മുനീറയും രംലത്തും നല്ല സുഹൃത്തുകൾ ആണ്, അത് കൊണ്ട് തന്നെയാണ് റംലത്ത് അടുത്ത ബന്ധുവിന്റെ കല്യാണത്തിനു പോകുവാൻ സ്വർണ്ണാഭരണം ചോദിച്ചപ്പോൾ കൊടുക്കാം എന്നേറ്റതും... പക്ഷെ വീട്ടില് വന്നപ്പോഴാണ് അറിയുന്നത്.... രംലത്തിനു വേണ്ടത് കഴിഞ്ഞ മാസം വിവാഹവാർഷികത്തിനു ഭര്ത്താവ് വാങ്ങിച്ചു തന്ന പുതിയ സ്വർണ്ണമാലയാണെന്ന്... ഒരുപ്പാട് ഒഴിവുകഴിവുകൾ പറഞ്ഞു നോക്കിയെങ്കിലും ഒടുവിൽ ആ മാല തന്നെ കൊടുക്കേണ്ടി വന്നു....
രംലത്തിന്റെ ബന്ധുവിന്റെ കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു... ഇതുവരെ റംലത്ത് സ്വർണ്ണാഭരണം തിരിച്ചു തന്നിട്ടില്ല... ഓരോ തവണ വിളിക്കുമ്പോഴും ഇന്ന് കൊണ്ട് തരാം ... നാളെ കൊണ്ട് തരാം എന്ന് പറഞ്ഞു ഒഴിയും.. ഒടുവിൽ രംലത്തിന്റെ വീട്ടില് ചെന്ന് ചോദിക്കുവാൻ തീരുമാനിച്ചു... അതിനായി അവളുടെ വീട്ടില് ചെന്ന് സ്വർണ്ണാഭരണത്തിനു ചോദിച്ചപ്പോൾ ബാങ്കിൽ പണയം വെച്ചുവെന്നു പരഞ്ഞു... ഏതു ബാങ്കിൽ ആണെങ്കിലും ആ പണയം വെച്ചത് താൻ തന്നെ തിരിച്ചെടുക്കാം എന്ന് പറഞ്ഞുവെങ്കിലും റംലത്ത് ഒന്നും മിണ്ടിയില്ല..
ഏറെ ചോദിച്ചപ്പോൾ ആ സ്വർണ്ണാഭരണം വിറ്റുവെന്ന് അവൾ സത്യം പറഞ്ഞു.. ആകാശം മുഴുക്കെ തന്റെ തലയിലേക്ക് തകർന്നു വീഴുന്നതായി മുനീറക്ക് തോന്നി.. ഇനി ഞാൻ എന്റെ ഭർത്താവിനോട് എന്ത് പറയും... അവൾ രംലത്തിനോട് ഉറക്കെ ഒരുപ്പാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.. റംലത്ത് അതിലും ഉറക്കെ തന്റെ പ്രവർത്തികൾക്ക് ന്യായങ്ങൾ നിരത്തുന്നുണ്ടായിരുന്നു..
തന്നോടു കാണിച്ച വിശ്വാസ വഞ്ചനയിൽ മുനീറയും തന്നെ മുനീറ മനസ്സിലാകിയില്ല എന്ന പരാതിയിൽ രംലത്തും പരിഭവിച്ചു... അങ്ങനെ ആ സുഹൃത്തുകൾ എന്നേക്കുമായി പിരിഞ്ഞു.. ഇപ്പോൾ അവർ കണ്ടാൽ മിണ്ടാറില്ല...
- സഹർ അഹമ്മദ്
No comments:
Post a Comment