ഞാൻ അവളോട് പറഞ്ഞതൊക്കെയും
അവളോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു..
അവൾ എന്നോട് പറഞ്ഞതൊക്കെയും
നമ്മുടെ സൗഹൃദത്തെ കുറിച്ചും...
ഒടുവിൽ എന്റെ പ്രണയത്തെ കബറടക്കി..
അവൾ സൗഹൃദത്തിന്റെ ഒരു ആൽമരം നട്ടു..
ഞാൻ ഇന്ന് ആ ആൽത്തറയിൽ ഇരുന്നു
അവളുടെ സൗഹൃദത്തെ കുറിച്ച് വചാലമാകുന്നു..
നിങ്ങളെ കണ്ടുമുട്ടിയതു മുതൽ ഞാൻ
സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
അല്ല.., അവളെ കണ്ടുമുട്ടിയതു മുതൽ
ഞാൻ സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
എനിക്ക് അവളോട് തോന്നിയ പ്രണയത്തെ കുറിച്ച്
അവൾ എനിക്ക് പകത്തു തന്ന നമ്മുടെ സൗഹൃദത്തെ കുറിച്ച്..
അങ്ങനെ.. അങ്ങനെ..
അതെ അവളെ കുറിച്ച് ചിന്തിക്കാതെ എന്റെ ഒരു ദിവസവും
എന്നിൽ നിന്ന് കടന്നുപോയിട്ടില്ല..
ഒരിക്കലും തിരിച്ചുവരില്ല എന്നറിയാവുന്ന
ഒരാളെ എന്തിനു കാത്തിരിക്കുന്നു അല്ലേ...?
അതെ, അവൾ നാളെ മറ്റൊരു പേരിൽ മറ്റൊരു രൂപമായി
എന്നിലേക്ക് കടന്നു വരുമെന്ന പ്രതിക്ഷ..
ആ പ്രതിക്ഷയിലാണ് പലപ്പോഴും
എന്റെ എഴുത്തുകൾ പിറക്കുന്നത്..
അപ്പോൾ, എന്തിന് ഞാൻ എന്റെ പ്രതിക്ഷകളെ...
എഴുത്തിനെ കബറടക്കണം...
എന്ന് സ്വന്തം...
സഹർ അഹമ്മദ്
No comments:
Post a Comment