കഥാവശേഷൻ, ഒരായിരം കഥകൾ അവശേഷിപ്പിക്കുന്നവൻ.. ഇന്ന് അല്ലെങ്കിൽ നാളെ നമ്മൾ എല്ലാവരും കഥാവശേഷരാവും ..പക്ഷെ, ആ കഥകളിൽ നമ്മൾ എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അത് നിശ്ചയിക്കേണ്ടത് നമ്മുടെ ജീവിതമാണ്. നാളെ നമ്മൾ എല്ലാവരെയും ഓർക്കുന്നത് ആ കഥകളിലൂടെ ആയിരിക്കും.
ജീവിത കാലത്ത് ഒരു മുൾച്ചെടി പറച്ചു കളഞ്ഞവരെയും, ഒരു പൂച്ചെടി നട്ടു പിടിപ്പിച്ചവരെയുമാണ് ലോകം അനുസ്മരിക്കുന്നത്. നമ്മൾ എല്ലാവരെയും എന്നെന്നും മറ്റുള്ളവർ അനുസ്മരിക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കാറ്. പക്ഷെ നമ്മളെ ഓർക്കുവാൻ മാത്രം എന്ത് നന്മകളാണ് നമ്മൾ ചെയ്തു കൂട്ടിയത്... അതോ നമ്മളെ ഓർക്കുവാൻ മാത്രം തിന്മകൾ നമ്മൾ ചെയ്തുവോ...? നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെയെങ്കിലും കണ്ണീര് ഒപ്പുവാൻ.., ഒരാളുടെ മുഖത്തെങ്കിലും പുഞ്ചിരി വിരിയിക്കുവാൻ.., ഒരാളുടെ ജീവിതത്തിൽ എങ്കിലും കൈത്താങ്ങായി മാറുവാൻ നമ്മുക്ക് ആയിട്ടുണ്ടോ..? പലപ്പോഴും ഇല്ല എന്ന ഉത്തരമായിരിക്കും എനിക്കും നിങ്ങള്ക്കും പറയുവാനുണ്ടാവുക.
ഇത് തന്നെയാണ് നമ്മുടെ പ്രശ്നവും നമ്മൾ എല്ലായിപ്പോഴും എല്ലാ നന്മകളും സ്ഥാനങ്ങളും പ്രതിക്ഷിക്കുന്നു. . പക്ഷെ പലപ്പോഴും അതിനു നമ്മൾ അർഹരാണോ എന്ന് നമ്മൾ ചിന്തിക്കാറില്ല.. ഇനിയുള്ള ജീവിതത്തിലെ എണ്ണപ്പെട്ട വളരെ കുറഞ്ഞ നിമിഷങ്ങൾ, ആ നിമിഷങ്ങളിൽ എങ്കിലും മറ്റുള്ളവരുടെ മനസ്സിൽ ഒരായിരം നന്മകൾ... നന്മ നിറഞ്ഞ കഥകൾ എഴുതിച്ചേർക്കുവാൻ നമ്മുക്ക് ആയെങ്കിൽ.. അതിനു ദൈവം നമ്മെ തുണക്കട്ടെ...
- സഹർ അഹമ്മദ്
No comments:
Post a Comment