Tuesday, November 13, 2012

സ്മാരകങ്ങള്‍....

ഈയടുത്ത് മുംബൈയിലെ പ്രശസ്തമായ ഒരു മുസ്ലിം പൊതുശ്ശമാശനത്തില്‍ നമ്മില്‍ നിന്ന് മരണപ്പെട്ടു പോയ കലാകാരന്മാര്‍ക്കും മഹദ് വ്യക്തികള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാമര്‍ശം ഉയരുക്കുയുണ്ടായി....


ലോകത്ത് നമ്മുക്ക് ഏറ്റവും സമത്വം കാണുവാന്‍ ആവുന്നത് മരണത്തിലാണ്... പട്ടുമെത്തയില്‍ അന്തിയുറങ്ങിയവനും കടത്തിണ്ണയില്‍ കിടന്നുറങ്ങിയവനും വെറും മൂന്നു കഷ്ണം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആറടി മണ്ണില്‍ നിദ്ര കൊള്ളുന്ന ആ സമത്വം നമ്മുക്ക് എവിടെയാണ് കാണുവാന്‍ ആവുക...അവരെ കബറടികിയ ആ കബറിടത്തില്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാളെ കബറടുക്കുകയായി... അല്ലാതെ ആ കബറിടത്തില്‍ സ്മാരകങ്ങള്‍ കെട്ടിപൊക്കി നമ്മള്‍ സംരക്ഷികേണ്ടത്‌ ഉണ്ടോ...?

ഒരു മഹദ് വ്യക്തിയെ നമ്മള്‍ സ്മരിക്കേണ്ടത് ആ വ്യക്തിയുടെ കബറിടത്തില്‍ കെട്ടിപൊക്കിയ സ്മരകത്തിന്റെയോ, അയാളുടെ പ്രതിമയുടെയോ.., ചിത്രത്തിന്റെയോ പേരില്‍ ആവരുത്...ഒരു മഹദ് വ്യക്തിയുടെ മരണ ശേഷം അയാളുടെ ആദര്‍ശങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ, നിലപ്പാടുകള്‍ക്കോ നമ്മുടെ മനസ്സില്‍ യാതൊരു സ്വാധിനവും ചെലുത്തുവാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് നമ്മുക്ക് ഇത്തരം സ്മാരകങ്ങള്‍... മരണ വാര്‍ഷികത്തിന് പുഷ്പാര്‍ച്ചന നടത്തുവാനോ..? അതോ, പക്ഷികള്‍ക്ക് കാഷ്ടിക്കുവാനോ...?

സ്മാരകങ്ങള്‍ ആയി ഉയരേണ്ടത് ശവകുടീരങ്ങളോ.. പ്രതിമകളോ... ചിത്രങ്ങളോ.. അല്ല.., പകരം ഓരോ മനുഷ്യന്റെയും മനസ്സില്‍ ആ മഹാന്റെ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും നിലപ്പാടുകളുടെയും സ്മാരകങ്ങള്‍ ഉയരണം... അങ്ങനെ നാം ഓരോരുത്തരും ആ മഹാന്മാരുടെ ജീവിക്കുന്ന സ്മാരകങ്ങള്‍ ആവണം...

ഖേദകരമെന്ന് പറയട്ടെ, പലപ്പോഴും ഇത്തരം സ്മാരകങ്ങള്‍ ഉയരുന്നത് നമ്മുടെ നഗരമധ്യത്തില്‍ ആയിരിക്കും.., തല ചായിക്കുവാന്‍ കൂരയില്ലാത്ത കോടാനുകോടി ദരിദ്രര്‍ ഉള്ള നമ്മുടെ നാട്ടില്‍ വെറും കല്‍പ്രതിമകള്‍ ആയും ശവകൂടിരങ്ങള്‍ ആയും തീര്‍ക്കപ്പെടുന്ന ഇത്തരം സ്മാരകങ്ങള്‍ നമ്മുക്ക് ആവിശ്യമുണ്ടോ..? തീരുമാനങ്ങള്‍ നിങ്ങളുടേതാണ് ... നിങ്ങള്‍ തീരുമാനിക്കുക...

- സഹര്‍ അഹമ്മദ്‌ 

No comments:

Post a Comment