Tuesday, November 13, 2012

ഇന്ന് നവംബര്‍ 14,


ഇന്ത്യ വീണ്ടും ഒരു ശിശുദിനം ആഘോഷിക്കുകയാണ്, നമ്മുക്ക് ഇന്നു ആഘോഷിക്കുവാന്‍ ഒരുപ്പാട്‌ ദിനങ്ങള്‍ ഉണ്ട്..
അതില്‍ പല ദിനങ്ങളുടെയും ലക്ഷ്യങ്ങള്‍ ആ ദിനത്തിലെ ആഘോഷച്ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങുകയാണ് പതിവ്. ശിശുദിനവും അതില്‍ നിന്ന് 
തികച്ചും വ്യത്യസ്തമല്ല...

ശിശുദിനം എന്നാല്‍ നമ്മുടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ്, അദ്ദേഹം കുട്ടികളെ ഒത്തിരി സ്നേഹിച്ചിരുന്നുവെന്നും.. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിച്ചിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തെ നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നത് എന്നാണു നമ്മള്‍ പഠിച്ചത്.
അതിനപ്പുറം എന്താണ് ഈ ദിനത്തിന്റെ പ്രസക്തി എന്ന് പലപ്പോഴും നമ്മള്‍ ആലോചിക്കാറില്ല...

നമ്മുടെ കുട്ടികളുടെ മികച്ച ജീവിതനിലവാരവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിവസത്തിന്റെ മഹത്തായ ലക്‌ഷ്യം. പക്ഷെ, ഇത്രയേറെ ശിശുദിനങ്ങള്‍ ആഘോഷിക്കപ്പെട്ടിട്ടും നമ്മുടെ കുട്ടികളുടെ ജീവിത, വിദ്യാഭ്യാസ നിലവാരത്തിനു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.... അതിലേറെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ നമ്മള്‍ മറ്റു പല രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഈ മരണനിരക്കിനു പ്രധാന കാരണം അടിസ്ഥാന സൗകര്യമായ ശൗചലായങ്ങളുടെ അഭാവവും ഉള്ളവയുടെ ശുചിത്യം ഇല്ലാത്തതുമാണ്..

നമ്മുടെ രാജ്യത്തിന്റെ ഭാവി വരും തലമുറയില്‍ ആണെന്നു നാം ഓരോരുത്തരും വാദിക്കാരുണ്ട് എങ്കിലും.. അവരുടെ കാര്യത്തില്‍ നാം കാണിക്കുന്ന ഈ അനാസ്ഥക്ക് ഇന്ന് അല്ലെങ്കില്‍ നാളെ നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും... കൊട്ടി ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളെയും പോലെ ഈ ശിശുദിനവും ഒരു പ്രഹസനമായി മറാതിരിക്കുവാന്‍... നാം ഓരോരുത്തരും മാറ്റത്തിന് തയ്യാറുവുക.. നമ്മുടെ കുട്ടികള്‍ക്ക് നല്ല ജീവിത നിലാവരവും വിദ്യാഭ്യാസവും നല്‍കി മികച്ച ഒരു തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ഈ ശിശുദിനം നമ്മുക്ക് പ്രചോദനമാവട്ടെ...

- സഹര്‍ അഹമ്മദ്‌ 

No comments:

Post a Comment