കബീറും റഫീഖും സുഹൃത്തുകള്‍ ആണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഒരേ മുറിയില്‍ ഒരുമിച്ചു താമസിക്കുകയാണ്...രണ്ടു പേര്‍ക്കും കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി വീട്ടുക്കാര്‍ പെണ്ണ് അന്വേഷിക്കുകയാണ്..എന്തു കൊണ്ടോ ഒന്നും ശരിയാവുന്നില്ല.
പക്ഷെ, കഴിഞ്ഞ രണ്ടു ദിവസമായി കബീറിന്റെ കാര്യത്തില്‍ ചില പുരോഗതികള്‍ ഉണ്ട്. അവന്‍ രഫീഖിനോട് പറഞ്ഞു, എന്റെ വിവാഹം നിന്നെക്കാള്‍ മുന്‍പേ നടക്കും. അല്ലെങ്കില്‍ ഞാന്‍ വിവാഹമേ കഴിക്കില്ല..കാരണം നാളെ ഞാന്‍ ഒരു പെണ്‍കുട്ടിയെ വീഡിയോ ചാറ്റിലൂടെ പെണ്ണു കാണുന്നുണ്ട്. അവളുടെ വീട്ടുക്കാര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, അത് കൊണ്ടു തന്നെ ഇതു നടക്കുമെന്ന് ഉറപ്പാണ്..അങ്ങനെ ഓരോന്ന് പറഞ്ഞു അവന്‍ റഫീഖിനെ ചൂടാക്കുകയാണ്...
ഒരുപാട് പ്രതിക്ഷകളുമായി നേരം പുലര്‍ന്നു. കബീര്‍ ഇന്ന് ഭാവിയില്‍ അവന്റെ ഭാര്യ ആയേക്കാവുന്ന പെണ്ണിനെ കാണുവാന്‍ പോവുകയാണ്.ആ ആകാംഷ കൊണ്ടാണെന്ന് തോന്നുന്നു അവന്‍ പതിവിലും നേരത്തെ ഉണര്‍ന്നു വീഡിയോ ചാറ്റിനായി അണിഞ്ഞു ഒരുങ്ങിയിട്ടുണ്ട്...അവന്‍ അവളോട് സംസാരിച്ചു, തന്റെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ തുറന്നു പറഞ്ഞു, സംസാരിച്ചു സമയം വൈകിയതിനാല്‍ അവന്‍ തിരക്കിട്ട് ജോലിക്ക് പോയി..
ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ റഫീഖ് കബീറിനോട് പെണ്ണുകാണലിനെ കുറിച്ച് ചോദിച്ചു .
കബീര്‍: അത് നടക്കില്ല..
റഫീഖ്: എന്തെ..?
കബീര്‍: അവര് പെട്ടെന്ന് ഒരു കല്യാണത്തിന് തയ്യാറല്ല..കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സമയം വേണം, എന്റെ ഉമ്മയാനെങ്കില്‍ എന്നെ ഈ അവധികെങ്കിലും കെട്ടിക്കണം എന്നാ ആഗ്രഹത്തിലാണ്..
റഫീഖ്: അത് പോയെങ്കില്‍ പോട്ടെ, നിനക്കുള്ളവള്‍ നിന്നെയും കാത്തു ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഉണ്ടാവും, സമയം ആവട്ടെ... അവള്‍ നിന്റെ മുന്‍പില്‍ എന്തായാലും എത്തിച്ചേരും...
- സഹര്‍ അഹമ്മദ്
ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു എഴുതിയത്..
ReplyDeleteThis comment has been removed by the author.
ReplyDelete