നമ്മുടെ ജീവിതത്തിനിടയില്‍ നാം ചിലരെ കണ്ടുമുട്ടാറുണ്ട്...
മറ്റുള്ളവരില്‍ നിന്ന് എല്ലാവിധ നന്മയും മര്യാദയും പ്രതിക്ഷിക്കുകയും..
പക്ഷെ, മറ്റുള്ളവരോട് യാതൊരുവിധ നന്മയോ മര്യാദയോ പ്രകടിപ്പിക്കാത്ത ചിലര്‍...
പലപ്പോഴും അവരെ നാം വെറുക്കുകയും, അവരോടു അവര്‍ നമ്മോടു പെരുമാറുന്ന
അതെ രീതിയില്‍ തന്നെ പെരുമാറുകയും ആണ് പതിവ്...
ആരെയും ഉപദേശിക്കുവാനോ.. നന്നാക്കുവാനോ...ഞാന്‍ ആളല്ല...
എങ്കിലും, അവരോടു നമ്മള്‍ എല്ലാവരും നല്ല രീതിയില്‍ പെരുമാറണമെന്നും,
എല്ലാവിധ നന്മകളും അവര്‍ക്കായി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം...
അല്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസമാണ് ഉള്ളത്..?
അവരോടുള്ള നമ്മുടെ നല്ല പെരുമാറ്റം കണ്ടിട്ട് എങ്കിലും..
അവര്‍ നന്നായാല്‍ അതില്പരം ഏതു നന്മയാണ് നമ്മുക്ക് ലഭിക്കുവാനുള്ളത്...
- സഹര്‍ അഹമ്മദ്
No comments:
Post a Comment