തെരഞ്ഞെടുപ്പിൽ അവളുടെ ചിഹ്നം
ചിലന്തി ആയിരുന്നു..
എതിർ സ്ഥാനാർഥി പറഞ്ഞത്
ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്..
ഇണചേർന്ന ശേഷം
ആണ്‍ചിലന്തിയെ കൊല്ലുന്ന
പെണ്‍ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്..
മുട്ടവിരിഞ്ഞതിനു ശേഷം
കുഞ്ഞുങ്ങൾക്ക് സ്വയം ഭക്ഷണമാവാറുള്ള
പെണ്‍ചിലന്തി ത്യാഗിയായ അമ്മയാണ്
എന്നാണ് അവൾ മറുപടി കൊടുത്തത്...
- സഹർ അഹമ്മദ്
No comments:
Post a Comment