അബുദാബിയിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ രമേഷ് കൂട്ടുക്കാരുമൊത്ത് മദ്യപ്പിക്കുകയാണ്. തനിക്കു പുതുതായി കിട്ടിയ ക്രെഡിറ്റ് കാര്‍ഡിന്റെ ആഘോഷത്തിലാണ് അയാള്‍. അതിനിടയില്‍ രമേഷിന്റെ മൊബൈല്‍ നിര്‍ത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഓരോ തവണയും മൊബൈല്‍ റിംഗ് ചെയ്യുമ്പോഴും അയാള്‍ ആ കോളുകള്‍ ഓരോന്നായി കട്ട് ചെയ്യുകയായിരുന്നു. അവസാനമായി ആ മൊബൈലില്‍ ഒരു SMS ശബ്ദിച്ചു. എന്നിട്ടും രമേഷ് അത് വായിച്ചു നോക്കുവാന്‍ കൂട്ടാക്കിയില്ല... കൂട്ടുക്കാരില്‍ ഒരാള്‍ മൊബൈല്‍ വാങ്ങി ആ സന്ദേശം വായിച്ചു. അത് രമേഷിന്റെ മകളുടെതായിരുന്നു ..." അച്ഛാ .., നാളെ പരിക്ഷ ഫീസ് അടയ്കേണ്ട അവസാന തിയ്യതിയാണ്, അടച്ചില്ലെങ്കില്‍ ഈ വര്ഷം പരിക്ഷ എഴുതുവാന്‍ ആവില്ല...". രമേഷ് കൂട്ടുക്കാരന്റെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങി, ആ SMS ഡിലീറ്റ് ചെയ്തു. കൂട്ടുക്കാരുമായുള്ള തന്റെ മദ്യപാനം അയാള്‍ തുടര്‍ന്നു...
- സഹര്‍ അഹമ്മദ്
No comments:
Post a Comment