ഞാന്‍ നിങ്ങളോട് ഒരു ഭൂപ്രദേശത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്...
ഒരു കൊച്ചു ഭൂപ്രദേശം ആയിരുന്നു ഞാന്‍...പലരും സ്വപ്നം കണ്ട കൊച്ചു ഭൂപ്രദേശം,
വളരുന്ന പുല്‍ക്കൊടികള്‍, എവിടെയും പച്ചപ്പുകള്‍ മാത്രം..
എല്ലാ ഭൂപ്രദേശവും കൊതികുന്നത് പോലെ ഞാനും കൊതിച്ചു മഴയെ...
മാനത്ത് മേഘങ്ങള്‍ ഇരുണ്ടു കൂടി... ഞാന്‍ സന്തോഷത്തില്‍ മതിമറന്നു..
മേഘങ്ങള്‍ എനീലെക്കു പെയ്തിറങ്ങി, അതില്‍ ഞാന്‍ വെന്തെരിഞ്ഞു...
അതു കൊപഗ്നിയായിരുന്നു...
ഇന്ന് എന്നില്‍ കരിഞ്ഞ വൃക്ഷങ്ങളും, പൂവുകളും മാത്രം..
വണ്ടുകള്‍ വിരുന്നു വരാറില്ല, കുയിലുകള്‍ പാടാറില്ല..മയിലുകള്‍ ആടാറില്ല..
തീര്‍ത്തും ഒരു ശവപ്പറമ്പ്, സ്വപ്നങ്ങളുടെ ശവപ്പറമ്പ്.
എനിക്ക് പുതു ജീവന്‍ നല്‍ക്കുവാന്‍ ഞാന്‍ പലവഴിയും അന്വേഷിച്ചു..
അപ്പോഴാണ് ഞാന്‍ എന്നിലുള്ള ജലസ്രോതസുകള്‍ അറിഞ്ഞത്..
ആ ജലസ്രോതസുകള്‍ ഉപയോഗിച്ച് ഞാന്‍ കൃഷി ചെയ്തു...
ആ പഴയ എന്നിലേക്ക് മടങ്ങി, ഞാന്‍ ഫലങ്ങള്‍ കൊയ്യുകയാണ്..
ഇന്ന് ഞാന്‍ പലരുടെയും സ്വപ്നഭൂമി, മോഹങ്ങള്‍ വളമിട്ടു..
വിലകൊയ്യുന്ന ഒരു കൊച്ചു സ്വപ്നഭൂമി...
അടികുറിപ്പ് : ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമായ സഹാറ മരുഭൂമിയില്‍
ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്നു ശാസ്ത്രം..
- സഹര്‍ അഹമ്മദ്
No comments:
Post a Comment