Tuesday, June 25, 2013

നക്ഷത്ര കണ്ണുകളുള്ള രാജകുമാരി...

ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മെട്രോയിൽ വെച്ചാണ് ഞാൻ അവളെ കണ്ടത്.. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി.. നക്ഷത്ര കണ്ണുകളുള്ള ഒരു കൊച്ചു രാജകുമാരി. തടിച്ച കവിളുകളിൽ കുസൃതി നിറച്ചു അവൾ ചിരിച്ചു കൊണ്ടേയിരുന്നു. അവൾ അവളുടെ മാതപിതാകളോട് ഒപ്പമാണ് യാത്ര ചെയ്യുന്നത്.അവൾ തന്റെ മതാപിതാകളോട് സംസാരിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവളുടെ ചിരിക്കു മാത്രം മാറ്റമൊന്നും ഉണ്ടായില്ല. അവളുടെ മതാപിതാകൾ കുറച്ചു പ്രായം ചെന്നവർ ആയിരുന്നു. അത് കൊണ്ട് തന്നെ  അവരുടെ കണ്ണുകൾ വല്ല ഇരിപ്പിടങ്ങളിൽ നിന്നും ആരെങ്കിലും എഴുന്നേലക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ടേയിരുന്നു, കൂടെ അവളും. അതിനിടയിൽ ഒരാള് എഴുന്നേറ്റപ്പോൾ അവളുടെ ഉമ്മാക്ക് ഇരിപ്പിടം കിട്ടി. അവൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചികളൊക്കെ ഉമ്മയെ ഏല്പ്പിച്ചു. അവൾ ചിരിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ നിൽകുന്നതിന്റെ തൊട്ടടുത്ത ഇരിപ്പിടം ഒഴിഞ്ഞു... അതെ കുസൃതിയോടെ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു..ആ ഇരിപ്പിടത്തിൽ ഞാൻ ഇരുന്നോട്ടെയെന്ന്.. ഇല്ല എന്ന് പറയുവാൻ അവളുടെ ചിരി എന്നെ അനുവദിച്ചില്ല.. അതെ കുസൃതി നിറഞ്ഞ ചിരിയോടെ അവൾ എന്നിക്കു നന്ദി പറഞ്ഞു. അന്നേ ദിവസം ഞാൻ നേടിയ എന്തിനേക്കാളും എനിക്ക് ഏറെ വിലപ്പെട്ടത്‌ ആയിരുന്നു അവളുടെ ആ പുഞ്ചിരി.

- സഹർ അഹമ്മദ്‌ 

9 comments:

  1. യാത്രകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ മനം കവരുന്ന കൊച്ചു കുട്ടികളെ കാണാന്‍ കഴിയും..

    ആശംസകള്‍...,..

    http://aswanyachu.blogspot.in/

    ReplyDelete
  2. രാജകുമാരിക്കൊരു ചക്കരയുമ്മ .

    വേര്‍ഡ്‌ വെരിഫികേഷന്‍ എടുത്തു കളഞ്ഞില്ലെങ്കില്‍ ഇനി ഇവിടെ അഭിപ്രായങ്ങള്‍ എഴുതുന്നതല്ല.

    ReplyDelete
    Replies
    1. word verification maatti.. thank you so much.. iniyum ithile varika

      Delete