ഈ രാത്രിയില്‍ ഞാന്‍ ഉറങ്ങാതിരിക്കുവാന്‍ ആണ് ആഗ്രഹിക്കുന്നത്...
ഈ നിലവില്‍ ഞാന്‍ കൊതിക്കുന്നത് നിന്റെ സാമിപ്യമാണ്...
എന്നെ തലോടുന്ന കുളിര്‍കാറ്റിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത്...
നിന്റെ മുടിയിഴകളില്‍ തലോടുവാന്‍ ആണ്...
എന്നെ നോക്കിയിരിക്കുന്ന കുഞ്ഞു താരകങ്ങളേക്കാള്‍ ഞാന്‍ ആശിക്കുന്നത്...
നിന്റെ കണ്ണുകളില്‍ നോക്കിയിരിക്കുവാന്‍ ആണ്..
എനിക്കായി പാടുന്ന രാക്കിളികളേക്കാള്‍ ഞാന്‍ കാതോര്‍ക്കുന്നത്...
നിന്റെ വാക്കുകള്‍ക്കാണ്...
എന്നെ അകലുന്ന മേഘ ശകലങ്ങളേക്കാള്‍ ഞാന്‍ മോഹിക്കുന്നത്...
നിന്റെ സഹവാസമാണ്...
അതെ ഞാന്‍ പൂര്‍ണമാകുന്നത് നിന്നിലൂടെയാണ്....
- സഹര്‍ അഹമ്മദ്
No comments:
Post a Comment