സ്വപ്‌നങ്ങൾ തേടിയുള്ള നമ്മുടെ ജീവിത യാത്രയിൽ
നമ്മുക്ക് ജന്മം തന്നവർ,
നമ്മുടെ കൈ പിടിച്ചു നമ്മുടെ കൂടെ യാത്ര ചെയ്ത
നമ്മുടെ സഹോദരങ്ങൾ, സുഹൃത്തുകൾ, സഹപ്രവർത്തകർ...
പലരും ഇന്ന് നമ്മോടൊപ്പം ഇല്ല..
ഒരിക്കലും അവർ നമ്മിൽ നിന്ന് മരണപ്പെട്ടു പോയവർ അല്ല..
നമ്മുകിടയിൽ ജീവിക്കുന്നവർ..
സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ
നാം അവരെ അകന്നു പോയിരിക്കുന്നു..
എങ്കിലും അവർ ഇന്നും നമ്മുടെ കൂടെയുണ്ട്..
എന്ന് നാം വിശ്വസിക്കുന്നു..
അത് കൊണ്ട് തന്നെ അവരെ നാം തിരിഞ്ഞു നോക്കാറില്ല..
അവരെ കുറിച്ച് പരിഭവിക്കാറില്ല...
സ്വപ്‌നങ്ങൾ തേടിയുള്ള യാത്രയുടെ അവസാനം,
സ്വപ്‌നങ്ങൾ നമ്മുക്ക് അന്യമാവുമ്പോൾ, ഒറ്റപ്പെടുമ്പോൾ..
നാം നമ്മുടെ സഹയാത്രകരെ കുറിച്ച് ചിന്തിക്കും..
ഒരു വേള അവരുടെ കൈത്താങ്ങിനായി..,
അവരുടെ സാന്ത്വനത്തിനായി മോഹിക്കും...
അപ്പോഴേക്കും നമ്മുക്ക് എല്ലാം നഷ്ടമായിട്ടുണ്ടാവും..
അതിനാൽ സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ
വല്ലപ്പോഴും സഹയാത്രകരെ ഓർക്കുക..
ഒന്ന് തിരിഞ്ഞുനോക്കുക...
- സഹർ അഹമ്മദ്
No comments:
Post a Comment