ഈ കഥക്കോ കഥാപ്പാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി വല്ല സാദൃശ്യവും ഉണ്ടെന്ക്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്...
കണ്ണൂരില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ദുബൈ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അല്‍ സീഫ് സ്ട്രീറ്റിലെ കാര്‍ണിവല്‍ കാണുവാന്‍ ചെന്നു. കാര്‍ണിവലിന്റെ തിരക്കുകള്‍ക്കിടയില്‍ അവര്‍ക്ക് ഒരു wallet കളഞ്ഞു കിട്ടി. ആരുടേത് എന്ന് അറിയുവാനുള്ള ആകാംഷ കൊണ്ട് അവര്‍ അതിലെ id കാര്‍ഡ് എടുത്തു നോക്കി. അത് rona എന്നാ ഫിലിപ്പീനുടെതായിരുന്നു...അത് എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം പരത്തി...അവളെ വിളിച്ചു wallet തിരിച്ചു നല്ക്കുവാന്‍ അവളുടെ മൊബൈല്‍ നമ്പറിനായി wallet അവര്‍ അരിച്ചു പെറുക്കി...ഒടുവില്‍ ഒരു exchange ന്റെ reciept അവര്‍ക്ക് കിട്ടി..
കൂട്ടത്തില്‍ നിര്‍മ്മല്‍ എന്നാ പയ്യന്‍ അതില്‍ നിന്ന് കിട്ടിയ മൊബൈല്‍ നമ്പറില്‍ വിളിച്ചു...ഫോണ്‍ അറ്റന്‍ഡ് ചെയ്ത തരുണി ശബ്ദം കേട്ട് നിര്‍മ്മലിന്റെ മനസ്സില്‍ കുളിര് കോരി...അവള്‍ ഉടനെ തന്നെ നിര്‍മ്മല്‍ നല്‍കിയ landmark ല്‍ എത്തിച്ചേര്‍ന്നു...അവളുടെ വരവ് ദൂരെ നിന്ന് കണ്ട നിര്‍മ്മാലും കൂട്ടരും ആവേശം പൂണ്ടു...അവര്‍ അവളുടെ പേര് വിളിച്ചു..അവള്‍ ആവരുടെ അരികിലേക്ക് ചെന്നു... നിര്‍മ്മല്‍ അവളോട് പറഞ്ഞു: ഞങ്ങള്‍ നിന്റെ wallet തിരിച്ചു തരാം, പക്ഷെ നിന്റെ facebook id തരണം. തനിക്ക് facebook id ഇല്ല എന്ന് അവള്‍ മറുപടി പറഞ്ഞു...ഒടുവില്‍ നിര്‍മ്മലിനു ഒരു shake hand ഉം കൊടുത്തു wallet ഉം തിരിച്ചു വാങ്ങി അവള്‍ നടന്നു..ഒരു സ്ത്രിയുടെ കരസ്പര്‍ശം ലഭിച്ചതില്‍ നിര്‍മ്മല്‍ നിര്‍വൃതി കൊണ്ടു... പക്ഷെ കൂട്ടുക്കാര്‍ അവനു ലഭിക്കാതെ പോയ facebook id യെ കുറിച്ച് പറഞ്ഞു അവനെ പരിഹസിച്ചു..
- സഹര്‍ അഹമ്മദ്
No comments:
Post a Comment