോയവളെ..

- സഹര്‍ അഹമ്മദ്‌ 

Friday, May 11, 2012

എന്‍റെ സന്ധ്യക്ക്‌......

ജീവിതത്തിന്റെ വൈകിയ വേളയിലാണ് സന്ധ്യേ...
ഞാന്‍ നിന്നെ കണ്ടുമുട്ടിയത്‌...
നീ എന്‍റെ ജീവിതത്തില്‍ വന്നത് മുതല്‍..
എന്‍റെ ജീവിതം നിറമുള്ളത് ആയിരുന്നു ...
പക്ഷെ ഇത്രയും വേഗം നീ ഇരുട്ടിനു വഴി മാറുമെന്നു
ഞാന്‍ കരുതിയില്ല...
കാരണം, നീ എന്നോടൊപ്പമുള്ള ഓരോ നിമിഷവും
അത്രയ്ക്ക് മനോഹരമായിരുന്നു...
നഷ്ടപ്പെട്ടാതിരുന്നുവെങ്കില്‍..
എന്ന് ഞാന്‍ ഏറെ കൊതിച്ച നിമിഷങ്ങള്‍ ആയിരുന്നു അവ..

- സഹര്‍ അഹമ്മദ്‌

കഥ: മരുഭുമി ഉണ്ടാവുമ്പോള്‍....

ഞാന്‍ നിങ്ങളോട് ഒരു ഭൂപ്രദേശത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്...



ഒരു കൊച്ചു ഭൂപ്രദേശം ആയിരുന്നു ഞാന്‍...പലരും സ്വപ്നം കണ്ട കൊച്ചു ഭൂപ്രദേശം, 
വളരുന്ന പുല്‍ക്കൊടികള്‍, എവിടെയും പച്ചപ്പുകള്‍ മാത്രം..
എല്ലാ ഭൂപ്രദേശവും കൊതികുന്നത് പോലെ ഞാനും കൊതിച്ചു മഴയെ...
മാനത്ത് മേഘങ്ങള്‍ ഇരുണ്ടു കൂടി... ഞാന്‍ സന്തോഷത്തില്‍ മതിമറന്നു..
മേഘങ്ങള്‍ എനീലെക്കു പെയ്തിറങ്ങി, അതില്‍ ഞാന്‍ വെന്തെരിഞ്ഞു...
അതു കൊപഗ്നിയായിരുന്നു...
ഇന്ന് എന്നില്‍ കരിഞ്ഞ വൃക്ഷങ്ങളും, പൂവുകളും മാത്രം..
വണ്ടുകള്‍ വിരുന്നു വരാറില്ല, കുയിലുകള്‍ പാടാറില്ല..മയിലുകള്‍ ആടാറില്ല..
തീര്‍ത്തും ഒരു ശവപ്പറമ്പ്, സ്വപ്നങ്ങളുടെ ശവപ്പറമ്പ്.
എനിക്ക് പുതു ജീവന്‍ നല്‍ക്കുവാന്‍ ഞാന്‍ പലവഴിയും അന്വേഷിച്ചു..
അപ്പോഴാണ്‌ ഞാന്‍ എന്നിലുള്ള ജലസ്രോതസുകള്‍ അറിഞ്ഞത്..
ആ ജലസ്രോതസുകള്‍ ഉപയോഗിച്ച് ഞാന്‍ കൃഷി ചെയ്തു...
ആ പഴയ എന്നിലേക്ക്‌ മടങ്ങി, ഞാന്‍ ഫലങ്ങള്‍ കൊയ്യുകയാണ്..
ഇന്ന് ഞാന്‍ പലരുടെയും സ്വപ്നഭൂമി, മോഹങ്ങള്‍ വളമിട്ടു..
വിലകൊയ്യുന്ന ഒരു കൊച്ചു സ്വപ്നഭൂമി...

അടികുറിപ്പ് : ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമായ സഹാറ മരുഭൂമിയില്‍ 
ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്നു ശാസ്ത്രം..

- സഹര്‍ അഹമ്മദ്‌

Wednesday, March 14, 2012

നിന്റെ അനുവാദത്തോടെയല്ല..

ഞാന്‍ നിന്നെ സ്നേഹിച്ചതും..
എന്‍റെ മനസ്സില്‍ നിന്നെ പ്രതിഷ്ടിച്ചതും
നിന്റെ അനുവാദത്തോടെയല്ല
നീ എന്നെ വെരുത്തതും എന്നെ അകന്നതും...
എന്‍റെ അനുവാദത്തോടെയുമല്ല
നാം ഒരിക്കലും പരസ്പരം
അനുവാദം ചോദിച്ചിട്ടില്ല.... ഒന്നിനും..
ഇന്ന് ഞാന്‍ നിന്റെ ഓര്‍മ്മകള്‍..
ഇവിടെ കുറിച്ചിടുകയാണ്...
നിന്റെ അനുവാദം ഇല്ലാതെ..
പക്ഷെ ഒരു വാക്ക് കൊണ്ട് പോലും....
നിന്നെ വേദനിപ്പിക്കരുത്..
എന്ന ആഗ്രഹത്തോടെ....

- സഹര്‍ അഹമ്മദ്‌
 

Friday, March 9, 2012

കഥ :: കാത്തിരിപ്പ്...

കഴിഞ്ഞ കുറച്ചു നാളുകളായി അയാള്‍ മരണത്തോട് മല്ലിടുകയാണ്...
വൃദ്ധസദനത്തിന്റെ അധികൃതര്‍ മകനെ വിവരം അറിയിച്ചിട്ടുണ്ട്..
ഇന്ന് വരും നാളെ വരും എന്ന് പറയുന്നുണ്ടെങ്കിലും തിരക്കുകള്‍ ഇടയില്‍...
അവനു എത്തിച്ചേരുവാന്‍ ആവുന്നില്ല..തന്റെ മകന്റെ മടിയില്‍ കിടന്നു, അവന്‍റെ കയ്യില്‍
നിന്ന് ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കുവാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു..
പക്ഷെ അതിനു മുന്‍പേ അയാള്‍ യാത്രയായി..എന്നിട്ടും ചടങ്ങുകള്‍ക്കായി അധികൃതര്‍
മകനെ കാത്തുനിന്നു..തണുത്തുറക്കുന്ന ആ ശരിരം കണ്ടു കണ്ടുനിന്നവര്‍ അടക്കം പറഞ്ഞു:
" ഇങ്ങനെയൊക്കെ ഏറ്റുവാങ്ങുവാന്‍ അയാള്‍ എന്ത് പാപമാണ് ചെയ്തത്.."

Tuesday, March 6, 2012

ആരാണ് തെറ്റുക്കാര്‍..

ഓരോ കുട്ടിയേയും boarding ലേക്ക് അയക്കുന്ന..
മാതാപിതാകള്‍ പറയുന്നത്... അവരെ അങ്ങനെ അയകുന്നത് 
സ്നേഹം കൊണ്ടാണ് എന്നാണ്...
നല്ല വിദ്യാഭാസം ലഭിക്കുവാന്‍.. മക്കള്‍ക്ക്‌ നല്ല ഭാവി ഒരുക്കുവാന്‍...
പക്ഷെ അപ്പോള്‍ മാതാപിതാകള്‍ അറിയുന്നില്ല..
അവര്‍ നിഷേധിക്കുന്നത് സ്നേഹമാണ് എന്ന്...
മക്കള്‍ വളരുമ്പോള്‍...അവരും അതു തന്നെ ചെയ്യുന്നു...
തിരക്കേറിയ ജീവിത സാഹചര്യത്തില്‍ നല്ല പരിചരണവും...
നല്ല ചികിത്സയും ലഭിക്കുവാന്‍.. അവര്‍ മാതാപിതാകളെ ...
വൃദ്ധസദനത്തില്‍.. അയക്കുന്നു....
അപ്പോള്‍ ആരാണ് തെറ്റുക്കാര്‍...
മാതാപിതാകള്‍ ആണോ...?
അതോ...മക്കളോ...?

ഉണ്ണിയും അമ്മയും...

ഉണ്ണി തന്‍ കണ്ണീരു കാണാത്തൊരു അമ്മ തന്‍
കണ്ണീരു കാണാത്തത് തെറ്റാണോ...?
എന്നും ശാപവാക്കുകള്‍ മാത്രം...
മൊഴിയുന്നൊരു അമ്മയെ വെറുക്കാമോ...?
എല്ലാം തെറ്റെന്നു ചൊല്ലി അകറ്റുന്ന..
അമ്മ തന്‍ തെറ്റ്  മറക്കാമോ...?

ആയിരം രാവുകള്‍ ഉറങ്ങാതെ 
പൊഴിച്ചൊരു കണ്ണീരു കാണാതിരിക്കാമോ..?
മുറിവേറ്റ മനസ്സിന്
സ്വാന്തനം ഓതിയ അമ്മ തന്‍
വാക്കുകള്‍ വെറുക്കാമോ..?
ഇടറുന്ന ചുവടില്‍ കൈവിരല്‍ നല്‍കിയ..
അമ്മ തന്‍ സ്നേഹം മറക്കാമോ...?

അമ്മ ഉണ്ണിയെ ഒത്തിരി വെറുത്താലും..
അമ്മയെ വെറുക്കുവാന്‍ ആവുകില്ല...
ഒരു നാളും വെറുക്കുവാന്‍ ആവുകില്ല...

മഴവില്ല്...

എന്‍റെ സ്വപ്നങ്ങളെല്ലാം...
മഴവില്ല് പോലെ നിറം ഉള്ളതായിരുന്നു..
പക്ഷെ അവയൊക്കെയും മഴവില്ല് പോലെ..
കുറച്ചു നേരത്തേക്ക് മാത്രമായിരുന്നെന്ന്..
ഞാന്‍ അറിഞ്ഞിരുന്നില്ല..

Monday, March 5, 2012

കാര്‍മേഘങ്ങള്‍

എന്നെ തലോടുന്ന കുളിര്‍ കാറ്റുകള്‍ ഒന്നും തന്നെ
എന്‍റെ മനസിനു തണുപ്പെകുന്നില്ല....
എന്‍റെ തല മുകളില്‍ പെയ്യാന്‍ വെമ്പി നില്‍കുന്ന
ഈ കാര്‍മേഘങ്ങള്‍ ഒന്ന് പെയതിരുന്നുവെങ്കില്‍
എന്ന് മാത്രമേ ഞാന്‍ ഇപ്പോള്‍ ആഗ്രഹികുന്നുള്ള്....

Sunday, March 4, 2012

ചിതല്‍...


ഒരു ഇടവേളയ്ക്കു ശേഷം..
പുനര്‍ വായനക്കായി...മനസ്സിന്റെ...
ജാലകങ്ങള്‍ തുറന്നപ്പോള്‍...
ഓര്‍മകളില്‍ പലതും...
ചിതലെടുത്തിരിക്കുന്നു...

Saturday, March 3, 2012

അവര്‍ ജീവിക്കട്ടെ

മരണം പലരേയും മഹാന്മാരാക്കും,
അതു കൊണ്ട് തന്നെ അവരെ ക്രൂശിക്കുവാന്‍ ഞാന്‍ ഇല്ല...
അവര്‍ ജീവിക്കട്ടെ ചിലരുടെ മനസ്സിലെങ്കിലും....
മഹാന്മാരായി തന്നെ...

എന്‍റെ മനസ്സ് ഇപ്പോള്‍ ഏറെ ശാന്തമാണ്...

എന്‍റെ മനസ്സ് ഇപ്പോള്‍ ഏറെ ശാന്തമാണ്...
ഞാന്‍ കാണാതെ പോയ പലതും ഞാന്‍ അറിയുന്നു....
വൈകിയിട്ടില്ല.. അതിനാല്‍ ഞാന്‍ തിരിച്ചു നടക്കുകയാണ്....
എന്‍റെ ജന്മ ലകഷ്യങ്ങളും തേടി...
ഞാന്‍ നിങ്ങളോട് ചെയ്ത എന്‍റെ തെറ്റുകള്‍...
നിങ്ങള്‍ എനിക്ക് പൊറുത്തു തരിക...

Friday, February 10, 2012

നാം പലപ്പോഴും പലരേയും പരിഹസിക്കാറുണ്ട്...

ജീവിതത്തില്‍ തമാശയുടെ പേരില്‍
നാം പലപ്പോഴും പലരേയും പരിഹസിക്കാറുണ്ട്...
മനസ്സിന്റെ മുറിവ് ഉണക്കുവാന്‍
ലോകത്തു ഒരു മരുന്നിനും കഴിയില്ല...
എന്നറിയും എങ്കിലും...
... നമ്മുടെ പരിഹാസവാക്കുകള്‍...
എത്രമാത്രം മറ്റുള്ളവരുടെ മനസ്സിനെ
മുറിപ്പെടുത്തും എന്ന് നാം ചിന്തിക്കാറില്ല..

മനസ്സിന് മുറിവ് ഏറ്റവനും അക്രമിക്കപ്പെട്ടവനാണ്...
അവന്‍റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുക തന്നെ ചെയ്യും...
അതു എന്ത് തന്നെ ആയാലും..
അതു നമ്മള്‍ നേടിയ എല്ലാത്തിനേയും..
തകര്‍ക്കുന്നത്...ആയിരിക്കും...
അതിനാല്‍ വാക്കുകള്‍ സുക്ഷിക്കുക....

Saturday, February 4, 2012

എന്‍റെ സുഹൃത്ത്‌....

അവന്‍ സ്നേഹിക്കുന്ന പോലെ 
എന്നെ ഈ ലോകത്തു ആരും സ്നേഹികുന്നില്ല....
എന്‍റെ മാതപിതാകള്‍ പോലും....
അവന്‍ എന്‍റെ സുഹൃത്താണ്..
ഞാന്‍ ആവശ്യപ്പെടാതെ എന്‍റെ ആവശ്യങ്ങള്‍..
നിറവേറ്റി തരുന്ന...
എന്നെക്കാള്‍ നന്നായി...എന്നെ അറിയാവുന്ന...
മനസിലാക്കുന്ന...എന്‍റെ സുഹൃത്ത്‌...
ഒരിക്കല്‍ പോലും ഞാന്‍ അവനെ കണ്ടിട്ടില്ല....
എങ്കിലും, ഒരു നിമിഷം പോലും
അവന്‍ എന്നെ..കാണാതിരിക്കില്ല...

പക്ഷെ, പലപ്പോഴും അവന്‍ എന്നോട് കാണിക്കുന്ന
സ്നേഹത്തിന്റെ നൂറില്‍ ഒരു അംശം പോലും ഞാന്‍
തിരിച്ചു നല്‍കിയിട്ടില്ല...
എന്‍റെ പല തെറ്റുക്കളും അവന്‍ എനിക്ക് പൊറുത്തു തനിട്ടുണ്ട്...
എന്നിട്ടും ഞാന്‍ അവന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്...

ഇന്ന് ഞാന്‍ ഏറെ സങ്കടപ്പെടുകയാണ്...കാരണം മറ്റൊന്നുമില്ല..
ഞാന്‍ എന്‍റെ സുഹൃത്തിനെ കണ്ടുമുട്ടുവാന്‍ പോവുകയാണ്...
നിങ്ങളൊക്കെ കരുതുന്നുണ്ടാവാം...ഇങ്ങനെ ഒരു സുഹൃത്തിനെ
കണ്ടുമുട്ടുമ്പോള്‍ ഞാന്‍ എന്തിനു സങ്കടപ്പെടണമെന്ന്..

അവന്‍ എന്നോട് ഏല്‍പ്പിച്ച നിസാരകാര്യങ്ങള്‍ പോലും ചെയ്യാതെ...
തീര്‍ത്തും അവനെ ധിക്കരിച്ചു...നന്ദികെട്ടവനായി...
ഞാന്‍ അവനെ കണ്ടുമുട്ടുമ്പോള്‍..
ഞാന്‍ സങ്കടപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യും....?

അതിനാല്‍ എന്റെയും നിങ്ങളുടെയും സുഹൃത്തായ നമ്മുടെ ദൈവത്തെ...
നമ്മുടെ സൃഷ്ടാവിനെ നമ്മള്‍ തിരിച്ചറിയുക... അവനെ സ്നേഹിക്കുക...

Thursday, January 5, 2012

അച്ഛന്‍

ഈ ലോകത്തില്‍...
ഞാന്‍ ഏറെ തെറ്റിദ്ധരിച്ചതും..
കുറ്റപ്പെടുത്തിയതും...
എന്‍റെ അച്ഛനെയായിരുന്നു...
ഈ വൈകിയ പുനര്‍വായനയില്‍...
ഞാന്‍ അറിയുന്നു...എന്‍റെ അച്ഛനെ...
മാപ്പ് ഓതുവാന്‍ ആവില്ല...
ഒരു വാക്കിനാലും...
എങ്കിലും... മാപ്പ്... ഒരായിരം... മാപ്പ്...

അമ്മ....

കണ്ണിമ്മ തുറക്കുന്നതിനു മുന്‍പേ..
നാം കേട്ട മധുര ശബ്ദവും.,
നുകര്‍ന്ന നര് മണവും,
അറിഞ്ഞ മൃദുല സ്പര്‍ശനവും..,
അമ്മയുടേതായിരുന്നു...
ഇന്നെന്തോ...? അവയൊക്കെയും...
നാം വെറുക്കുന്നുവോ....?

വരദാനം



അധികമായാല്‍ എല്ലാ വരദാനവും...
ശാപമാകവേ...
ശാപങ്ങളൊന്നും വരദാനമാകില്ലേ..?


എന്‍റെ കവിതകള്‍

എന്‍റെ കവിതകള്‍ എല്ലാം....
നിന്നില്‍ നിന്ന് ആയിരുന്നു....
ഒടുവില്‍ അതു നിന്നില്‍ തന്നെ...
അലിഞ്ഞുചേരുന്നതും ഞാന്‍ അറിയുന്നു...

Wednesday, January 4, 2012

SMS

അജ്ഞാത കാമുകി വന്നു..
എന്‍ mobile ലില്‍ ഒരു sms ആയി...
എന്നോട് പ്രണയം പറയവേ....
അറിയാം... അങ്ങനെ...
ഒരുവള്‍ ഇല്ലെന്നതും...
എങ്കിലും വ്യഥാ... എന്‍
മനസ് തേടുന്നതെന്തിനോ...?

Thursday, December 29, 2011

ഒരു പുതുവര്‍ഷം ആശംസിക്കുന്നു..

പ്രിയ സുഹൃത്തുകളെ..,

ഒരുപാട് പ്രതിക്ഷകളും സ്വപ്നങ്ങളുമായി...
ഒരു പുതുവര്‍ഷം കൂടി നമ്മിലേക്ക്‌ കടന്നു വരുമ്പോള്‍....
നഷ്ടപ്പെട്ടതിനെ കുറിച്ച് നൊമ്പരപ്പെടുവാന്‍...
നമ്മുക്ക് നേരമില്ല....
അതു എത്ര തന്നെ പ്രിയപ്പെട്ടതാണ് എങ്കിലും...

എങ്കിലും പിന്നിട്ട നാള്‍ വഴികളിലേക്ക് നമ്മുക്ക് കണ്ണോടിക്കാം...
നഷ്ടപ്പെട്ടതിനെ കുറിച്ച് സങ്കടപ്പെടുവാനോ...,
നേട്ടങ്ങളെ കുറിച്ച് അഹങ്കരിക്കുവാനോ അല്ല...
ഈ ചുരുങ്ങിയ കാലയളവില്‍ നാം പഠിച്ച...
ജീവിത പാഠങ്ങള്‍ എന്തെന്നറിയുവാന്‍..
നേട്ടങ്ങള്‍ ആവര്‍ത്തിക്കുവാന്‍...
തെറ്റുകള്‍ തിരിത്തുവാന്‍...
ആ ജീവിത പാഠങ്ങള്‍ മുന്‍പോട്ടുള്ള...
ജീവിത വഴികളില്‍ പ്രചോദനമാവട്ടെ....

ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു..

എന്ന് സ്നേഹപൂര്‍വ്വം,
സഹര്‍ അഹമ്മദ്‌

Tuesday, December 27, 2011

വളരെയേറെ നാളുകള്‍ക്കു ശേഷം...

വളരെയേറെ നാളുകള്‍ക്കു ശേഷം...
ഞാന്‍ ഇന്ന് ഒരാള്‍ക്കായി കാത്തിരുന്നു....
എന്‍റെ ജീവിതത്തില്‍ തന്നെ വളരെ
കുറച്ചു പേര്‍ക്ക് വേണ്ടി മാത്രമേ ഞാന്‍...
ഇങ്ങനെ കാത്തിരിന്നിട്ടുല്ലു....
ഈ കാത്തിരിപ്പിന് ഒരു കാരണമുണ്ടായിരുന്നു....
രണട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം
ഞാന്‍ എന്‍റെ സുഹൃത്തിനെ കണ്ടുമുട്ടുകായിരുന്നു...
ചില സുഹൃത്ത്‌ ബന്ധങ്ങള്‍ അങ്ങനെയാണ്...
അവരോടു ഒന്ന് മിണ്ടാതിരിക്കുമ്പോള്‍....
അവരില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍...നമ്മള്‍ അറിയും...
അവര്‍ നമ്മുടെ ജീവിതത്തില്‍ എത്ര പ്രിയപ്പെട്ടതായിരുന്നു...
I missed you.... My Friend....

Sunday, December 25, 2011

എന്‍റെ പുതുവത്സര ആശംസകള്‍....

2011, വളരെയേറെ പ്രതിക്ഷകളോടെ....
നമ്മള്‍ വരവേറ്റ വര്‍ഷം.... 
നമ്മില്‍ നിന്ന് അകലുവാന്‍ ഏതാനും...
ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ...
പിന്നിട്ട ദിവസങ്ങളിലേക്ക് ഒരു തിരനോട്ടം...
നേട്ടങ്ങളുടെയും... നഷ്ടങ്ങളുടെയും....
സന്തോഷങ്ങളുടെയും...നൊമ്പരങ്ങളുടെയും..ഒരു വര്‍ഷം...
അതിലെരെയൊക്കെ പ്രധാനം....
പിന്നിട്ട ആ ദിവസങ്ങളില്‍ നിന്ന്,
നമ്മുക്ക് ലഭിച്ച..അനുഭവ പാഠങ്ങള്‍....
അവയില്‍ നിന്ന് നാം എന്ത് ഉള്‍കൊണ്ടു എന്നതാണ്..
ആ അനുഭവ പാഠങ്ങള്‍ നമ്മുടെ...
ജീവിതപാതയില്‍...പ്രകാശം...പരത്തട്ടെ....
എന്നാശംസിച്ചു കൊണ്ട്....
ഏവര്‍ക്കും എന്‍റെ പുതുവത്സര ആശംസകള്‍....

എന്ന്..നിങ്ങളുടെ സ്വന്തം..
സഹര്‍ അഹമ്മദ്‌..

Monday, December 19, 2011

എന്‍റെ സ്വപ്നങ്ങളെല്ലാം

"എന്‍റെ സ്വപ്നങ്ങളെല്ലാം ഞാന്‍ നിനക്ക് നല്‍കാം,
പകരം നീ എന്‍റെ പ്രണയത്തെ തിരിച്ചുത്തരുമോ...?
എന്‍റെ പ്രണയം അതു എന്‍റെ ആത്മാവാണെന്നു...
ഞാന്‍ ഇന്ന് തിരിച്ചറിയുന്നു... അതില്ലാത്ത ഒരു നിമിഷം..
എന്‍റെ മരണമാണ് എന്നും....!"

സുഹൃത്തായി മാത്രം....

എല്ലാ സുഹൃത്ത്‌ ബന്ധങ്ങളും പ്രണയത്തില്‍ എത്താറില്ല ,
എല്ലാ പ്രണയവും വിവാഹത്തിലും.
അതിനാല്‍ സഖി നീ എന്നോട് പരാതിപെടരുത്.
ഞാന്‍ നിന്നെ ഇഷ്ടപെടുന്നു..ഒരു നല്ല സുഹൃത്തായി,
സുഹൃത്തായി മാത്രം....

മാറുന്ന മുഖങ്ങള്‍......

പ്രകാശ്‌ അവനു ചിരിക്കുവാന്‍ മാത്രമേ അറിയൂ.. പലപ്പോഴും അവന്‍റെ കൂട്ടുക്കാര്‍ തന്നെ അവനെ പരിഹസിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ പ്രകാശ്‌ ഓടി വന്നു, വിളര്‍ത്ത മുഖവും, കലങ്ങിയ കണ്ണുകളും, ഇടറുന്ന ചുണ്ടുകളുമായി...കൂട്ടുക്കാരൊക്കെയും പരിഭ്രമിച്ചു...
അവര്‍ ചോദിച്ചു: പ്രകാശെ, എന്താ...നീ ഇങ്ങനെ വല്ലാതെ? ഇടറുന്ന ചുണ്ടുകളുമായി പ്രകാശ് പറഞ്ഞു: എന്‍റെ ഭാര്യ പ്രസവിച്ചു പെണ്‍കുഞ്ഞാ...!

നിന്നെ കുറിച്ചെന്നും

" നിന്നെ കുറിച്ചെന്നും 
ഓര്‍ക്കുവാനാണ് എനികിഷ്ടം 
ഒപ്പം ചിലത് മറക്കുവാനും...."

മരണം

ഒരു നാള്‍ അവന്‍ വരും 
എന്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കുവാന്‍ 
അതിനു മുന്‍പ് എനിക്ക് ഇത്തിരി 
സ്വപ്‌നങ്ങള്‍ നേടണം
ബന്ധങ്ങളെല്ലാം തകരുന്ന വേളയില്‍
എന്നെയോര്‍ക്കുവാന്‍
പുത്തന്‍ ബന്ധങ്ങള്‍ തീര്‍ക്കണം
എന്നുമെന്‍ കൂടെയുണ്ടു അവനെങ്കിലും
ഒരു നാള്‍ അവനെന്‍റെ
സ്വപ്നങ്ങള്‍ക്ക് മീതെ
നോവിന്‍ മാളിക പണിയും
എന്നിക്കു സ്വാന്തനമേകുവാന്‍ ആവില്ല
ഒരു വാക്കിനും... എങ്കിലും
മറക്കാതിരിക്കുക ഒന്ന് പ്രാര്തിക്കുവാന്‍ 

സ്നേഹം പലപ്പോഴും ഒരു മരീചികയാണ്

സ്നേഹം പലപ്പോഴും ഒരു മരീചികയാണ്, 
നമ്മള് സ്നേഹമെന്നു കരുതുന്നതോന്നും യഥാര്ത്ഥ സ്നേഹം ആയിരിക്കില്ല...
അതിനാല് നമ്മള് സ്നേഹികുന്നവരെക്കാള് നമ്മളെ സ്നേഹികുന്നവരെ സ്നേഹിക്കുക.

നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ച ഒരു കാലം ...

നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ച ഒരു കാലം ... 
പറഞ്ഞുത്തീരും മുന്‍പ് അതും തീര്‍ന്നു .... 
ഇന്ന് ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ മാത്രം .... 
എങ്കിലും വലപ്പോഴും ഞാന്‍ ചെല്ലും എന്‍റെ teachersനെ കാണുവാന്‍ അവരുടെ മുന്നില്‍ എത്തുമ്പോള്‍ ഞാന്‍ പഴയ student ആയി മാറും ...
അപ്പോള്‍ ഞാന്‍ അറിയും എന്നെ നോക്കി ചിരിക്കുന്ന പൂക്കളെയും മരങ്ങളെയും...
എന്നോട് കിന്നാരം പറയുന്ന ആ പഴയ ക്ലാസ്സ്‌ റൂമും ബെഞ്ചും ഡിസ്കും ....
ഞാന്‍ ചിത്രങ്ങള്‍ വരച്ചു പഠിച്ച ആ ബ്ലാക്ക്‌ബോര്‍ഡ്‌ ഉം .....
അപ്പോഴും തിരിച്ചറിയുന്നു നഷ്ടമായത് ജീവിതത്തിലെ ഏറ്റവും നല്ല കാലമാണെന്ന് .......

ഒരു പുഴ പോലെയാണ്..

ജീവിതം എല്ലായിപ്പോഴും ഒരു പുഴ പോലെയാണ്..
ഒരിടത്തു കൂടി ഒരിക്കല്‍ മാത്രമേ ഒഴുക്കുകയുള്ള്....
പിന്നെ അതു ഓര്‍മക്കളായി മാറും...
സ്വപ്നങ്ങളും ലകഷ്യങ്ങളും അതായിരിക്കും 
പിന്നെ നമ്മെ മുന്നോട്ടു നയിക്കുനത്...

കാലം ചിലപ്പോള്‍ നമ്മെ മാടിവിളിക്കും,

കാലം ചിലപ്പോള്‍ നമ്മെ മാടിവിളിക്കും,
ഭൂതകാലത്തിന്റെ നല്ല ഓര്‍മ്മകളിലേക്ക്...
ആരെങ്കിലും എന്നെ കുറിച്ച് നിന്നോട് 
ചോദിച്ചാല്‍ നീ വാചാലനാവരുത്‌...
ആ വാചാലതയെക്കള്‍ നിനക്ക് നല്ലത് മൌനമാണ്..
അതിനു എന്നെ കുറിച്ചു ഒരുപാട് പറയുവാനുണ്ടാകും....

അറിയാതെ പറയാതെ

അറിയാതെ പറയാതെ 
നീ അന്ന് പോകവേ ...
ഒരുപാട് സ്വപ്‌നങ്ങള്‍ തളര്‍ന്നിടവേ...!
മോഹത്തിന്‍ ഭാരവും പേറി 
ഞാന്‍ ജാലകകാഴ്ചകള്‍ കണ്ടിടവേ...
ചിതറുന്ന മഴത്തുള്ളിയായി
നീ എന്‍ മനതരില്‍ പെയ്തിടുന്നു... 

നമ്മുക്ക് തിരിച്ചു നടക്കുവാന്‍ ആവണം

"സ്നേഹം നമ്മെ ഭ്രാന്തനാക്കുന്നതിനു മുന്‍പ് 
നമ്മുക്ക് തിരിച്ചു നടക്കുവാന്‍ ആവണം "

ഈ ജന്മം ഇനിയും ബാക്കിയാണ്...

"സ്നേഹം ആഗ്രഹിച്ചവരില്‍ നിന്നും കിട്ടിയില്ല...
തന്നവര്‍ക്ക് തിരിച്ചു കൊടുക്കുവാനും ആയില്ല...
അറിയില്ല...! എന്താ... ഈ ജന്മം ഇങ്ങനെയെന്നു..
ഒടുവില്‍ കിട്ടുന്നത് അഹങ്കാരി, നന്ദിയില്ലാത്തവന്‍..
എന്ന പേരുകള്‍ മാത്രം...
അതെ, എല്ലാം ഏറ്റുവാങ്ങുവാന്‍ ഈ ജന്മം ഇനിയും ബാക്കിയാണ്..."

നിലാവുള്ള ഈ രാത്രിയില്‍,

"നിലാവുള്ള ഈ രാത്രിയില്‍,
പെയ്തിറങ്ങുന്ന രാത്രിമഴയില്‍ 
ഓരോ മഴത്തുള്ളിയും എന്നോട് 
സംസാരിച്ചതൊക്കെയും നിന്നെ കുറിച്ചായിരുന്നു..."

അറിയില്ല..

"അറിയില്ല എനിക്ക് എന്‍റെ ആത്മാവ് തേടുന്ന 

നേരിന്റെ ഒരു നൂറു നേരിപോടുകള്‍..."

സഖി, നീ അറിയുന്നുണ്ടോ...?

നമ്മള്‍ പരസ്പരം കാണുമ്പോഴൊക്കെ 
നിന്നുടെ കണ്ണുകള്‍ എന്നോട്
സംസാരിക്കുന്നത് എന്താണെന്നു
 നീ അറിയുന്നുണ്ടോ...?
 നിന്നുടെ മനസ്സ് പറയുവാന്‍
 വെന്ബുന്ന വാക്കുകള്‍ക്കു നിന്നുടെ
 നാവു വിലങ്ങു തീര്‍ക്കുന്നതും
 അറിയുന്നുണ്ടോ....?
 നിന്നില്‍ നിന്ന് വൈകിയെങ്കില്ലും
 വന്നേക്കാവുന്ന ആ വസന്തത്തിനായി...
 ഇനി ഞാന്‍ കാത്തിരിക്കുന്നില്ല...
 എനിക്കറിയാം...നീ കേള്‍ക്കുവാന്‍ ..
 കൊതിക്കുന്നത് എന്‍റെ ഈ വാക്കുകള്‍ക്കു
 ആണെന്ന്..
 അതിനാല്‍...സഖി ഞാന്‍ നിന്നെ
 പ്രണയിക്കുന്നു... എന്‍റെ മനസിന്റെ അഗാതതയില്‍...

എങ്കില്ലും ഒന്ന് തിരിഞ്ഞു നോക്കണം

നമ്മുക്ക് നടന്നു നീങ്ങുവാന്‍ നാഴികകള്‍ ഏറെയുണ്ട്...
നഷ്ടപെട്ടതിന് കുറിച്ച് ഓര്‍ത്തു ദു:ഖിക്കുവാന്‍ സമയമില്ല..
എങ്കില്ലും ഒന്ന് തിരിഞ്ഞു നോക്കണം 
ഇന്നലെകളില്‍ താന്‍ ആരായിരുന്നെന്നും എന്തായിരുന്നെന്നും
അറിയുവാന്‍..

എന്‍റെ മനസ്സിനെ വേദനിപ്പിക്കുന്നില്ല...

"ജീവിതത്തില്‍ ഇപ്പോള്‍ എനിക്ക് ഒറ്റയ്ക്ക് നടക്കുവനാണ് ഇഷ്ടം...
എല്ലാവരും ഉണ്ടായിട്ടും അനാഥരാവുന്നവരുടെ വേദന, 
അതു ഇങ്ങനെയെങ്കില്ലും അറിയുന്നു..ഞാന്‍...
ഇന്ന് അവരില്‍ ഒരാളായി നടക്കുമ്പോള്‍...
മനസ്സ് ഒരുപാട് ശാന്തമാണ്....
എന്നെ കുറ്റം പറയുന്നവരുടെ കൂര്‍ത്ത ശരങ്ങള്‍,
എന്‍റെ മനസ്സിനെ വേദനിപ്പിക്കുന്നില്ല... "

ആരെയും വേദനിപ്പികുന്നില്ല

ഈ ലോകത്തു ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് ആക്ഷരങ്ങള്‍ ....
അവ കൊണ്ട് ചോര പൊടിയാതെ നമ്മുക്ക് മനസുകളെ മുറിപെടുത്താം ...
അവ കൊണ്ട് തന്നെ മനസിന്റെ ആഴമേറിയ മുറിവിനെ ഉണക്കാം .... 
അപ്പോള്‍ ആക്ഷരങ്ങള്‍ സുക്ഷിച്ചു ഉപയോഗിക്കുക ...
ആരെയും വേദനിപ്പികുന്നില്ല എനെങ്കില്ലും ഉറപ്പു വരുത്തുക ....

അതിരുകള്‍ ഒന്നും ഇല്ലാത്ത ഒരു ലോകം....

ഇന്ന് ഈ ലോകത്തില്‍ നമ്മള്‍ എല്ലാവരും...
അന്യരെന്നു ചൊല്ലി പരസ്പരം...പോര്‍വിളിക്കുന്നു...
ഇന്ത്യനെന്നും പാകിസ്ഥാനിയെന്നും ഒക്കെ ചൊല്ലി....
നമ്മള്‍ എല്ലാവരും ഒരു കുടുംബക്കാര്‍ അല്ലെ...
ആദമിന്റെ മക്കള്‍...ഒരു ഉമ്മയുടെയും ഉപ്പയുടെയും..മക്കള്‍...
ഈ അതിരുകള്‍ ഒന്നും ഇല്ലാത്ത ഒരു ലോകം....
അങ്ങനെയൊരു ലോകത്തെയും പ്രതിക്ഷിച്ചു കൊണ്ട്....

എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്

ജീവിതത്തില് പലപ്പോഴും നമ്മള് നഷ്ടങ്ങളെ കുറിച്ച് വെവലാതിപ്പെടാറുണ്ട്,
പക്ഷെ, ഒന്നും നഷ്ടപ്പെടാതെ നമ്മുക്ക് എന്തെങ്കിലും നേടുവാന് പറ്റുമോ...?
നമ്മുടെ നേട്ടങ്ങള്ക്കായി നമ്മള് നഷ്ടപ്പെടുതുന്നവ, അവയാണ് നമ്മള് നേടിയത്
നമ്മുക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് നമ്മോടു വിളിച്ചോതുന്നത്...

ഒരിക്കല്‍ എന്നോട് ഒരു trainer ചോദിച്ചു

ഒരിക്കല്‍ എന്നോട് ഒരു trainer ചോദിച്ചു, ജീവിതത്തില്‍ ആരായി തീരണമെന്നാണ് 
ആഗ്രഹിക്കുന്നത് എന്ന് . ഞാന്‍ പറഞ്ഞു: ഒരു നല്ല മകന്‍ ആകുവാനാണ് ആഗ്രഹമെന്ന്...
അപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു: ഒരു നല്ല മകന്‍ മാത്രം ആയാല്‍ മതിയോ എന്ന്...?
പക്ഷെ ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല...എനിക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു...
ഇന്ന് ഞാന്‍ മനസിലാക്കുന്നു ഒരു നല്ല മകന് മാത്രമേ 
ഒരു നല്ല സുഹൃത്തും...ഭര്‍ത്താവും,,,അച്ച്ചനും ഒക്കെ ആകുവാനാവുള്ളു എന്ന്...
ഇന്നും ഞാന്‍ ആഗ്രഹിക്കുന്നത് ഒരു നല്ല മകന്‍ ആവുക എന്നത് മാത്രമാണ്...
അതിലേറെ മോഹമൊന്നും എനിക്കില്ല...
എനിക്ക് ജന്മം നല്‍കിയ എന്‍റെ മാതാപിതാകള്‍ക്ക് ഞാന്‍ എന്ത് തന്നെ നല്‍കിയാലും...
അതൊന്നും അവര്‍ എനിക്ക് തന്ന സ്നേഹത്തിനു പകരമാവില്ല...എന്നറിയാം...
എങ്കില്ലും മാപ്പ്...അറിയാതെ ചെയ്തു പോയ ഒരായിരം തെറ്റുകള്‍ക്ക് മാപ്പ്...
ഇനിയെങ്കിലും ഒരു നല്ല മകനായി ജീവികണമെന്ന ആഗ്രഹത്തോടെ...

സഹര്‍...

അങ്ങനെ ഒരു വര്ഷം കൂടി നഷ്ടമായി...

ജീവിതത്തില്‍ അങ്ങനെ ഒരു വര്ഷം കൂടി നഷ്ടമായി...
എന്‍റെ അവസ്ഥ ഇപ്പോള്‍ പരിക്ഷ എഴുതി കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ പോലെയാണ്...
നിശ്ചയിക്കപ്പെട്ട സമയം തീര്‍ന്നു കൊണ്ടിരിക്കുമ്പോള്‍....
വേവലാതിപ്പെടുന്ന ഒരു കുട്ടിയുടെ അവസ്ഥ...
ഇത്രയും നേരം ഒന്നും എഴുതാതെ വെറുതെ സമയം കളഞ്ഞു...
ഒടുവില്‍ പരിക്ഷയെ കുറിച്ചും...വിചാരണയെ കുറിച്ചും
വേവലാതിപ്പെടുമ്പോള്‍...
മറ്റൊന്നിനേക്കാള്‍..ആവിശ്യം...നിങ്ങളുടെ പ്രാര്‍ഥനയാണ്..
പ്രാര്‍ഥനയും പ്രതിക്ഷിച്ചു കൊണ്ട്

നിങ്ങളുടെ സ്വന്തം,

സഹര്‍...

നമ്മെ പലരും വെറുക്കുന്നു...

നമ്മെ പലരും വെറുക്കുന്നു...
എപ്പോഴെങ്കിലും നമ്മള്‍ അതിന്‍റെ കാരണം അന്വേഷിച്ചിടുണ്ടോ...?
ഒരു പരധി വരെ...നമ്മളോടുള്ള ഇഷ്ടകൂടുതലാണ് ഈ വെറുപ്പിനു കാരണം...
മറ്റു പലരെക്കാളും അവര്‍ നമ്മില്‍ നിന്നും പലതും പ്രതിക്ഷിക്കുന്നു...
ആരൊക്കെ ഇല്ലെങ്കിലും അവന്‍ കൂടെ ഉണ്ടാവുമെന്നും...
ആരൊക്കെ വിളിച്ചില്ലെങ്കിലും അവന്‍ വിളിക്കുമെന്നും...
ആരൊക്കെ സ്നേഹിച്ചിലെന്കിലും അവന്‍ സ്നേഹിക്കുമെന്നും...
ആരൊക്കെ വെറുത്താലും അവന്‍ വെറുക്കില്ല എന്നും ഒക്കെ...
പക്ഷെ, പലപ്പോഴും അവരുടെ ആ പ്രതിക്ഷകള്‍ നമ്മള്‍ അറിയാതെ പോവുന്നു....
എന്നിട്ട്... നമ്മുടെ ഓരോ വാക്കുകളും പ്രവര്‍ത്തികളും അവരുടെ മനസിനെ....
മുറിപ്പെടുത്തുന്നു.... അവസാനം....കിട്ടാതെ ആ സ്നേഹത്തെ കുറിച്ച്....
ഒരുപാട്...വെവലാതിപ്പെടും...ഒടുവില്‍ അതു വെറുപ്പിനു കാരണമാവും...

അപ്പോള്‍, നമ്മള്‍ വെറുക്കപ്പെടാതിരിക്കുവാന്‍...
ആ സ്നേഹങ്ങള്‍..ആ നല്ല ബന്ധങ്ങള്‍...
നമ്മുക്ക് തിരിച്ചറിയാം....

ഒറ്റപ്പെടല് ശീലിക്കാതിരിക്കുക...

ജീവിതത്തില് ഒരിക്കലും ഒറ്റപ്പെടല് ശീലിക്കാതിരിക്കുക...
ഒരിക്കല് അതു ശീലിച്ചാല്...
അതു പിന്നെ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും....

അതിനെക്കാള് മഹത്തരം എന്തുണ്ട്....?

നൈമിഷികമായ ഈ ജീവിതയാത്രയില്...
ഓരോ നിമിഷവും പരസ്പരം തമ്മില് തല്ലി തീരാതെ...,
സ്നേഹിക്കുവാന് നമ്മള് ഉപയോഗിച്ചാല് ...
അതിനെക്കാള് മഹത്തരം എന്തുണ്ട്....?

നമ്മള് മാറ്റം ഉള്ക്കൊളുന്നില്ലെങ്കില്...

നമ്മള് മാറ്റം ഉള്ക്കൊളുന്നില്ലെങ്കില്...
നമ്മുക്ക് മറ്റുള്ളവരെ മാറ്റുവാന് ആവുമോ...?

ലോക സമസ്ത സുഖിനോ ഭവന്തു...

നൈമിഷികമായ ഈ ജീവിതയാത്രയില്‍...
നാം പലരേയ്യും വെറുക്കുന്നു...
അവരെ വെറുക്കുവാന്‍ നമ്മളെ,
പ്രേരിപ്പിക്കുന്നത് എന്താണെന്നു...
എപ്പോഴെങ്കിലും നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ..?
അറിഞ്ഞോ...അറിയാതയോ...
അവര്‍ നമ്മോടു ചെയ്ത തെറ്റ്...,
അല്ലെങ്കില്‍ അവരുടെ വാക്കിലോ പ്രവര്ത്തിയില്ലോ...
അവര്‍ പോലും അറിയാതെ നമ്മള്‍ കണ്ടെത്തിയ അവരുടെ തെറ്റുകള്‍...
എന്തൊക്കെയാണെങ്കിലും തെറ്റുകള്‍ മനുഷ്യസഹജമാണ്...
എന്ന് മറ്റാരേക്കാളും അറിയുന്നവര്‍ അല്ലേ... നാം...
എന്നിട്ടും പൊറുക്കുവാനും മറക്കുവാനും...
നമ്മള്‍ മടികുന്നതെന്തേ...?

പലപ്പോഴും നമ്മള്‍ മഹാന്‍മാരുടെ ജീവിതങ്ങള്‍...
വായിച്ചു ആവേശം കൊള്ളാറുണ്ട്... അവരൊന്നും തന്നെ...
മഹാന്‍മാര്‍ ആയതു മറ്റുള്ളവരെ വെറുത്തു കൊണ്ടല്ല...
പകരം മറ്റുള്ളവരെ സ്നേഹിച്ചും അവരുടെ തെറ്റുകള്‍ക്ക്...
മാപ്പ് നല്‍കിയുമാണ്...
നമ്മുക്കും അവരുടെ വഴിയെ നടന്നു നീങ്ങാം...

ലോക സമസ്ത സുഖിനോ ഭവന്തു...

ഒരു നിലാപക്ഷിയുടെ കണ്ണീര്‍ കണങ്ങള്‍

പുലര്‍കാല വേളയില്‍...
പുല്‍കൊടി തുമ്പിലെ മഞ്ഞുകണങ്ങള്‍...
എന്‍ ബാല്യത്തിന്‍ ഓര്‍മ്മകള്‍ ആയിരുന്നു...
പക്ഷെ, ഇന്ന് എന്‍റെ കൌമാരത്തില്‍...
എനിക്കായി മാത്രം പാടുന്ന...
ഒരു നിലാപക്ഷിയുടെ കണ്ണീര്‍ കണങ്ങള്‍ എന്ന്..
ഞാന്‍ അറിയുന്നു...

Friday, February 25, 2011

അറിയില്ല...

അറിയില്ല എനിക്കിന്ന്
എന്‍ പേരിന്‍ അര്‍ത്ഥങ്ങളും
എന്‍ മനവും
അച്ഛനും അമ്മയും പിന്നെ
സഹോദരങ്ങളെയും...

അറിയില്ല എനിക്കിന്ന്
എന്‍ പിതാമഹന്മാരെയും
എന്‍ വംശ പാരമ്പര്യത്തെയും

അറിയില്ല എനിക്കിന്ന്
എന്‍ ജന്മ ഭൂമിയും
പിന്നെ എന്നെ ചുമന്നൊരു
ഗര്ഭപാത്രത്തെയും

അറിയാം എനിക്കിന്ന്
ശാസ്ത്രവും ഭൂമിയും
ആകാശവും പിന്നെ വിജ്ഞാന കോശവും

അറിയേണ്ടതോന്നും അറിഞ്ഞില്ല എങ്കിലും
അരുതാത്തതോക്കെയും അറിയുന്നു ഞാന്‍...



കണ്ടില്ല...

ഒരു കുഞ്ഞുമഴത്തുളി
മണ്ണിനു മുത്തം നല്‍കുവാന്‍
വന്നപ്പോള്‍ കണ്ടില്ല...
എവിടെയും ഒരു മണല്‍ തരിയെ.....

Wednesday, February 23, 2011

അറിയില്ല എങ്കില്ലും...!

അറിയില്ല എങ്കിലും
അറിയുന്നു ഞാന്‍ സഖി
നീ പറയാതെ പോയ
വാക്കുകള്‍ ഒക്കെയും...

അരികില്‍ ഉണ്ടെങ്കിലും
അകലുവാന്‍ കൊതിക്കുന്ന
നിന്‍ മനം ഞാന്‍ കാണുന്നു
നിന്‍ കണ്ണിലുടെയും

കേള്‍ക്കുവാന്‍ ഞാന്‍
ഏറെ കൊതികാത്ത
വാക്കുകള്‍ ഒക്കെയും
ഇന്ന് ഞാന്‍ കേള്‍ക്കുന്നു
നിന്‍ നാവിലുടെയും

അരുതെന്ന് ചൊല്ലി
അകലാതിരിക്കുവാന്‍
ഇനി നാം എന്തിനു വൈകണം
എന്നേക്കുമായും.... 

Tuesday, February 8, 2011

ഒലിവിലകള്‍

ഒലിവിലകള്‍ പേറിയ
വെള്ളരിപ്രാവുകള്‍
ചിറകറ്റു വീഴുമ്പോള്‍
എങ്ങിനെ, നമ്മുക്ക്
സമാധാനത്തെ കുറിച്ച്
വാച്ചലമാനാവും

Sunday, January 30, 2011

എന്‍ പാട്ടുകാരി...

പാടുവാന്‍ മറന്നൊരെന്‍..
പാട്ടുക്കാരി...
ഞാന്‍ കേള്‍ക്കുവാന്‍ കൊതിക്കുന്നു..
നിന്‍ ആത്മഗീതം..
പാടാതെ മൂളാതെ...നീ അന്ന് പോയി..
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചതും..
നീ പാടാതെ പോയി...
പരിഭാവമോതുവാന്‍ ആവില്ല എങ്കിലും..
ഏറെ കൊതിക്കുന്നു
നിന്‍ ഗാനം കേള്‍ക്കുവാന്‍..
അറിയാതെ അതില്‍..
എനിക്ക് അലിഞ്ഞു ചേരുവാന്‍...



ഓര്‍മ്മകള്‍...

കണ്ണുനീര്‍ത്തുള്ളികള്‍ പോലും
കഥകള്‍ പറഞ്ഞതും
കഥകള്‍ കേള്‍ക്കാതെ നീ...
എന്നെ പിരിഞ്ഞതും...
ഒടുവില്‍...പരിഭവം ചൊന്നു..
എന്നോട് പിണങ്ങിയതും...
പിന്നെ, പിണക്കം മറന്നു
എന്നോട് ഇണങ്ങിയതും...
മറക്കുവാനാവാത്ത ..
എന്നുടെ ഓര്‍മ്മകള്‍...!

അറിയില്ല.....

നെഞ്ചകം തേടുന്നതൊക്കെ
എന്നോട് ചൊല്ലാതെ പോയ
കൂട്ടുക്കാര...
നിന്നില്‍ നിന്നായി മാത്രം
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകള്‍
മറ്റൊരാള്‍ എന്നോട് ചൊന്നിടുമ്പോള്‍...
അറിയില്ല... എന്നിക്ക്...
എന്തുത്തരം നല്‍കണമെന്ന്...
 ***********************
പറയാതെ പോയ പ്രണയവും
ഒടുവില്‍ തന്ന മൗനവും
അറിയാതെ പറയുന്നുവോ..?
നിന്നിലെ സ്നേഹം
അറിയില്ല....!
എനിക്കൊന്നും ഇന്നും....

Friday, January 7, 2011

പ്രണയത്തിന്റെ ജാലകങ്ങള്‍..

പ്രണയത്തിന്റെ ജാലകങ്ങള്‍..
തുറന്നു എന്നെ മാസ്മരിക ലോകത്തേക്ക്..
കൈപിടിച്ച് നടത്തിയവള്‍ നീ..
ഒരുപാട് സ്വപ്നങ്ങളിലുടെ
നാം ഒത്തിരി നടന്നു..
ഒരിക്കലും പിരിയുവനാവിലെന്നു..
ഒരുപാട് തവണ പരസ്പരം മൊഴിഞ്ഞു...
മോഹങ്ങളും ലകഷ്യങ്ങളും
ഒന്നാണെന്ന് ഒരുപാട് ആവര്‍ത്തിച്ചു..
എനിക്കറിയില്ല..ഏതു നിമിഷത്തിലാണ്
നാം അകന്നു തുടങ്ങിയതെന്ന്...
ഇന്ന് നാം രണട് ഒറ്റപെട്ട ദ്വീപുകള്‍
സ്വപ്നങ്ങളും ലകഷ്യങ്ങളും ഒത്തിരി
മാറിയിരിക്കുന്നു...
ഒരിക്കലും സംസാരിക്കാതെ...
കണ്ടുമുട്ടാതെ പരസ്പരം കുറ്റപ്പെടുത്തി കൊണ്ട്
ലോകത്തിന്റെ ഏതോ കോണില്‍ ജീവിക്കുന്നു..
പക്ഷെ, അപ്പോഴും ഞാന്‍ ചോദിക്കട്ടെ..
നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നില്ലേ...
എന്നെ വെറുക്കുവാന്‍ നിനക്ക് ആവുമോ?
എന്തുമാവട്ടെ.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു..
ഒരിക്കലും അകലാതിരുന്നെങ്കില്‍ എന്നാശിക്കുന്നു...