Friday, February 25, 2011

അറിയില്ല...

അറിയില്ല എനിക്കിന്ന്
എന്‍ പേരിന്‍ അര്‍ത്ഥങ്ങളും
എന്‍ മനവും
അച്ഛനും അമ്മയും പിന്നെ
സഹോദരങ്ങളെയും...

അറിയില്ല എനിക്കിന്ന്
എന്‍ പിതാമഹന്മാരെയും
എന്‍ വംശ പാരമ്പര്യത്തെയും

അറിയില്ല എനിക്കിന്ന്
എന്‍ ജന്മ ഭൂമിയും
പിന്നെ എന്നെ ചുമന്നൊരു
ഗര്ഭപാത്രത്തെയും

അറിയാം എനിക്കിന്ന്
ശാസ്ത്രവും ഭൂമിയും
ആകാശവും പിന്നെ വിജ്ഞാന കോശവും

അറിയേണ്ടതോന്നും അറിഞ്ഞില്ല എങ്കിലും
അരുതാത്തതോക്കെയും അറിയുന്നു ഞാന്‍...



കണ്ടില്ല...

ഒരു കുഞ്ഞുമഴത്തുളി
മണ്ണിനു മുത്തം നല്‍കുവാന്‍
വന്നപ്പോള്‍ കണ്ടില്ല...
എവിടെയും ഒരു മണല്‍ തരിയെ.....

Wednesday, February 23, 2011

അറിയില്ല എങ്കില്ലും...!

അറിയില്ല എങ്കിലും
അറിയുന്നു ഞാന്‍ സഖി
നീ പറയാതെ പോയ
വാക്കുകള്‍ ഒക്കെയും...

അരികില്‍ ഉണ്ടെങ്കിലും
അകലുവാന്‍ കൊതിക്കുന്ന
നിന്‍ മനം ഞാന്‍ കാണുന്നു
നിന്‍ കണ്ണിലുടെയും

കേള്‍ക്കുവാന്‍ ഞാന്‍
ഏറെ കൊതികാത്ത
വാക്കുകള്‍ ഒക്കെയും
ഇന്ന് ഞാന്‍ കേള്‍ക്കുന്നു
നിന്‍ നാവിലുടെയും

അരുതെന്ന് ചൊല്ലി
അകലാതിരിക്കുവാന്‍
ഇനി നാം എന്തിനു വൈകണം
എന്നേക്കുമായും.... 

Tuesday, February 8, 2011

ഒലിവിലകള്‍

ഒലിവിലകള്‍ പേറിയ
വെള്ളരിപ്രാവുകള്‍
ചിറകറ്റു വീഴുമ്പോള്‍
എങ്ങിനെ, നമ്മുക്ക്
സമാധാനത്തെ കുറിച്ച്
വാച്ചലമാനാവും

Sunday, January 30, 2011

എന്‍ പാട്ടുകാരി...

പാടുവാന്‍ മറന്നൊരെന്‍..
പാട്ടുക്കാരി...
ഞാന്‍ കേള്‍ക്കുവാന്‍ കൊതിക്കുന്നു..
നിന്‍ ആത്മഗീതം..
പാടാതെ മൂളാതെ...നീ അന്ന് പോയി..
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചതും..
നീ പാടാതെ പോയി...
പരിഭാവമോതുവാന്‍ ആവില്ല എങ്കിലും..
ഏറെ കൊതിക്കുന്നു
നിന്‍ ഗാനം കേള്‍ക്കുവാന്‍..
അറിയാതെ അതില്‍..
എനിക്ക് അലിഞ്ഞു ചേരുവാന്‍...



ഓര്‍മ്മകള്‍...

കണ്ണുനീര്‍ത്തുള്ളികള്‍ പോലും
കഥകള്‍ പറഞ്ഞതും
കഥകള്‍ കേള്‍ക്കാതെ നീ...
എന്നെ പിരിഞ്ഞതും...
ഒടുവില്‍...പരിഭവം ചൊന്നു..
എന്നോട് പിണങ്ങിയതും...
പിന്നെ, പിണക്കം മറന്നു
എന്നോട് ഇണങ്ങിയതും...
മറക്കുവാനാവാത്ത ..
എന്നുടെ ഓര്‍മ്മകള്‍...!

അറിയില്ല.....

നെഞ്ചകം തേടുന്നതൊക്കെ
എന്നോട് ചൊല്ലാതെ പോയ
കൂട്ടുക്കാര...
നിന്നില്‍ നിന്നായി മാത്രം
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകള്‍
മറ്റൊരാള്‍ എന്നോട് ചൊന്നിടുമ്പോള്‍...
അറിയില്ല... എന്നിക്ക്...
എന്തുത്തരം നല്‍കണമെന്ന്...
 ***********************
പറയാതെ പോയ പ്രണയവും
ഒടുവില്‍ തന്ന മൗനവും
അറിയാതെ പറയുന്നുവോ..?
നിന്നിലെ സ്നേഹം
അറിയില്ല....!
എനിക്കൊന്നും ഇന്നും....

Friday, January 7, 2011

പ്രണയത്തിന്റെ ജാലകങ്ങള്‍..

പ്രണയത്തിന്റെ ജാലകങ്ങള്‍..
തുറന്നു എന്നെ മാസ്മരിക ലോകത്തേക്ക്..
കൈപിടിച്ച് നടത്തിയവള്‍ നീ..
ഒരുപാട് സ്വപ്നങ്ങളിലുടെ
നാം ഒത്തിരി നടന്നു..
ഒരിക്കലും പിരിയുവനാവിലെന്നു..
ഒരുപാട് തവണ പരസ്പരം മൊഴിഞ്ഞു...
മോഹങ്ങളും ലകഷ്യങ്ങളും
ഒന്നാണെന്ന് ഒരുപാട് ആവര്‍ത്തിച്ചു..
എനിക്കറിയില്ല..ഏതു നിമിഷത്തിലാണ്
നാം അകന്നു തുടങ്ങിയതെന്ന്...
ഇന്ന് നാം രണട് ഒറ്റപെട്ട ദ്വീപുകള്‍
സ്വപ്നങ്ങളും ലകഷ്യങ്ങളും ഒത്തിരി
മാറിയിരിക്കുന്നു...
ഒരിക്കലും സംസാരിക്കാതെ...
കണ്ടുമുട്ടാതെ പരസ്പരം കുറ്റപ്പെടുത്തി കൊണ്ട്
ലോകത്തിന്റെ ഏതോ കോണില്‍ ജീവിക്കുന്നു..
പക്ഷെ, അപ്പോഴും ഞാന്‍ ചോദിക്കട്ടെ..
നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നില്ലേ...
എന്നെ വെറുക്കുവാന്‍ നിനക്ക് ആവുമോ?
എന്തുമാവട്ടെ.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു..
ഒരിക്കലും അകലാതിരുന്നെങ്കില്‍ എന്നാശിക്കുന്നു...

Tuesday, December 7, 2010

എന്‍റെ നിലാപക്ഷിക്കായി ..



നേര്‍ത്ത വിരലുകളാല്‍
എന്‍ സ്വപ്നങ്ങളെ തൊട്ടുണര്‍ത്തിയ
മായരൂപമേ..
നിന്നെ ഞാന്‍ എന്ത് പേര്‍ ചൊല്ലി വിളിക്കും?
കണ്ണീര്‍ത്തുള്ളികള്‍
കവിളത്തു ചാല് തീര്‍ക്കുമ്പോഴും
ഒരു നേര്‍ത്ത സ്വാന്തനമായി
ഓര്‍ക്കുവനെന്നും നീയുണ്ടായിരുന്നു..
മനസ്സില്‍ നോവുകള്‍ മണിമാളിക പണിയുമ്പോള്‍
കാതോരം ശ്രവിച്ചത് നിന്‍ സ്വരം മാത്രമായിരുന്നു
പക്ഷെ, സഖി ദര്‍ശിക്കുവാന്‍ ആയിലെങ്കിലും
സ്വപ്നങ്ങളെ തഴുകിയുണര്‍ത്തി
പെയ്തിറങ്ങുന്ന രാത്രിമഴയില്‍
എന്‍ കാതുകളെ തലോടിയെത്തിയ
ആ ശബ്ദം നിന്റെതായിരുന്നു
ഒടുവില്‍ കാണുവാന്‍ വരും മുന്‍പേ
കണ്ണീര്‍ ബാഷ്പങ്ങള്‍ മാത്രം സമ്മാനിച്ച്‌
കണ്‍ എത്താ ദൂരങ്ങളിലേക്ക്
പറന്നകന്ന നിന്നെ എന്‍റെ
നിലാപക്ഷിയെന്നു വിളിച്ചോട്ടെ...

അറിയാതെ ഏതോ ഒരു നാളില്‍..

അറിയാതെ ഏതോ ഒരു നാളില്‍..
പെയ്തിറിങ്ങിയ രാത്രിമഴയില്‍..
അടഞ്ഞ ജാലകങ്ങള്‍
മലര്കെ തുറന്നു നീ വന്നപ്പോള്‍
ഞാന്‍ സന്തോഷിച്ചു,,
ഇന്ന് ഞാന്‍ വെമ്പുന്നു..
നിന്‍ യാത്രമൊഴിയില്‍...

ഇഷ്ടമെന്നോതാന്‍ കൊതിച്ചു..

ഇഷ്ടമെന്നോതാന്‍ കൊതിച്ചു...
വാതിലില്‍ വന്നപ്പോള്‍..
വാതില്‍ മലര്‍ക്കെ നീ അടച്ചു..
എനെ നീ പാടെ വിസ്മരിച്ചു...

ഒരു നിമിഷം കൊണ്ട്

ഒരു നിമിഷം കൊണ്ട് അവരുടെ മനസ് മാറി..
ഒരു രാത്രി കൊണ്ട് എന്‍റെ നാട് മാറി..
ഉടയാത്ത വിഗ്രഹങ്ങള്‍..
ഉടയുന്ന കാഴ്ചയില്‍
പിടയാത്ത മനുഷ്യര്‍
നോക്കി നിന്നു...

ഇഷ്ടമല്ലാത്തൊരു മോഹത്തെ ചൊല്ലി..

ഇഷ്ടമല്ലാത്തൊരു  മോഹത്തെ ചൊല്ലി..
നമ്മള്‍ ഇരുവരും വേര്‍പ്പിരിഞ്ഞു ...
എന്നുടെ മോഹങ്ങള്‍ നിന്നുടെതാണെന്നു..
ഒരു വേള മുന്‍പേ നാം പറഞ്ഞിരുന്നു..

Tuesday, October 19, 2010

ഞാന്‍ കാണും സ്വപ്നങ്ങള്‍ക്ക്..

ഞാന്‍ കാണും സ്വപ്നങ്ങള്‍ക്ക്..
ദു:ഖത്തിന്‍ തീവ്രഗന്ധം..
ഞാന്‍ അറിഞ്ഞ സത്യങ്ങള്‍ക്ക്
അന്ധകാരത്തിന്‍ കാന്നമറകള്‍..

Friday, October 1, 2010

മറക്കുവനാവും ആയിരുനെങ്കില്‍

മറക്കുവനാവും ആയിരുനെങ്കില്‍
എന്നെ ഞാന്‍ നിന്നെ മറന്നേനെ...
ആവുക്കില്ല  എനിക്കാവുക്കില്ല ...
ഒരുനാളും മറക്കുവനാവുക്കില്ല  ...

ഒരുവേള മുന്‍പേ

നീലവത്ത്  കൈകളാലേ...
നീ വന്നിരുന്നെങ്കില്‍...
എന്നിലെ മോഹങ്ങള്‍
 പൂക്കുമായിരുന്നു..
കണ്ണിലെ മായുന്ന..
നിഴലാന്നു നീയെന്നു
ഒരുവേള മുന്‍പേ ഞാന്‍
 അറിഞ്ഞിരുന്നു...

അന്നും നീ എനോട് കൂട്ടിരുന്നു ...

ഇഷ്ടമലെങ്കിലും...
എന്നെ പിരിയാതെ...
അന്നും നീ എനോട് കൂട്ടിരുന്നു ...
എന്നിലെ നിന്‍ രൂപം
മായതിരിക്കന്നെ..
എന്ന് ഞാന്‍ എന്നും..
കേണിരുന്നു ...

Monday, September 20, 2010

നിനക്കായി...

നീ വരുമെന്നു കരുതി തുറക്കുന്നിതാ...
എന്‍ ഹൃത്തിന്റെ ജാലകങ്ങള്‍...
നിനക്കായി...

ഞാന്‍ വരും തീര്‍ച്ച...

നീല നിലാവ് പെയ്തിറങ്ങുന്ന രാവില്‍...
വറ്റിവരണ്ട മരുഭുമിയില്‍ കുള്ളിര്‍മഴയായി...
അവള്‍ വരുമെന്ന പ്രതിക്ഷയോടെ....

അലകള്‍ തല്ലിതകര്‍ത്ത മണല്‍തിട്ടകള്‍..
എന്നെങ്കിലും പ്രതിരോധത്തിന്റെ മതിലുകള്‍...
കെട്ടിപോക്കുമെന്ന പ്രതിക്ഷയോടെ...

കൂട്ടില്‍ ബന്ധിക്കപെട്ട കിളി മോചനം നേടി...
എന്‍ കാതില്‍ കിനാരം ചോലുമെന്ന പ്രതിക്ഷയോടെ...
വിടവാങ്ങുന്നു... എന്‍ ലക്ഷ്യത്തിലേക്ക്....

മറകാതിരിക്കുക...
ഇരുളില്‍ ഒറ്റപെടുന്ന മനുഷ്യ മാനസങ്ങളില്‍...
നന്മ തന്‍ കൈതിരിനാളമായി...
വറ്റിവരണ്ട മരുഭുമിയില്‍ സ്നേഹത്തിന്‍...
തെളിനീര്‍ പ്രവാഹമായി...
ഞാന്‍ വരും തീര്‍ച്ച....
എല്ലാറ്റിനും  കാലം സാക്ഷി....

Wednesday, September 8, 2010

അന്നും... ഇന്നും.. എന്നും...

സ്വപ്നങ്ങളൊക്കെയും എന്റെതായിരുന്നു,
അതുകൊണ്ട് തന്നെ ഈ നഷ്ടങ്ങളും എന്റേത് മാത്രമായിരിക്കും..
ആരോടും ഒരിക്കലും പരാതിപ്പെടാനോ,
ആരെയും സങ്കടപ്പെടുതാനോ ഞാനില്ല...
ഈ ലോകത്തു മറ്റു പലരെക്കാളും നിന്നെ സ്നേഹിച്ചിരുന്നു..
അതിനാല്‍ തന്നെ നീ സന്തോഷമായിരിക്കണം,
എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ...
 അന്നും... ഇന്നും.. എന്നും...