ചെറു വിരലാലെ അവനന്നൊരു..
തുമ്പിയെ പിടിച്ചു...
വാലില്‍ നൂല്‍ കെട്ടി അതിനെ പറത്തി ...
ചെറു കല്ലിന്‍ ഭാരം ചുമപ്പിച്ചു ...
അപ്പോഴും അതു കണ്ടു അവന്റെ
അമ്മ മന്ദഹാസം തൂകി..
ഒരു നാള്‍ അവനിലെ ബാല്യം വളര്‍ന്നപ്പോള്‍..
അവന്‍ അമ്മയെ കൂട്ടിലടച്ചു
വേലകള്‍ ചെയ്യിച്ചു..
ഇടറുന്ന മനവുമായി..
ആ അമ്മ തെങ്ങുമ്പോള്‍...
ആരാണ് തെറ്റുക്കാര്‍ ..?
അമ്മയോ..? അതോ മകനോ..?
- സഹര്‍ അഹമ്മദ്
No comments:
Post a Comment