Saturday, August 31, 2013

പ്രിയപ്പെട്ട സുഹൃത്തുകളെ,

13th സെപ്റ്റംബർ 2013 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദുബൈ കരാമയിലെ Madina Wide Restaurent ൽ വെച്ച് ഈ ഇളയവന്റെ ആദ്യ കവിതാ സമാഹാരം " ഒരു പ്രണയിതാവിന്റെ കവിതകൾ..." പ്രകാശനം ചെയ്യപ്പെടുന്നു.. പ്രസ്തുത പരിപാടിയിലേക്ക് നിങ്ങൾ ഏവരേയും ക്ഷണിച്ചു കൊള്ളുന്നു. നിങ്ങൾ എല്ലാവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതിക്ഷിച്ചു കൊണ്ട്..

നിങ്ങളുടെ സുഹൃത്ത്‌...,

സഹർ അഹമ്മദ്‌

Friday, August 23, 2013

Facebook Group ആയ വെട്ടം കൂട്ടായ്മയുടെ 
കവിതയാനം  എന്നാ കവിതസമാഹാരത്തിന്റെയും 
സി പി അബൂബക്കറിന്റെ മൂടൽ മഞ്ഞ് വരുന്നുണ്ട് എന്ന പുസ്തകവും കവിയരങ്ങും 2013 ജനുവരി 29 നു 
കോഴിക്കോട് സ്പോര്ട്സ് കൌണ്‍സിൽ ഹാളിൽ വെച്ച് നടന്നു ...

കവിതയാനം  എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ
ഇയുള്ളവന്റെ " ആത്മഹത്യ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...
Facebook Group ആയ ആൽത്തറ കൂട്ടായ്മയുടെ 
eലകൾ പച്ച പൂക്കൾ മഞ്ഞ എന്നാ കവിതസമാഹാരത്തിന്റെയും 
ആർ ക്കെ യുടെ സിഡി പ്രകാശനവും കവിയരങ്ങും 2013 ആഗസ്റ്റ്‌ 22നു 
പകൽ 2.30 നു കരുനാഗപ്പള്ളി രൗൻ ക്ലബ്ബിൽ വെച്ച് നടന്നു ...
പ്രമുഖ കവി ശ്രീ മുരുകൻ കാട്ടകട പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു ..

eലകൾ പച്ച പൂക്കൾ മഞ്ഞ എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ
ഇയുള്ളവന്റെ " ഇവർ നപുംസകർ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...

Friday, August 16, 2013

Facebook Group ആയ ആൽത്തറ കൂട്ടായ്മയുടെ 
eലകൾ പച്ച പൂക്കൾ മഞ്ഞ എന്നാ കവിതസമാഹാരത്തിന്റെയും 
ആർ ക്കെ  യുടെ സിഡി പ്രകാശനവും കവിയരങ്ങും 2013 ആഗസ്റ്റ്‌ 22നു 
പകൽ 2.30 നു കരുനാഗപ്പള്ളി രൗൻ ക്ലബ്ബിൽ വെച്ച് നടക്കുന്നു...
പ്രമുഖ കവി ശ്രീ മുരുകൻ കാട്ടകട പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നു..

eലകൾ പച്ച പൂക്കൾ മഞ്ഞ എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ 
ഇയുള്ളവന്റെ " ഇവർ നപുംസകർ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന 
വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...

- Sahar Ahammed
"അറിയാതെ പൊവുകയായിരുന്നു
നാം പറയാതെ പൊവുകയായിരുന്നു
അരികിൽ ഉണ്ടായിരുന്നെങ്കിലും
നാം നമ്മെ അറിയാതെ പൊവുകയായിരുന്നു.."

പറഞ്ഞു വരുന്നതു കഴിഞ്ഞ ദിവസം വായിചു തീർത്ത ഒരു കവിതാസമാഹാരത്തെ കുറിച്ചാണ്.. ഏന്റെ സഹപ്രവർത്തകനും സുഹ്രുത്തുമായ ശ്രീ. സഹർ അഹമ്മദ് എന്ന യുവകവിയുടെ പ്രധമപ്രസിദ്ദീകരണമായ "ഒരു പ്രണയിതാവിന്റെ കവിതകൾ" ആണ് പ്രസ്തുത ക്രതി. ഏതൊരു സാധാരണക്കാരനും അനുഭവവെധ്യമാകുന്ന രീതിയിൽ വളരെ ലളിതമായ ഭാഷയിൽ ഒട്ടും വലിച്ചുനീട്ടാതെ തന്റെ ആശയങ്ങളുടെ സാരം ഒട്ടും ചൊർന്നുപൊകാതെ അവതരിപ്പിക്കുന്നതിൽ അദ്ധെഹം കാണിച്ചിരിക്കുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ്. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നപൊലെ പ്രണയം തന്നെയാണ് ഇതിലെ പ്രധാന ഇതിവ്രത്തം. പ്രണയത്തിന്റെ മാധുര്യവും, നഷ്ട്ടപ്രണയത്തിന്റെ നൊമ്പരങ്ങളും, കവിയുടെ കിനാക്കളും പ്രതീക്ഷകളും ആശങ്കകളും, അഛനും ആമ്മയും, പ്രവാസവും എല്ലാം വിഷയങ്ങളാകുന്നതൊടൊപ്പം തന്നെ തന്റെ ചുറ്റുപാടുകളും, പ്രക്രതിയും പുഴകളും അനന്ദുവും അക്ഷരയും അടക്കം മറ്റു സമകാലീനസംഭവങ്ങളിലേക്കും സഹർ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

ഒരു മഹത്തായ കാവ്യസ്രഷ്ട്ടി എന്ന അവകാശവാദങ്ങൾ ഒന്നുമില്ലെങ്കിലും കവിയുടെ ഹ്രദയസ്പർശിയായ വരികൾ അനുവാചകരുടെ മനസ്സുകളിൽ ഒരു പ്രണയകാലത്തിന്റെ സ്മരണകൾ തട്ടിയുണർത്തും എന്നതിൽ രണ്ടഭിപ്രായമില്ല. അത് കൊണ്ട് തന്നെ ഈ സംരഭം പ്രോൽസാഹിപ്പിക്കപ്പെടെണ്ടതാണ്.. അക്ഷരങ്ങളുടെ ലോകത്തിൽ സ്വന്തം തൂലിക കൊണ്ട് ഉറപ്പിച്ചൊരു കയ്യൊപ്പ് ചാർത്തി കടന്ന് വന്നിരിക്കുന്ന എന്റെ സുഹ്രുത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു....!

ഓരാകാശം നിറയെ സ്നെഹത്തൊടെ... സ്വന്തം..

മിൻഹാസ് മൊയ്തുണ്ണി..!

Wednesday, August 14, 2013

എന്റെ സുഹൃത്ത് നേഹ മെഹർ എന്റെ ഒരു പ്രണയിതാവിന്റെ കവിതകൾ വായിച്ചു എനിക്ക് എഴുതിയ കുറിപ്പ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു 

കുറച്ചു ദിവസം മുൻപ് ഞാൻ ഒരു കവിതാപുസ്തകം വായിച്ചു.. facebook സുഹൃത്തുകളിൽ ഒരാളായിരുന്നു എഴുത്തുകാരൻ.. പേര് സഹർ അഹമ്മദ്‌. ഒരു പ്രണയിതാവിന്റെ കവിതകൾ എന്നായിരുന്നു കവിതാസമാഹാരത്തിന്റെ പേര്..

അവസാനത്തെ പു
റംചട്ടയിൽ പ്രസാധകർ ഇങ്ങനെ എഴുതി.. 
" പ്രണയത്തിന്റെ മാധുര്യവും പ്രണയ നിരാസത്തിന്റെ വേദനയും അടയാളപ്പെടുത്തുന്ന കുറെ കവിതകളാണ് സഹർ അഹമ്മദിന്റെ ഈ കവിതാസമാഹാരത്തിൽ.. ആത്മനൊമ്പരങ്ങളുടെ ഉള്ളിൽ തട്ടുന്ന ഭാഷയിൽ ഇതിൽ അവതരിപ്പിക്കപ്പെടുന്നു..."

സത്യമാണ്... കവിതകളിലൂടെ കുറച്ചു ദൂരം സഞ്ചരിക്കുമ്പോൾ നമ്മുക്ക് മനസ്സിലാവും കവിയുടെ ഹൃദയരേഖകളുടെ സഞ്ചാരപഥം എങ്ങോട്ട് ആണെന്ന്.. പ്രണയം മൊട്ടിട്ട അനുഭൂതിയും ഒടുവിൽ ഓർമ്മകൾ മാത്രം സമ്മാനിച്ച്‌ കടന്നു കളയുന്ന പ്രണയിനിയും ഒക്കെ നമ്മളിൽ ഒരാളായി തോന്നും.. വളരെ ലളിതമാണ് സഹറിന്റെ വരികൾ.. ഏതൊരു സാധാരണക്കാരനും വിരസതയില്ലാതെ വായിച്ചു തീർക്കുവാൻ പറ്റുന്ന ഒന്ന്.. അക്ഷര ശകലങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതൊരു പുതിയ അനുഭവമാകും.. ബേപ്പൂർ സുല്ത്താന് ശേഷം കടുകട്ടിയില്ലാത്ത ലളിതമായ വാക്കുകളിലൂടെ മാത്രം എന്നെ വിസ്മയിപ്പിച്ച എഴുത്തുകാരാ നിനക്ക് നന്ദി.

പ്രണയം മാത്രമല്ല ജീവിതമെന്ന തിരിച്ചറിവ് ആകാം ഈ കവിതാസമാഹാരത്തിൽ ജനനവും ഉപ്പയും ഉമ്മയും സമൂഹവുമൊക്കെ എഴുത്തുകാരന്റെ തൂലികയിൽ അക്ഷരങ്ങളായി പിറന്നു വീണത്‌.

പുസ്തകത്തിന്റെ ആദ്യ ഭാഗത്ത്‌ ഉദ്ദരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ കവിതാസമാഹാരത്തോട് ഒരുപ്പാട്‌ ചേർന്ന് നിൽക്കുന്നു 

" ഒരു നാളും തുറക്കാതെ മാറ്റി വെച്ച 
പ്രണയത്തിൻ പുസ്തകൻ നീ തുറക്കും 
അതിലന്നു നീയെന്റെ പേര് കാണും 
അതിലെന്റെ ജീവന്റെ നേര് കാണും.."

സഹറിന്റെ ഈ പുസ്തകത്തിൽ എനികേറ്റവും ഇഷ്ടപ്പെട്ട " വേരുകളിലൂടെ.." എന്ന ഭാഗം ഞാൻ ഇവിടെ കുറിക്കാം ..

" ഞാൻ ഇന്ന് മണ്ണിലേക്ക് 
ആഴ്‌ന്ന് ഇറങ്ങുവാൻ കൊതിക്കുകയാണ് ..
വേരുകളിലൂടെ.. 
എന്റെ ജീവന്റെ ഉറവ തേടി..
ആകാശത്തോളം വളരുവാൻ..
കൊതിക്കുന്ന എന്റെ ശിഖരങ്ങളെ..
ഞാൻ ഉപേക്ഷിക്കുന്നുമില്ല.. "

അക്ഷര ശകലങ്ങളെ ഇഷ്ടമുള്ള കൂട്ടുക്കാർ സഹർ അഹമ്മദിന്റെ " ഒരു പ്രണയിതാവിന്റെ കവിതകൾ.." വായിക്കണം.. നിങ്ങൾക്കൊരു പുതിയ അനുഭവമാകും..

എന്റെ പ്രിയ കൂട്ടുക്കാരാൻ സഹർ അഹമ്മദിനു എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..

സുഹൃത്ത്‌ ,

 നേഹ മെഹർ 

Tuesday, July 23, 2013

സൗഹൃദവും മഴയും..

സൗഹൃദങ്ങൾ പലപ്പോഴും മഴ പോലെയാണ്..
ചിലപ്പോൽ തോരാതെ പെയ്തു കൊണ്ടേയിരിക്കും..
മറ്റു ചിലപ്പോൽ ചിലങ്ങി കലഹിച്ചു, പരിഭവമോതി 
പെയ്തു കൊണ്ടിരിക്കും..
വേറെ ചിലപ്പോൽ ഒരു രാത്രി മഴയായി വന്നു 
കുളിരേകി, മണ്ണ് കുതിർത്തു എല്ലാം അവശേഷിപ്പിച്ചു 
പോയി മറയും..
പിന്നെ ചിലപ്പോൽ നഷ്ടമായി എന്ന് കരുതിയിരിക്കെ 
എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ചു വന്നു 
പെയ്തു കൊണ്ടിരിക്കും..
അതെ മഴ എന്നും എന്റെ നല്ല സുഹൃത്ത്‌ ആണ്...
ഓർമ്മിക്കുവാൻ ഒരായിരം ഓർമ്മകൾ സമ്മാനിച്ച,
നഷ്ടപ്പെടുത്തുവാൻ ഒരിക്കലും ഞാൻ ആഗ്രഹിക്കാതെ എന്റെ സുഹൃത്ത്‌...

- സഹർ അഹമ്മദ്‌ 

Friday, July 19, 2013

എന്റെ " ഒരു പ്രണയിതാവിന്റെ കവിതകൾ.." എന്ന പുസ്തകം വായിച്ചു ഒരു സുഹൃത്ത്‌ എനിക്ക് അയച്ച കത്ത്.. പേര് വെക്കരുത് എന്ന് നിർദേശം ഉള്ളതിനാൽ പേര് പരസ്യപ്പെടുത്തുന്നില്ല... എങ്കിലും ആ കത്ത് നിങ്ങളുമായി പങ്കുവെക്കുന്നു..


പ്രിയ സുഹൃത്തേ,

കവിത വായിച്ചു, ആവർത്തന വിരസത അനുഭവപ്പെട്ടോ എന്ന് ഒരു ചെറിയ സംശയം. നഷ്ടബോധവും, നിരാശയും ഉടനീളം കാണപ്പെട്ടു. ചെറിയ ചെറിയ നഷ്ടങ്ങൾ സംഭവിക്കണം എന്നാണു പ്രമാണം. വലിയ ഉയർച്ചകൾ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുക. ഒരു ചെറിയ ഉപദേശത്തോടു കൂടി അവാസനിപ്പിചോട്ടെ.. 

നഷ്ടമെന്നോർത്തു ഖേദിക്കയെന്തിനു നീ വ്യഥാ..
നഷ്ടമാവാൻ സ്വന്തമായി നിനക്കെന്തുന്ടീ ഭൂവിൽ...?
ഒരു പിടി മണ്ണായി മാറിടും ദേഹമോ നിൻ സ്വന്തം..
ദേഹം വിട്ടകലും ദേഹിയോ...?
പ്രണയം നഷ്ടമാവുന്നത് എങ്ങനെ ചൊല്ലു നീ..
ത്യാഗമല്ലേ ഉത്തമ പ്രണയത്തിനടിത്തറ..!
പ്രവാസിയായി മരിക്കുവാൻ മോഹമെന്തിനു നിനക്ക്..
പ്രവാസം ജീവിതാഗ്നിയാക്കുക അല്ലെ അത്യുത്തമം..!
ഒരു മെഴുക്കുതിരി വെട്ടമായെങ്കിലും ജ്വലിച്ചീടാൻ
പ്രാർത്ഥീച്ചീടുക സോദാരാ ഈശനോടു നീ..
നിമിഷമാത്രമാമീ ജീവിതത്തെ സ്നേഹിച്ചീടുക നീ..
ഈശനിൽ അലിഞ്ഞുചേരും ദിനം വരെയും..

എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..

- പ്രിയ സുഹൃത്ത്‌ 

Saturday, July 13, 2013

കവിത :: മലാല നീ ഉറക്കെ ശബ്ദിക്കുക..

മലാല, നീ പറയുന്നു വെടിയുണ്ടകൾ..
നിന്നെ നിശബ്ദയാക്കില്ല എന്ന് 
എങ്കിൽ മലാല, നീ ഉറക്കെ ശബ്ദിക്കുക..
നിനക്ക് സ്തുതി പാടുന്ന, നിന്നെ വാഴ്ത്തുന്ന 
സാമ്രാജ്യത്വ ശക്തികൾക്കെതിരെ...
പിറന്നു വീഴും മുൻപേ കുരുതി ചെയ്യപ്പെടുന്ന..
നിന്റെ സഹോദരങ്ങൾക്ക്‌ വേണ്ടി..
ഉറങ്ങി കിടക്കുമ്പോഴും, കല്യാണവീടുകളിലും 
വിളികാതെ വിരുന്നു വരുന്ന 
മിസൈൽ ആക്രമണങ്ങളിൽ മരണമടിയുന്ന..
നിരപരാധികൾക്ക്‌ വേണ്ടി...
അതെ.. മലാല, നീ ഉറക്കെ ശബ്ദിക്കുക..
നിനക്ക് സ്തുതി പാടുന്നവരുടെ..
മുഖമൂടി നാടകങ്ങൽക്കെതിരെ..

- സഹർ അഹമ്മദ്‌ 

Friday, June 28, 2013

കഥാവശേഷൻ...

കഥാവശേഷൻ, ഒരായിരം കഥകൾ അവശേഷിപ്പിക്കുന്നവൻ.. ഇന്ന് അല്ലെങ്കിൽ നാളെ നമ്മൾ എല്ലാവരും കഥാവശേഷരാവും ..പക്ഷെ, ആ കഥകളിൽ നമ്മൾ എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അത് നിശ്ചയിക്കേണ്ടത് നമ്മുടെ ജീവിതമാണ്. നാളെ നമ്മൾ എല്ലാവരെയും ഓർക്കുന്നത് ആ കഥകളിലൂടെ ആയിരിക്കും.

ജീവിത കാലത്ത് ഒരു മുൾച്ചെടി പറച്ചു കളഞ്ഞവരെയും, ഒരു പൂച്ചെടി നട്ടു പിടിപ്പിച്ചവരെയുമാണ് ലോകം അനുസ്മരിക്കുന്നത്‌. നമ്മൾ എല്ലാവരെയും എന്നെന്നും മറ്റുള്ളവർ അനുസ്മരിക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കാറ്. പക്ഷെ നമ്മളെ ഓർക്കുവാൻ മാത്രം എന്ത് നന്മകളാണ് നമ്മൾ ചെയ്തു കൂട്ടിയത്... അതോ നമ്മളെ ഓർക്കുവാൻ മാത്രം തിന്മകൾ നമ്മൾ ചെയ്തുവോ...? നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെയെങ്കിലും കണ്ണീര് ഒപ്പുവാൻ.., ഒരാളുടെ മുഖത്തെങ്കിലും പുഞ്ചിരി വിരിയിക്കുവാൻ.., ഒരാളുടെ ജീവിതത്തിൽ എങ്കിലും കൈത്താങ്ങായി മാറുവാൻ നമ്മുക്ക് ആയിട്ടുണ്ടോ..? പലപ്പോഴും ഇല്ല എന്ന ഉത്തരമായിരിക്കും എനിക്കും നിങ്ങള്ക്കും പറയുവാനുണ്ടാവുക.

ഇത് തന്നെയാണ് നമ്മുടെ പ്രശ്നവും നമ്മൾ എല്ലായിപ്പോഴും എല്ലാ നന്മകളും സ്ഥാനങ്ങളും പ്രതിക്ഷിക്കുന്നു. . പക്ഷെ പലപ്പോഴും അതിനു നമ്മൾ അർഹരാണോ എന്ന് നമ്മൾ ചിന്തിക്കാറില്ല.. ഇനിയുള്ള ജീവിതത്തിലെ എണ്ണപ്പെട്ട വളരെ കുറഞ്ഞ നിമിഷങ്ങൾ, ആ നിമിഷങ്ങളിൽ എങ്കിലും മറ്റുള്ളവരുടെ മനസ്സിൽ ഒരായിരം നന്മകൾ... നന്മ നിറഞ്ഞ കഥകൾ എഴുതിച്ചേർക്കുവാൻ  നമ്മുക്ക് ആയെങ്കിൽ.. അതിനു ദൈവം നമ്മെ തുണക്കട്ടെ...

- സഹർ അഹമ്മദ്‌ 

Tuesday, June 25, 2013

നക്ഷത്ര കണ്ണുകളുള്ള രാജകുമാരി...

ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മെട്രോയിൽ വെച്ചാണ് ഞാൻ അവളെ കണ്ടത്.. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി.. നക്ഷത്ര കണ്ണുകളുള്ള ഒരു കൊച്ചു രാജകുമാരി. തടിച്ച കവിളുകളിൽ കുസൃതി നിറച്ചു അവൾ ചിരിച്ചു കൊണ്ടേയിരുന്നു. അവൾ അവളുടെ മാതപിതാകളോട് ഒപ്പമാണ് യാത്ര ചെയ്യുന്നത്.അവൾ തന്റെ മതാപിതാകളോട് സംസാരിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവളുടെ ചിരിക്കു മാത്രം മാറ്റമൊന്നും ഉണ്ടായില്ല. അവളുടെ മതാപിതാകൾ കുറച്ചു പ്രായം ചെന്നവർ ആയിരുന്നു. അത് കൊണ്ട് തന്നെ  അവരുടെ കണ്ണുകൾ വല്ല ഇരിപ്പിടങ്ങളിൽ നിന്നും ആരെങ്കിലും എഴുന്നേലക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ടേയിരുന്നു, കൂടെ അവളും. അതിനിടയിൽ ഒരാള് എഴുന്നേറ്റപ്പോൾ അവളുടെ ഉമ്മാക്ക് ഇരിപ്പിടം കിട്ടി. അവൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചികളൊക്കെ ഉമ്മയെ ഏല്പ്പിച്ചു. അവൾ ചിരിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ നിൽകുന്നതിന്റെ തൊട്ടടുത്ത ഇരിപ്പിടം ഒഴിഞ്ഞു... അതെ കുസൃതിയോടെ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു..ആ ഇരിപ്പിടത്തിൽ ഞാൻ ഇരുന്നോട്ടെയെന്ന്.. ഇല്ല എന്ന് പറയുവാൻ അവളുടെ ചിരി എന്നെ അനുവദിച്ചില്ല.. അതെ കുസൃതി നിറഞ്ഞ ചിരിയോടെ അവൾ എന്നിക്കു നന്ദി പറഞ്ഞു. അന്നേ ദിവസം ഞാൻ നേടിയ എന്തിനേക്കാളും എനിക്ക് ഏറെ വിലപ്പെട്ടത്‌ ആയിരുന്നു അവളുടെ ആ പുഞ്ചിരി.

- സഹർ അഹമ്മദ്‌ 

Monday, June 24, 2013

നരകത്തിലെ പണ്ഡിതർ...!

ഒരിടത്ത് ഒരു മനുഷ്യനുണ്ടായിരുന്നു, അവനെ നമ്മുക്ക് സത്താറെന്നു വിളിക്കാം...തികഞ്ഞ മദ്യപാനി ആയിരുന്നു സത്താര്. സത്താരിന്നു വെള്ള വസ്ത്രധാരികളായ പണ്ഡിതരെ എന്നും പേടിയായിരുന്നു... അത് കൊണ്ട് തന്നെ സത്താര്  ഒരിക്കൽ പോലും പള്ളിയിൽ കയറിയില്ല.. എവിടെയൊക്കെ പണ്ഡിതരെ കാണുന്നുവോ അവിടെ നിന്നൊക്കെ സത്താര് ഓടിയൊളിക്കുമായിരുന്നു..

കാലം ഇല കണക്കെ പൊഴിഞ്ഞപ്പോൾ സത്താറും മരണപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മാവ് പരലോകത്തെത്തി. പടച്ചവൻ  സത്താരിനോട് പറഞ്ഞു.. ഭൂമിയിൽ വെച്ച് നീ ഇന്നാലിന്ന കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. അത് കൊണ്ട് നിനക്ക് സ്വർഗം വേണോ അതോ നരകം വേണോ... സത്താര് പടച്ചവനോട്‌ പറഞ്ഞു ജീവിതത്തിൽ ഞാൻ ഇന്ന് വരെ ഒരു നന്മയും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ എനിക്ക് നരകം മതി. അങ്ങനെ സത്താറിനെ നരകത്തിലേക്ക് ആനയിച്ചു. നരകത്തിൽ എത്തിയ സത്താര് അവിടെ കണ്ടത് തൂവെള്ള വസ്ത്രധാരികളായ പണ്ഡിതരെ ആയിരുന്നു.. സത്താര് പടച്ചവനിലേക്ക് ഓടിച്ചെന്നു പറഞ്ഞു... ഭൂമിയിൽ ഈ പണ്ഡിതരെ പേടിച്ചിട്ടാണ് ഞാൻ പള്ളിയിൽ കയറാതിരുന്നത്... അത് കൊണ്ട് അവരുള്ള നരകം എനിക്ക് വേണ്ട ഞാൻ സ്വർഗത്തിൽ പോയി കൊള്ളാം, അങ്ങനെ സതതാറിനെ സ്വർഗത്തിലേക്ക് ആനയിച്ചു..

ഇത് ഒരു സാങ്കല്പ്പിക കഥ മാത്രമാണ്.. ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾ സ്വർഗ അവകാശിയാണോ അതോ നരക അവകാശിയാണോ എന്ന് തീരുമാനിക്കുന്നത് ഒരാൾ എങ്ങനെ ജീവിച്ചു എന്നതല്ല.. മറിച്ച് ഒരാള് എങ്ങനെ മരിച്ചു എന്നതാണ്. നൂറു പേരെ കൊന്ന ഒരു മനുഷ്യൻ പാപമോചനം നേടി സ്വർഗ അവകാശിയായി മരിച്ചതും, ബാനു ഈസ്രായിലിലെ ഉത്തരം കിട്ടിയിരുന്ന പണ്ഡിതൻ അവിശ്വാസിയായി മരിച്ചതും നമ്മുക്ക് ചരിത്രങ്ങളിൽ കാണാം. ബഹുദൈവ ആരാധന ഒഴിച്ച് എന്തും പടച്ചവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കുമെന്ന് പടച്ചവൻ വിശുദ്ധ ഖുർആനിൽ ഒരുപ്പാട്‌ തവണ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഒരാൾ പണ്ഡിതൻ ആയതു കൊണ്ട് മാത്രം സ്വർഗ അവകാശിയെന്നോ.. ഒരാൾ തെമ്മാടി ആയതു കൊണ്ട് മാത്രം നരക അവകാശിയെന്നോ പറയുവാൻ ആവില്ല.. അതിനാൽ തന്നെ എന്റെ സുഹൃത്തുകളോട് പറയുവാൻ ഉള്ളത് ഒരിക്കലും ആരെയും അവിശ്വാസിയാക്കരുത്. ഒരാൾ അവിശ്വാസിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്‌ നിങ്ങളല്ല.. പടച്ചവനാണ്‌ . നമ്മൾ എല്ലാവരെയും സ്വർഗ അവകാശികളായ സത്യവിശ്വാസികളിൽ പടച്ചവൻ നമ്മെ ഉൾപ്പെടുത്തട്ടെ... ആമീൻ..

- സഹർ അഹമ്മദ്‌ 

Saturday, June 15, 2013

ഞാനും എന്റെ നഷ്ടങ്ങളും..

ജീവിതത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും നമ്മൾ എന്നും സംസാരിക്കാറുള്ളത് നമ്മുടെ നഷ്ടങ്ങളെ കുറിച്ചാണ്. പൂക്കാതെ പോയ വസന്തത്തെയും പാടാതെ പോയ കുരിവിയേയും പിറക്കാതെ പോയ കുഞ്ഞിനേയും കുറിച്ചുമാണ് നമ്മൾ എന്നും ഒത്തിരി സംസാരിക്കാറുള്ളത്.

ഞാൻ ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത് അങ്ങനെയൊരു നഷ്ടത്തെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഉമ്മയും ഉപ്പയും ഉപ്പൂപ്പയും ഉമ്മൂമ്മയും അമ്മാവന്മാരും ഇളയുമ്മമാരും അനിയന്മാരും അനിയത്തിമാരും ഒക്കെ ഉണ്ടെങ്കിലും എന്നും ആഗ്രഹിച്ചതും മോഹിച്ചതും ഒരു ഇത്താത്തയുടെയൊ ഇക്കാക്കയുടെയൊ സ്നേഹവും വാത്സല്യവും ആണ്. അവരുടെ വിരൽത്തുമ്പ് പിടിച്ചു നടക്കുവാനും അവരോടു തല്ലു കൂടുവാനും അവരുടെ ശകാരങ്ങൾ ഏറ്റു വാങ്ങുവാനും ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്. ബന്ധുകളിൽ പലരേയും, മുതിർന്ന സുഹൃത്തുകളേയും ഇക്കാക്കയെന്നും ഇത്താത്തയെന്നും വിളിച്ചുമാണ് അതിൽ നിന്ന് ഇത്തിരിയെങ്കിലും ആശ്വാസം കണ്ടത്..

അതിൽ ചിലർ ജീവിതയാത്രയിൽ എന്നിൽ നിന്ന് അകന്നു പോയിട്ടുണ്ട്, എങ്കിലും അവർ എനിക്ക് തന്ന സ്നേഹവും വാത്സല്യവും മാർഗനിർദേശങ്ങളും ആണ് ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിന് എന്നെ ഏറെ സഹായിച്ചിട്ടുള്ളത്.

എനിക്ക് സ്വന്തവും മറ്റുമായി ഒത്തിരി അനിയന്മാരും അനിയത്തിമാരുമുണ്ട്, ജീവിതത്തിൽ ഉടനീളം ഇക്കാക്കയുടെയും ഇത്താത്തയുടെയും സ്നേഹം ആഗ്രഹിച്ച ഞാൻ ആ സ്നേഹം എന്റെ അനിയന്മാര്ക്കോ അനിയത്തിമാർക്കോ കൊടുത്തു എന്ന് എനിക്ക് തോന്നിയിട്ടില്ല... ജീവിതത്തിൽ അവരെ കുറിച്ച് ഒത്തിരി സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ആ സ്വപ്നങ്ങളേക്കാൾ അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റുവാൻ ആണ് ഏറെ ആഗ്രഹിച്ചത്‌. എങ്കിലും ആ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിന് തക്കതായ മാർഗനിർദേശങ്ങളൊ സഹായങ്ങളൊ എനിക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല.. അത് കൊണ്ട് തന്നെ ജീവിതത്തിൽ എന്നും ഞാൻ വേവലാതിപ്പെട്ടിട്ടുള്ളത് എന്റെ അനിയന്മാരെയും അനിയത്തിമാരെയും അവരുടെ സ്വപ്നങ്ങളെയും ഭാവിയെയും കുറിച്ചാണ്.

കഴിഞ്ഞ കുറച്ചു നാളുകൾ ആയി എന്റെ ഒരു അനിയന്റെ മുഖം എന്നെ ഒത്തിരി വേട്ടയാടുന്നു. ജീവിതത്തിൽ ഇന്ന് വരെ എന്നോട് ഒന്നും ആവിശ്യപ്പെടാത്ത എന്റെ അനിയൻ, അവനോടു വളരെ സാദൃശ്യമുള്ള മുഖവുമായി ഒരാളെ ഞാൻ കണ്ടുമുട്ടി. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഒരു കാഫെത്തെരിയയിൽ ജോലി ചെയ്യുകയാണ് അവൻ. എന്റെ അനിയനും ഇന്ന് ഇത് പോലെ എവിടെയോ ജോലി ചെയ്യുകയാണ്..ഒത്തിരി വേദനയോടെ അല്ലാതെ എനിക്ക് അവനെ കുറിച്ച് ചിന്തിക്കുവാൻ ആവില്ല. നമ്മൾ മുതിർന്നവർ നമ്മൾ അറിയാതെ ആ കുരുന്നു ഹൃദയങ്ങളിൽ തീർക്കുന്ന ചില മുറിവുകള അവരുടെ മനസ്സിനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് നമ്മൾ ചിന്തിക്കാറില്ല.. അങ്ങനെ ചില മുറിവുകള എന്റെ അനിയന്റെ മനസ്സിനെയും ഒത്തിരി മുറിവേൽപ്പിച്ചിട്ടുണ്ട്. അവന്റെ കൈ പിടിച്ചു അവന്റെ സ്വപ്നങ്ങളിലേക്ക് അവനെ നയിക്കുവാൻ നാഥൻ തുണക്കട്ടെ.. എന്ന പ്രാർത്ഥനയോടെ..

നിങ്ങളുടെ സ്വന്തം 

സഹർ അഹമ്മദ്‌ 

Saturday, June 8, 2013

വാക്കുകൾ ഇരുതല മൂർച്ചയുള്ള വാളുകൾ പോലെയാണ്. നിങ്ങൾക്ക് ഉപയോഗിക്കുവാൻ അറിയില്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക. അവ മുറിവുകൾ തീർക്കുന്നത് ഹൃദയങ്ങളിലാണ്... നിങ്ങളുടേത് മാത്രമല്ല.. മറ്റുള്ളവരുടെയും...

Monday, May 27, 2013

നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ...

ഞാൻ ജനിച്ചത്‌ മുതലാണ്‌ എന്റെ ഉമ്മ ഉമ്മയും ഉപ്പ ഉപ്പയും 
ഉമ്മാമ്മ ഉമ്മാമ്മയും ഉപ്പാപ്പ ഉപ്പാപ്പയും അമ്മാവൻമാർ അമ്മാവന്മാരും 
ഇളയുമ്മമാർ ഇളയുമ്മമാരും മൂത്താപ്പ മൂത്താപ്പയും ഒക്കെ ആയതു...
അത് കൊണ്ട് തന്നെ വളരെ ലാളനകൾ ഏറ്റു വാങ്ങി നിലം തൊടാതെ 
നടന്നതായിരുന്നു എന്റെ ബാല്യം. എന്റെ മാതാപിതാകളെക്കാൾ 
എന്റെ ഉമ്മാമ്മയും ഇളയുമ്മമാരുമാണ് എന്റെ കാര്യങ്ങൾ കൂടുതലായി ..
നോക്കിയിരുന്നത്. തറവാട്ടിലെ മൂത്ത പേരകുട്ടി എന്നാ നിലയിൽ എനിക്ക് 
ലഭിച്ച ലാളനകളും സ്നേഹവും എന്റെ അനിയത്തിമാർക്കോ അനിയന്മാർക്കോ ലഭിച്ചിട്ടില്ല...


വളരെയധികം ലാളനകൾ ഏറ്റുവാങ്ങിയത് കൊണ്ട് തന്നെ എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ 
ഞാൻ ചെയ്തിരുന്നുള്ളൂ. അതിനിടയിൽ പലരുടെയും മനസ്സുകൾ മുറിവേൽക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചിരുന്നില്ല..
ഇന്ന് അവരില ചിലര് എന്നിൽ നിന്ന് മരണപ്പെട്ടിരിക്കുന്നു, മറ്റു ചിലര് ജീവിച്ചിരിക്കുന്നു...
അവരൊക്കെയും എന്നോടുള്ള സ്നേഹ കൂടുതൽ കാരണം എന്റെ പല തെറ്റുകളെയും 
പലപ്പോഴും ആയി എനിക്ക് പൊറുത്തു തന്നവർ ആണ്. അവർ എനിക്ക് തന്ന ലാളനകൾക്കും സ്നേഹത്തിനും 
പകരം അതിന്റെ നൂറിൽ ഒരംശം പോലും ഞാൻ അവർക്ക് തിരിച്ചു കൊടുത്തിട്ടില്ല...

അവരൊക്കെയും ഇന്ന് എന്നെ കുറിച്ച് എന്നെക്കാൾ ഏറെ സ്വപ്നം കാണുകയാണ്.
അറിയില്ല..! എനിക്ക് ഞാൻ ആരുടെയൊക്കെ സ്വപ്നങ്ങളെയാണ് തകർത്തു കളയുന്നതെന്ന്...

നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എന്താണ് ഇത്രയൊക്കെ പറയുവാൻ എന്ന്.. കഴിഞ്ഞ രണ്ടു മാസമായി ജീവിതത്തിനു 
വല്ലാത്തൊരു വേഗത. വല്ലപ്പോഴും ഒരിക്കൽ ഫോണ്‍ വിളിച്ചു സുഖ അന്വേഷണങ്ങൾ നടത്തിയിരുന്ന 
എന്റെ ഉമ്മാമ്മയെയും ഇളയുമ്മമാരെയും അമ്മാവന്മാരേയും അനിയത്തിമാരെയും അനിയന്മാരെയും ഒക്കെ 
വിളിച്ചു സുഖ അന്വേഷണം നടത്തുവാൻ ആവാതെ..., കൂടെ നടക്കുന്ന എന്റെ സഹയാത്രികരോട്‌ 
ഒന്നും മിണ്ടാതെ, ഒന്നു പുഞ്ചിരിക്കാതെ തികച്ചും അപരിചിതരായുള്ള ഈ യാത്ര ഞാൻ ഏറെ വെറുക്കുന്നു...
അവരോടു എനിക്ക് പറയുവാൻ ഉള്ളത് മാപ്പ്... ഇയുള്ളവന് പൊറുത്തുത്തരിക.. നിങ്ങൾ എല്ലാവരോടും ചിരിച്ചും 
സംസാരിച്ചും ബന്ധങ്ങൾ ദൃഡമായി തന്നെ സൂക്ഷിക്കുവാൻ പടച്ചവൻ നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ...

- സഹർ അഹമ്മദ്‌ 

Friday, May 24, 2013

ഞാൻ അവളോട്‌ പറഞ്ഞതൊക്കെയും 
അവളോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു..
അവൾ എന്നോട് പറഞ്ഞതൊക്കെയും 
നമ്മുടെ സൗഹൃദത്തെ കുറിച്ചും...
ഒടുവിൽ എന്റെ പ്രണയത്തെ കബറടക്കി..
അവൾ സൗഹൃദത്തിന്റെ ഒരു ആൽമരം നട്ടു..
ഞാൻ ഇന്ന് ആ ആൽത്തറയിൽ ഇരുന്നു 
അവളുടെ സൗഹൃദത്തെ കുറിച്ച് വചാലമാകുന്നു..

നിങ്ങളെ കണ്ടുമുട്ടിയതു മുതൽ ഞാൻ 
സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
അല്ല.., അവളെ കണ്ടുമുട്ടിയതു മുതൽ 
ഞാൻ സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
എനിക്ക് അവളോട്‌ തോന്നിയ പ്രണയത്തെ കുറിച്ച് 
അവൾ എനിക്ക് പകത്തു തന്ന നമ്മുടെ സൗഹൃദത്തെ കുറിച്ച്..
അങ്ങനെ.. അങ്ങനെ..
അതെ അവളെ കുറിച്ച് ചിന്തിക്കാതെ എന്റെ ഒരു ദിവസവും 
എന്നിൽ നിന്ന് കടന്നുപോയിട്ടില്ല..

ഒരിക്കലും തിരിച്ചുവരില്ല എന്നറിയാവുന്ന 
ഒരാളെ എന്തിനു കാത്തിരിക്കുന്നു അല്ലേ...?
അതെ, അവൾ നാളെ മറ്റൊരു പേരിൽ മറ്റൊരു രൂപമായി 
എന്നിലേക്ക്‌ കടന്നു വരുമെന്ന പ്രതിക്ഷ..

ആ പ്രതിക്ഷയിലാണ് പലപ്പോഴും 
എന്റെ എഴുത്തുകൾ പിറക്കുന്നത്‌.. 
അപ്പോൾ, എന്തിന് ഞാൻ എന്റെ പ്രതിക്ഷകളെ...
എഴുത്തിനെ കബറടക്കണം...

എന്ന് സ്വന്തം...

സഹർ അഹമ്മദ്‌ 

Sunday, May 12, 2013

തിരനോട്ടം..


സ്വപ്‌നങ്ങൾ തേടിയുള്ള നമ്മുടെ ജീവിത യാത്രയിൽ 
നമ്മുക്ക് ജന്മം തന്നവർ,
നമ്മുടെ കൈ പിടിച്ചു നമ്മുടെ കൂടെ യാത്ര ചെയ്ത 
നമ്മുടെ സഹോദരങ്ങൾ, സുഹൃത്തുകൾ, സഹപ്രവർത്തകർ...
പലരും ഇന്ന് നമ്മോടൊപ്പം ഇല്ല..
ഒരിക്കലും അവർ നമ്മിൽ നിന്ന് മരണപ്പെട്ടു പോയവർ അല്ല..
നമ്മുകിടയിൽ ജീവിക്കുന്നവർ..
സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ 
നാം അവരെ അകന്നു പോയിരിക്കുന്നു..
എങ്കിലും അവർ ഇന്നും നമ്മുടെ കൂടെയുണ്ട്..
എന്ന് നാം വിശ്വസിക്കുന്നു..
അത് കൊണ്ട് തന്നെ അവരെ നാം തിരിഞ്ഞു നോക്കാറില്ല..
അവരെ കുറിച്ച് പരിഭവിക്കാറില്ല...
സ്വപ്‌നങ്ങൾ തേടിയുള്ള യാത്രയുടെ അവസാനം,
സ്വപ്‌നങ്ങൾ നമ്മുക്ക് അന്യമാവുമ്പോൾ, ഒറ്റപ്പെടുമ്പോൾ..
നാം നമ്മുടെ സഹയാത്രകരെ കുറിച്ച് ചിന്തിക്കും..
ഒരു വേള  അവരുടെ കൈത്താങ്ങിനായി..,
അവരുടെ സാന്ത്വനത്തിനായി മോഹിക്കും...
അപ്പോഴേക്കും നമ്മുക്ക് എല്ലാം നഷ്ടമായിട്ടുണ്ടാവും..
അതിനാൽ സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ 
വല്ലപ്പോഴും സഹയാത്രകരെ ഓർക്കുക..
ഒന്ന് തിരിഞ്ഞുനോക്കുക...

- സഹർ അഹമ്മദ്‌ 

Friday, May 10, 2013

കവിത :: സഖി, നീ എന്നോട് ചോദിക്കുന്നത്...

സഖി, നീ എന്നോട് ചോദിക്കുന്നത് 
നിന്നെ അകന്നോ എന്നാണ്,
നിന്നെ അകലുവാൻ മാത്രം 
അടുപ്പം ഒന്നും നീയെന്നിൽ തീർത്തിട്ടില്ല..

സഖി, നീ എന്നോട് ചോദിക്കുന്നത് 
നിന്നെ മറന്നോ എന്നാണ്,
നിന്നെ ഓർക്കുവാൻ മാത്രം 
ഓർമ്മകൾ ഒന്നും നീയെന്നിൽ ബാക്കിവെച്ചിട്ടില്ല..

സഖി, നീ എന്നോട് ചോദിക്കുന്നത്
നിന്നെ വെറുക്കുന്നോ എന്നാണ്,
നിന്നെ വെറുക്കുവാൻ മാത്രം
തെറ്റുകൾ ഒന്നും നീയെന്നോട്‌ ചെയ്തിട്ടില്ല..

നീ എന്നോട് ചോദിക്കുന്നത്
എനിക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്
പലപ്പോഴും ചോദ്യങ്ങൾ തന്നെയാണ്
ഏറ്റവും നല്ല ഉത്തരങ്ങൾ...

- സഹർ അഹമ്മദ്‌

Monday, May 6, 2013

കവിത :: വിശുദ്ധ സമരം...


നീ എന്നോട് പറയുന്നത് 
മഹത്തായ വിശുദ്ധ സമരത്തെ കുറിച്ചാണ്..
പോർക്കളത്തിൽ ആയുധങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന, 
സഹോദരന്റെ ശിരസ്സ്‌ അറുത്തു രക്തപ്പുഴ സൃഷ്ടികുന്ന,
സഹോദരികളെ വിധവകൾ ആക്കുന്ന, 
അവരുടെ കുഞ്ഞുങ്ങളെ അനാഥർ ആക്കുന്ന, 
വിശുദ്ധ സമരത്തെ കുറിച്ച് 
പക്ഷെ, അങ്ങനെയൊരു വിശുദ്ധ സമരത്തെ കുറിച്ച് 
എന്റെ ഗുരുനാഥൻമാർ ആരും എന്നെ പഠിപ്പിച്ചിട്ടില്ല...

പകരം ഇന്നലെയുടെ പാഠപുസ്തകങ്ങളിലുടെ 
അവർ എനിക്ക് പഠിപ്പിച്ചു തന്ന 
ഒരു വിശുദ്ധ സമരമുണ്ട്..
സ്വന്തം ശാരീരക ഇച്ചകൽക്കു എതിരെയുള്ള 
വിശുദ്ധ സമരത്തെ കുറിച്ച്...
തെമ്മാടിയായ ഭരണാധിക്കാരിയോടു 
നീതിക്കായി ഉറക്കെ സംസാരിക്കുന്ന..
വിശുദ്ധ സമരത്തെ കുറിച്ച്...
പക്ഷെ, അങ്ങനെയൊരു വിശുദ്ധ സമരത്തെ കുറിച്ച്
നീ എന്നോടൊന്നും പറയുന്നുമില്ല...

- സഹര് അഹമ്മദ്‌ 

Saturday, April 27, 2013

കഥ :: കാത്തിരിപ്പ്...

കഴിഞ്ഞ കുറച്ചു നാളുകളായി അയാള്‍ മരണത്തോട് മല്ലിടുകയാണ്...
വൃദ്ധസദനത്തിന്റെ അധികൃതര്‍ മകനെ വിവരം അറിയിച്ചിട്ടുണ്ട്..
ഇന്ന് വരും നാളെ വരും എന്ന് പറയുന്നുണ്ടെങ്കിലും തിരക്കുകള്‍ ഇടയില്‍...
അവനു എത്തിച്ചേരുവാന്‍ ആവുന്നില്ല..തന്റെ മകന്റെ മടിയില്‍ കിടന്നു, അവന്‍റെ കയ്യില്‍
നിന്ന് ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കുവാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു..
പക്ഷെ അതിനു മുന്‍പേ അയാള്‍ യാത്രയായി..എന്നിട്ടും ചടങ്ങുകള്‍ക്കായി അധികൃതര്‍
മകനെ കാത്തുനിന്നു..തണുത്തുറക്കുന്ന ആ ശരിരം കണ്ടു കണ്ടുനിന്നവര്‍ അടക്കം പറഞ്ഞു:
" ഇങ്ങനെയൊക്കെ ഏറ്റുവാങ്ങുവാന്‍ അയാള്‍ എന്ത് പാപമാണ് ചെയ്തത്.."


- സഹർ അഹമ്മദ്‌