നമ്മിൽ പലരുടെയും ബാല്യകാലത്ത് ഒരു മുത്തശ്ശി ഉണ്ടാവും.. ജീവിതത്തിന്റെ പല നന്മകളും നമ്മിലേക്ക് പകർന്നു തന്ന മുത്തശ്ശി.. തനിക്കു കിട്ടുന്നതെന്തും തന്റെ കൊചുമക്കൽക്ക് കൊടുക്കുവാനായി നിധി പോലെ സൂക്ഷിച്ച മുത്തശ്ശി... കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളുമായി ആദ്യം നാം ഓടി അടുത്തത് അവിരിലേക്കാവും... ജീവിതത്തിൽ ആദ്യമായി നമ്മെ പങ്കിട്ടു കഴിക്കുവാൻ പഠിപ്പിച്ചതും ആ മുത്തശ്ശിമാരാവും...
" ഒരാളുടെ ഭക്ഷണം പത്തുപേർക്ക് കഴിക്കാം..
പത്തുപേർക്കുള്ളത് ഒരാൾക്ക് കഴിക്കുവാനാവില്ല.."
എന്ന് നമ്മെ ഉപദേശിച്ചതും ആ മുത്തശ്ശിമാരല്ലേ...?
നമ്മുടെ കൊച്ചു ദുഃഖങ്ങളും സന്തോഷങ്ങളും പോലും ആരുമായി പങ്കുവെക്കപ്പെടുന്നില്ല എന്നതാണ് ഈ കാലത്തിന്റെ പ്രശ്നം...
നമ്മൾ എല്ലാവരും ഓരോ ഒറ്റപ്പെട്ട ദ്വീപുകൾ.. ഒരു ചെറിയ വെള്ളപാച്ചലിനെ പോലും പ്രതിരോധിക്കുവാൻ ആവാത്ത ഒറ്റപ്പെട്ട ദ്വീപുകൾ.. അപ്പോഴാണ് നമ്മൾ നമ്മുടെ മുത്തശ്ശിമാരെ ഓർക്കേണ്ടത്.. അവർ നമ്മുടെ ജീവിതത്തിൽ പകർന്നു തന്ന മൂല്യങ്ങളെ കുറിച്ച് ഓർക്കേണ്ടത്...
മുത്തശ്ശിമാരുടെ സ്നേഹം നൽക്കുക എന്നതാണ് നമ്മുടെ മക്കൾക്കായി നമ്മുക്ക് നൽക്കുവാൻ ആവുന്ന ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്ന്..
- സഹർ അഹമ്മദ്
No comments:
Post a Comment