Tuesday, December 7, 2010

എന്‍റെ നിലാപക്ഷിക്കായി ..



നേര്‍ത്ത വിരലുകളാല്‍
എന്‍ സ്വപ്നങ്ങളെ തൊട്ടുണര്‍ത്തിയ
മായരൂപമേ..
നിന്നെ ഞാന്‍ എന്ത് പേര്‍ ചൊല്ലി വിളിക്കും?
കണ്ണീര്‍ത്തുള്ളികള്‍
കവിളത്തു ചാല് തീര്‍ക്കുമ്പോഴും
ഒരു നേര്‍ത്ത സ്വാന്തനമായി
ഓര്‍ക്കുവനെന്നും നീയുണ്ടായിരുന്നു..
മനസ്സില്‍ നോവുകള്‍ മണിമാളിക പണിയുമ്പോള്‍
കാതോരം ശ്രവിച്ചത് നിന്‍ സ്വരം മാത്രമായിരുന്നു
പക്ഷെ, സഖി ദര്‍ശിക്കുവാന്‍ ആയിലെങ്കിലും
സ്വപ്നങ്ങളെ തഴുകിയുണര്‍ത്തി
പെയ്തിറങ്ങുന്ന രാത്രിമഴയില്‍
എന്‍ കാതുകളെ തലോടിയെത്തിയ
ആ ശബ്ദം നിന്റെതായിരുന്നു
ഒടുവില്‍ കാണുവാന്‍ വരും മുന്‍പേ
കണ്ണീര്‍ ബാഷ്പങ്ങള്‍ മാത്രം സമ്മാനിച്ച്‌
കണ്‍ എത്താ ദൂരങ്ങളിലേക്ക്
പറന്നകന്ന നിന്നെ എന്‍റെ
നിലാപക്ഷിയെന്നു വിളിച്ചോട്ടെ...

അറിയാതെ ഏതോ ഒരു നാളില്‍..

അറിയാതെ ഏതോ ഒരു നാളില്‍..
പെയ്തിറിങ്ങിയ രാത്രിമഴയില്‍..
അടഞ്ഞ ജാലകങ്ങള്‍
മലര്കെ തുറന്നു നീ വന്നപ്പോള്‍
ഞാന്‍ സന്തോഷിച്ചു,,
ഇന്ന് ഞാന്‍ വെമ്പുന്നു..
നിന്‍ യാത്രമൊഴിയില്‍...

ഇഷ്ടമെന്നോതാന്‍ കൊതിച്ചു..

ഇഷ്ടമെന്നോതാന്‍ കൊതിച്ചു...
വാതിലില്‍ വന്നപ്പോള്‍..
വാതില്‍ മലര്‍ക്കെ നീ അടച്ചു..
എനെ നീ പാടെ വിസ്മരിച്ചു...

ഒരു നിമിഷം കൊണ്ട്

ഒരു നിമിഷം കൊണ്ട് അവരുടെ മനസ് മാറി..
ഒരു രാത്രി കൊണ്ട് എന്‍റെ നാട് മാറി..
ഉടയാത്ത വിഗ്രഹങ്ങള്‍..
ഉടയുന്ന കാഴ്ചയില്‍
പിടയാത്ത മനുഷ്യര്‍
നോക്കി നിന്നു...

ഇഷ്ടമല്ലാത്തൊരു മോഹത്തെ ചൊല്ലി..

ഇഷ്ടമല്ലാത്തൊരു  മോഹത്തെ ചൊല്ലി..
നമ്മള്‍ ഇരുവരും വേര്‍പ്പിരിഞ്ഞു ...
എന്നുടെ മോഹങ്ങള്‍ നിന്നുടെതാണെന്നു..
ഒരു വേള മുന്‍പേ നാം പറഞ്ഞിരുന്നു..