Tuesday, October 19, 2010

ഞാന്‍ കാണും സ്വപ്നങ്ങള്‍ക്ക്..

ഞാന്‍ കാണും സ്വപ്നങ്ങള്‍ക്ക്..
ദു:ഖത്തിന്‍ തീവ്രഗന്ധം..
ഞാന്‍ അറിഞ്ഞ സത്യങ്ങള്‍ക്ക്
അന്ധകാരത്തിന്‍ കാന്നമറകള്‍..

Friday, October 1, 2010

മറക്കുവനാവും ആയിരുനെങ്കില്‍

മറക്കുവനാവും ആയിരുനെങ്കില്‍
എന്നെ ഞാന്‍ നിന്നെ മറന്നേനെ...
ആവുക്കില്ല  എനിക്കാവുക്കില്ല ...
ഒരുനാളും മറക്കുവനാവുക്കില്ല  ...

ഒരുവേള മുന്‍പേ

നീലവത്ത്  കൈകളാലേ...
നീ വന്നിരുന്നെങ്കില്‍...
എന്നിലെ മോഹങ്ങള്‍
 പൂക്കുമായിരുന്നു..
കണ്ണിലെ മായുന്ന..
നിഴലാന്നു നീയെന്നു
ഒരുവേള മുന്‍പേ ഞാന്‍
 അറിഞ്ഞിരുന്നു...

അന്നും നീ എനോട് കൂട്ടിരുന്നു ...

ഇഷ്ടമലെങ്കിലും...
എന്നെ പിരിയാതെ...
അന്നും നീ എനോട് കൂട്ടിരുന്നു ...
എന്നിലെ നിന്‍ രൂപം
മായതിരിക്കന്നെ..
എന്ന് ഞാന്‍ എന്നും..
കേണിരുന്നു ...

Monday, September 20, 2010

നിനക്കായി...

നീ വരുമെന്നു കരുതി തുറക്കുന്നിതാ...
എന്‍ ഹൃത്തിന്റെ ജാലകങ്ങള്‍...
നിനക്കായി...

ഞാന്‍ വരും തീര്‍ച്ച...

നീല നിലാവ് പെയ്തിറങ്ങുന്ന രാവില്‍...
വറ്റിവരണ്ട മരുഭുമിയില്‍ കുള്ളിര്‍മഴയായി...
അവള്‍ വരുമെന്ന പ്രതിക്ഷയോടെ....

അലകള്‍ തല്ലിതകര്‍ത്ത മണല്‍തിട്ടകള്‍..
എന്നെങ്കിലും പ്രതിരോധത്തിന്റെ മതിലുകള്‍...
കെട്ടിപോക്കുമെന്ന പ്രതിക്ഷയോടെ...

കൂട്ടില്‍ ബന്ധിക്കപെട്ട കിളി മോചനം നേടി...
എന്‍ കാതില്‍ കിനാരം ചോലുമെന്ന പ്രതിക്ഷയോടെ...
വിടവാങ്ങുന്നു... എന്‍ ലക്ഷ്യത്തിലേക്ക്....

മറകാതിരിക്കുക...
ഇരുളില്‍ ഒറ്റപെടുന്ന മനുഷ്യ മാനസങ്ങളില്‍...
നന്മ തന്‍ കൈതിരിനാളമായി...
വറ്റിവരണ്ട മരുഭുമിയില്‍ സ്നേഹത്തിന്‍...
തെളിനീര്‍ പ്രവാഹമായി...
ഞാന്‍ വരും തീര്‍ച്ച....
എല്ലാറ്റിനും  കാലം സാക്ഷി....

Wednesday, September 8, 2010

അന്നും... ഇന്നും.. എന്നും...

സ്വപ്നങ്ങളൊക്കെയും എന്റെതായിരുന്നു,
അതുകൊണ്ട് തന്നെ ഈ നഷ്ടങ്ങളും എന്റേത് മാത്രമായിരിക്കും..
ആരോടും ഒരിക്കലും പരാതിപ്പെടാനോ,
ആരെയും സങ്കടപ്പെടുതാനോ ഞാനില്ല...
ഈ ലോകത്തു മറ്റു പലരെക്കാളും നിന്നെ സ്നേഹിച്ചിരുന്നു..
അതിനാല്‍ തന്നെ നീ സന്തോഷമായിരിക്കണം,
എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ...
 അന്നും... ഇന്നും.. എന്നും...  

Tuesday, August 24, 2010

ഇഷ്ടമല്ലാത്തൊരു മോഹത്തെ ചൊല്ലി..

ഇഷ്ടമല്ലാത്തൊരു മോഹത്തെ ചൊല്ലി..
നമ്മള്‍ ഇരുവരും വേര്‍പ്പിരിഞ്ഞു...
എന്നുടെ മോഹങ്ങള്‍ നിന്നുടെതാണെന്ന്...
ഒരുവേള മുമ്പേ നാം പറഞ്ഞിരുന്നു...

Thursday, July 15, 2010

എന്‍റെ വാവയ്ക്കായി...

ഓര്‍മ്മകളുടെ ഒരു വസന്തക്കാലം
എനിക്കായി തന്ന എന്‍റെ വാവ....
അവളായിരുന്നു എനിക്കെല്ലാം...
ഒത്തിരി വേദനിച്ചാണ് ഞാന്‍
അവളെ അകന്നത്...
ഒരിക്കലെങ്കിലും ഇഷ്ടമായിരുന്നെന്ന്
അവള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍
ഞാന്‍ അവളെ അകലില്ലായിരുന്നു...
ഇന്ന് ഈ ഏകാന്തതയില്‍
അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്ലെന്നു
ഞാന്‍ ഏറെ ആഗ്രഹിക്കുന്നു...
ഒരിക്കലും അവള്‍ക്കു തിരിച്ചുവരനാവില്ലെന്നു
എനിക്കറിയാം ..
എങ്കിലും, ഞാന്‍ ഏറെ കൊതിക്കുന്നു
അവളുടെ തിരിച്ചുവരവിനായി..
ചിലപ്പോള്‍ നമ്മള്‍ അങ്ങനെയാണ്,
ഒരിക്കലും തിരിച്ചുകിട്ടില്ല
എന്നറിയുമ്പോഴും...
നഷ്ടപ്പെട്ടു എന്ന ബോധ്യത്തോടെ
സ്വന്തമാക്കുവാന്‍ ആയിരുന്നെങ്കില്ലെന്നു
വെറുതെ മോഹിക്കും...

"ഒരു മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ..."

ഞാന്‍ നിന്നെ പിരിഞ്ഞോട്ടെ...

വാക്കുകള്‍ കൊണ്ട് അകലങ്ങളും
അകലങ്ങള്‍ കൊണ്ട് വേര്‍പ്പാടും
വേര്‍പ്പാട് കൊണ്ട് വേദനയും
സൃഷ്ടിക്കാതിരികാന്‍...
ഞാന്‍ നിന്നെ പിരിഞ്ഞോട്ടെ...

നീ എന്നെ അകലാതിരുന്നുവോ..?

ഒത്തിരി സ്നേഹിച്ചു ഞാനും
എന്‍ മോഹവും...
എന്നിട്ടും നീ എന്നെ
അകലാതിരുന്നുവോ..?
അകലുമീ നേരത്തെ
ഒടുവിലെ മൗനവും
എന്തോ പറയുവാന്‍
കൊതികുന്നുവോ..?

Wednesday, July 14, 2010

ഞാന്‍ അറിഞ്ഞിരുന്നു..

നിലാവത്തു കൈകളാല്‍
നീ വന്നിരുന്നെങ്കില്‍
എന്നിലെ മോഹങ്ങള്‍
പൂക്കുമായിരുനു...
കണ്ണിലെ മായുന്ന
നിഴലാണ്‌ നീയെന്നു
ഒരുവേള മുമ്പേ
ഞാന്‍ അറിഞ്ഞിരുന്നു..

ഇല്ല... നിങ്ങള്‍ക്കാവില്ല...

അന്ധകാരത്തില്‍ മൂടിയ ലോകം,
മുഴുക്കെ യുദ്ധത്തിന്‍ കാര്‍മേഘങ്ങള്‍,
പാപകറ പിടിച്ച ആയുധങ്ങള്‍,
രക്തപ്പുഴ സൃഷ്ടിച്ച തെരുവുകള്‍,
വയ്യ, ഇനിയെത്ര പുണ്യ നദികള്‍
ഒഴുക്കിയാലും മായ്ക്കാനകുമോ..?
ഹൃത്തിന്റെ മായാത്ത വേദനകള്‍..
യുദ്ധം രാജ്യത്തെ കിഴടക്കിയാലും...
ആയുധം ശരിരത്തെ നശിപ്പിച്ചാലും...
എങ്ങിനെ നീ എന്റെ മനസിനെ.
തോല്‍പ്പിക്കും... ?

Thursday, June 24, 2010

ശ്രീ വിദ്യയ്ക്കായി ഞാന്‍ സമ്മര്‍പ്പിക്കുന്നു...എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന് ....

 എനികൊന്നും അറിയില്ല നിന്നെ കുറിച്ച്...
എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്..
പിറവിയാല്‍ നീ എനിക്ക് അമ്മയല്ല..,
എന്നെ വളര്ത്തിയവള്‍  നീയുമല്ല..,
എന്‍  വിളിക്ക് കാതോര്‍ക്കാന്‍ ഇന്ന് നീയുമില്ല..,
എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്...

Wednesday, June 23, 2010

അവള്‍ക്കായി ഒരായിരം ആശംസകള്‍....

പ്രണയം ഒരു വേദനയാണ്..

ഒരുപാട് സ്വപ്നങ്ങളും നൊമ്പരങ്ങളും കണ്ണുനീരും മോഹങ്ങളും ഒക്കെ  തന്നവള്‍.
ഒരു രാത്രിമഴ പോലെ പറയാതെ വന്നു പറയാതെ പോയവള്‍...

സ്വപ്നങ്ങളുടെ ഈ മന്നലാരന്ന്യത്തില്‍ എനിക്ക് ചുറ്റുമുള്ള
ഈ മന്നല്കൂനകളും എന്നോട് കണ്ണുചിമ്മുന്ന കുഞ്ഞു താരങ്ങളും
 ആര്‍ക്കോ വേണ്ടിയെങ്കിലും എന്നെ തലോടുന്ന മന്ദമാരുതനും
 പ്രണയത്തിന്റെ ഓര്‍മ്മകള്‍  എന്നില്‍ എത്തിക്കുമ്പോള്‍
 ഇവര്‍ അറിയുനുണ്ടാവുമോ..?
എന്റെ പ്രണയസഖി ഒരിക്കലും എന്നിലേക്ക്‌  തിരിച്ചു വരില്ലെന്ന്  ...
എങ്കിലും അവള്‍ക്കായി  ഒരായിരം ആശംസകള്‍....

Monday, June 14, 2010

നീ.. മാത്രം....

കണ്ണുകള്‍ കഥ മൊഴിയും നേരം,
പൊഴിയുന്ന അശ്രുകണങ്ങള്‍,
എന്‍ ജീവിത നാളത്തെ,
പ്രകാശപൂരിതമാക്കുമ്പോള്‍,
എന്‍ വീചികളില്‍ നിറയെ,
നീ മാത്രം, നീ...മാത്രം....

Thursday, June 10, 2010

ആരോടന്നു ഞാന്‍ പരാതിപ്പെടുക...?

എനില്ലേക്കു പെയ്യാതെ പോയ കാര്മേഘത്തോട്‌ എനിക്ക് പരാതിയില്ല,
എനിക്കായി പാടാതെ പോയ കുരുവിയോടു എനിക്ക് പരാതിയില്ല,
എനിക്കായി പൂക്കാതെ വസന്തത്തോട് എനിക്ക് പരാതിയില്ല,
എന്നെ സ്നേഹിക്കാതെ പോവുന്ന എന്റെ ബന്ധുകളോട് എനിക്ക് പരാതിയില്ല,
എന്നെ ഒത്തിരി സ്നേഹിക്കുന്ന നിന്നെ കുറിച്ച് എനിക്ക് പരാതിയില്ല..
എന്നെ ഒത്തിരി സ്നേഹിക്കുമ്പോഴും എന്നില്‍ നിന്ന് അകല്ലുന്ന നിന്നെ കുറിച്ച് സഖി ഞാന്‍ ആരോടാണു പരാതിപ്പെടുക...
നിന്നോടോ.. അതോ എന്നോടോ...

Friday, May 28, 2010

എന്റെ നിലാപക്ഷി എന്ന് വിളിച്ചോട്ടെ …

നേര്‍ത്ത വിരലുകല്ലാല്‍  എന്ന സ്വപ്നങ്ങളെ
തൊട്ടുണര്‍ത്തിയ മയരൂപമേ..
നിന്നെ ഞാന്‍ എന്ത് പേര് ചൊല്ലി വിളിക്കും
കന്ന്നുനീര്‍ തുള്ളികള്‍ കവിളത് ചാല് തീര്കുംബോഴും
ഒരു നേര്‍ത്ത സ്വാന്തനമായി ഒര്കുവാന്‍ എന്നും നീയുണ്ടായിരുന്നു ,
മനസ്സില്‍ നോവുകള്‍ മണിമാളിക പന്നിയുംബോല്‍
കാതോരം ശ്രവിച്ചത് നിന്‍ സ്വരം മാത്രമായിരുന്നു .
പക്ഷെ സഖി ഒരികളും ദര്ഷികുവനായിലെങ്കിലും
സ്വപ്നങ്ങളെ താഴുകിയുന്നര്‍ത്തി
പെയ്തിറങ്ങുന്ന രാത്രിമഴയില്‍
എന്‍ കാതുകളെ തലോടിയെത്തിയ ആ ശബ്ദം നിന്റെതായിരുന്നു.
ഒടുവില്‍ കാണുവാന്‍ വരും മുംബേ
കണ്ണുനീര്‍ ബാഷ്പങ്ങള്‍ മാത്രം സമ്മാനിച്ച്‌
കന്നെതാദൂരങ്ങളിലെക് പരനകന്ന നിന്നെ
എന്റെ നിലാപക്ഷി എന്ന് വിളിച്ചോട്ടെ …

Sunday, March 21, 2010

ഒട്ടും പരിഭവമില്ല നിന്നോട്..

അതെ ഒത്തിരി സങ്കടങ്ങളും സ്വപ്നങ്ങളും നല്‍കി നീ പോവുകയന്നു..
ഒട്ടും പരിഭവമില്ല നിന്നോട്..
എങ്കിലും ഒത്തിരി സ്നേഹിക്കുന്നു
നിന്നെയും തിരിച്ചു കിട്ടാത്ത നിന്റെ ഓര്‍മകളെയും....

Wednesday, February 24, 2010

ഒരു ഇടവേളയ്ക്കു ശേഷം

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും എന്റെ സ്വപ്ന തീരത്തേക്ക് ഞാന്‍ തിരിച്ചു എതുക്കയാണ്. 

കാലം നമ്മുകിടയില്‍ അകലങ്ങള്‍ തീര്ത്തപ്പോഴും 

മനസ് കൊണ്ട് ഞാന്‍ എന്നും നിനക്ക് അടുത്തായിരുന്നു. 

എന്റെ തീരത്തെ ഓരോ മണല്‍ തരിയും വാരി പുന്നരന്‍ ഞാന്‍ ഇതാ വീണ്ടും എതുക്കയായി...