ഞാൻ ജനിച്ചത് മുതലാണ് എന്റെ ഉമ്മ ഉമ്മയും ഉപ്പ ഉപ്പയും
ഉമ്മാമ്മ ഉമ്മാമ്മയും ഉപ്പാപ്പ ഉപ്പാപ്പയും അമ്മാവൻമാർ അമ്മാവന്മാരും
ഇളയുമ്മമാർ ഇളയുമ്മമാരും മൂത്താപ്പ മൂത്താപ്പയും ഒക്കെ ആയതു...
അത് കൊണ്ട് തന്നെ വളരെ ലാളനകൾ ഏറ്റു വാങ്ങി നിലം തൊടാതെ
നടന്നതായിരുന്നു എന്റെ ബാല്യം. എന്റെ മാതാപിതാകളെക്കാൾ
എന്റെ ഉമ്മാമ്മയും ഇളയുമ്മമാരുമാണ് എന്റെ കാര്യങ്ങൾ കൂടുതലായി ..
നോക്കിയിരുന്നത്. തറവാട്ടിലെ മൂത്ത പേരകുട്ടി എന്നാ നിലയിൽ എനിക്ക്
ലഭിച്ച ലാളനകളും സ്നേഹവും എന്റെ അനിയത്തിമാർക്കോ അനിയന്മാർക്കോ ലഭിച്ചിട്ടില്ല...
വളരെയധികം ലാളനകൾ ഏറ്റുവാങ്ങിയത് കൊണ്ട് തന്നെ എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ
ഞാൻ ചെയ്തിരുന്നുള്ളൂ. അതിനിടയിൽ പലരുടെയും മനസ്സുകൾ മുറിവേൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല..
ഇന്ന് അവരില ചിലര് എന്നിൽ നിന്ന് മരണപ്പെട്ടിരിക്കുന്നു, മറ്റു ചിലര് ജീവിച്ചിരിക്കുന്നു...
അവരൊക്കെയും എന്നോടുള്ള സ്നേഹ കൂടുതൽ കാരണം എന്റെ പല തെറ്റുകളെയും
പലപ്പോഴും ആയി എനിക്ക് പൊറുത്തു തന്നവർ ആണ്. അവർ എനിക്ക് തന്ന ലാളനകൾക്കും സ്നേഹത്തിനും
പകരം അതിന്റെ നൂറിൽ ഒരംശം പോലും ഞാൻ അവർക്ക് തിരിച്ചു കൊടുത്തിട്ടില്ല...
അവരൊക്കെയും ഇന്ന് എന്നെ കുറിച്ച് എന്നെക്കാൾ ഏറെ സ്വപ്നം കാണുകയാണ്.
അറിയില്ല..! എനിക്ക് ഞാൻ ആരുടെയൊക്കെ സ്വപ്നങ്ങളെയാണ് തകർത്തു കളയുന്നതെന്ന്...
നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എന്താണ് ഇത്രയൊക്കെ പറയുവാൻ എന്ന്.. കഴിഞ്ഞ രണ്ടു മാസമായി ജീവിതത്തിനു
വല്ലാത്തൊരു വേഗത. വല്ലപ്പോഴും ഒരിക്കൽ ഫോണ്‍ വിളിച്ചു സുഖ അന്വേഷണങ്ങൾ നടത്തിയിരുന്ന
എന്റെ ഉമ്മാമ്മയെയും ഇളയുമ്മമാരെയും അമ്മാവന്മാരേയും അനിയത്തിമാരെയും അനിയന്മാരെയും ഒക്കെ
വിളിച്ചു സുഖ അന്വേഷണം നടത്തുവാൻ ആവാതെ..., കൂടെ നടക്കുന്ന എന്റെ സഹയാത്രികരോട്
ഒന്നും മിണ്ടാതെ, ഒന്നു പുഞ്ചിരിക്കാതെ തികച്ചും അപരിചിതരായുള്ള ഈ യാത്ര ഞാൻ ഏറെ വെറുക്കുന്നു...
അവരോടു എനിക്ക് പറയുവാൻ ഉള്ളത് മാപ്പ്... ഇയുള്ളവന് പൊറുത്തുത്തരിക.. നിങ്ങൾ എല്ലാവരോടും ചിരിച്ചും
സംസാരിച്ചും ബന്ധങ്ങൾ ദൃഡമായി തന്നെ സൂക്ഷിക്കുവാൻ പടച്ചവൻ നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ...
- സഹർ അഹമ്മദ്
No comments:
Post a Comment