അവളുടെ ജീവിതം ഡയറിയിൽ
കുറിച്ചിട്ട കണക്കുകൾ ആയിരുന്നു
കുടുംബത്തിലെ ജനനമരണങ്ങൾ..
വിവാഹങ്ങൾ..
ഭർത്താവ് മാസന്തോറും അയക്കാറുള്ള
ചിലവിന്റെ കാശ്..
വീട്ടിലെ മാസചിലവുകൾ..
പാലുകാരന്റെയും പത്ര വിതരണക്കാരന്റെയും
മാക്സിക്കാരന്റെയും പലചരക്കു കടക്കാരന്റെയും
കൊടുത്തിട്ടും തീരാത്ത കടങ്ങൾ
സഹകരണ ബാങ്കിലെ സ്വർണ്ണ പണയവും
പലിശയും കൂട്ടുപലിശയും
പോസ്റ്റ് ഓഫീസിലെ തുച്ഛമായ കുറി..
മകന്റെ കോളേജ് ഫീസ്
മകളുടെ സ്കൂൾ ഫീസ്
അച്ഛന്റെയും അമ്മയുടെയും ചികിത്സ..
കുടുംബത്തിലെ കല്യാണത്തിന്
കൊടുത്ത സ്വർണ്ണവും പൈസയും
ആരും അവളോട് ഒന്നിനും
കണക്കു ചോദിച്ചിട്ടില്ല..
എങ്കിലും ആ ഡയറിയിൽ
അവൾ കുറിക്കാത്തതായി
ഒന്നും ഉണ്ടായിരുന്നില്ല...
അവളുടെ മരണം അല്ലാതെ..!
- സഹർ അഹമ്മദ്
റഫി വഴി ഇവിടെയെത്തി ,, നല്ല കവിതകള്‍ വായിച്ച സന്തോഷത്തില്‍ മടങ്ങുന്നു .
ReplyDeletenice
ReplyDeleteനന്നായ് പറഞ്ഞു ..
ReplyDeleteഇഷ്ടായ് ..വീണ്ടും വരാം
ആശംസകൾ
കുടുംബം ചുമലിലേറ്റുന്നവരുടെ വരവുചെലവുകണക്കുപുസ്തകങ്ങളില്‍ ശേഷിപ്പത്!!!
ReplyDeleteആശംസകള്‍
ജീവിത കണക്കുകള്‍ ഡയറി താളുകളില്‍....... ആശംസകള്‍
ReplyDeleteഒരു പ്രവാസി ഭാര്യയുടെ ജീവിതക്കണക്കു പോലെ തോന്നി...
ReplyDeleteഓണാശംസകൾ...
എത്ര കണ്ടാലും കാണാതെ പോകുന്ന കാഴ്ചകള്‍.... ആശംസകള്‍.
ReplyDeleteഈ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടയുടന്‍ ഫൈസല്‍ ബാബുവിനോട് പ്രൊമോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് ചെയ്തിരിക്കുന്നു. നന്ദി ഫൈസല്‍. ബ്ലോഗിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ReplyDeleteസഹറിന്റെ കവിതകള്‍ ആനുകാലിക പ്രസക്തമാണ്. തുടര്‍ന്നും എഴുതാന്‍ കഴിയട്ടെ. ഭാവുകങ്ങള്‍.
എഴുതിയെഴുതി തീരാത്ത കണക്കുകളിൽ എരിഞ്ഞു തീരുന്ന വീട്ടമ്മയും പലരും കാണാതെ പോകുന്ന ഡയറികളും ...!
ReplyDeleteകവിത നോവിച്ചു....
ഒരഭിപ്രായം: ഈ വേരിഫിക്കേഷൻ മാറ്റിയെങ്കിൽ ബുദ്ധിമുട്ടില്ലാതെ കമന്റ് ചെയ്യാമായിരുന്നു.
ReplyDeleteThanks to all of you
ReplyDeletelike it
ReplyDeleteGreat👍
ReplyDeleteGreat👍
ReplyDelete