Thursday, July 15, 2010

എന്‍റെ വാവയ്ക്കായി...

ഓര്‍മ്മകളുടെ ഒരു വസന്തക്കാലം
എനിക്കായി തന്ന എന്‍റെ വാവ....
അവളായിരുന്നു എനിക്കെല്ലാം...
ഒത്തിരി വേദനിച്ചാണ് ഞാന്‍
അവളെ അകന്നത്...
ഒരിക്കലെങ്കിലും ഇഷ്ടമായിരുന്നെന്ന്
അവള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍
ഞാന്‍ അവളെ അകലില്ലായിരുന്നു...
ഇന്ന് ഈ ഏകാന്തതയില്‍
അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്ലെന്നു
ഞാന്‍ ഏറെ ആഗ്രഹിക്കുന്നു...
ഒരിക്കലും അവള്‍ക്കു തിരിച്ചുവരനാവില്ലെന്നു
എനിക്കറിയാം ..
എങ്കിലും, ഞാന്‍ ഏറെ കൊതിക്കുന്നു
അവളുടെ തിരിച്ചുവരവിനായി..
ചിലപ്പോള്‍ നമ്മള്‍ അങ്ങനെയാണ്,
ഒരിക്കലും തിരിച്ചുകിട്ടില്ല
എന്നറിയുമ്പോഴും...
നഷ്ടപ്പെട്ടു എന്ന ബോധ്യത്തോടെ
സ്വന്തമാക്കുവാന്‍ ആയിരുന്നെങ്കില്ലെന്നു
വെറുതെ മോഹിക്കും...

"ഒരു മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ..."

No comments:

Post a Comment