കഴിഞ്ഞ കുറച്ചു നാളുകളായി അയാള്‍ മരണത്തോട് മല്ലിടുകയാണ്...
വൃദ്ധസദനത്തിന്റെ അധികൃതര്‍ മകനെ വിവരം അറിയിച്ചിട്ടുണ്ട്..ഇന്ന് വരും നാളെ വരും എന്ന് പറയുന്നുണ്ടെങ്കിലും തിരക്കുകള്‍ ഇടയില്‍...
അവനു എത്തിച്ചേരുവാന്‍ ആവുന്നില്ല..തന്റെ മകന്റെ മടിയില്‍ കിടന്നു, അവന്‍റെ കയ്യില്‍
നിന്ന് ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കുവാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു..
പക്ഷെ അതിനു മുന്‍പേ അയാള്‍ യാത്രയായി..എന്നിട്ടും ചടങ്ങുകള്‍ക്കായി അധികൃതര്‍
മകനെ കാത്തുനിന്നു..തണുത്തുറക്കുന്ന ആ ശരിരം കണ്ടു കണ്ടുനിന്നവര്‍ അടക്കം പറഞ്ഞു:
" ഇങ്ങനെയൊക്കെ ഏറ്റുവാങ്ങുവാന്‍ അയാള്‍ എന്ത് പാപമാണ് ചെയ്തത്.."
No comments:
Post a Comment