Wednesday, August 14, 2013

എന്റെ സുഹൃത്ത് നേഹ മെഹർ എന്റെ ഒരു പ്രണയിതാവിന്റെ കവിതകൾ വായിച്ചു എനിക്ക് എഴുതിയ കുറിപ്പ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു 

കുറച്ചു ദിവസം മുൻപ് ഞാൻ ഒരു കവിതാപുസ്തകം വായിച്ചു.. facebook സുഹൃത്തുകളിൽ ഒരാളായിരുന്നു എഴുത്തുകാരൻ.. പേര് സഹർ അഹമ്മദ്‌. ഒരു പ്രണയിതാവിന്റെ കവിതകൾ എന്നായിരുന്നു കവിതാസമാഹാരത്തിന്റെ പേര്..

അവസാനത്തെ പു
റംചട്ടയിൽ പ്രസാധകർ ഇങ്ങനെ എഴുതി.. 
" പ്രണയത്തിന്റെ മാധുര്യവും പ്രണയ നിരാസത്തിന്റെ വേദനയും അടയാളപ്പെടുത്തുന്ന കുറെ കവിതകളാണ് സഹർ അഹമ്മദിന്റെ ഈ കവിതാസമാഹാരത്തിൽ.. ആത്മനൊമ്പരങ്ങളുടെ ഉള്ളിൽ തട്ടുന്ന ഭാഷയിൽ ഇതിൽ അവതരിപ്പിക്കപ്പെടുന്നു..."

സത്യമാണ്... കവിതകളിലൂടെ കുറച്ചു ദൂരം സഞ്ചരിക്കുമ്പോൾ നമ്മുക്ക് മനസ്സിലാവും കവിയുടെ ഹൃദയരേഖകളുടെ സഞ്ചാരപഥം എങ്ങോട്ട് ആണെന്ന്.. പ്രണയം മൊട്ടിട്ട അനുഭൂതിയും ഒടുവിൽ ഓർമ്മകൾ മാത്രം സമ്മാനിച്ച്‌ കടന്നു കളയുന്ന പ്രണയിനിയും ഒക്കെ നമ്മളിൽ ഒരാളായി തോന്നും.. വളരെ ലളിതമാണ് സഹറിന്റെ വരികൾ.. ഏതൊരു സാധാരണക്കാരനും വിരസതയില്ലാതെ വായിച്ചു തീർക്കുവാൻ പറ്റുന്ന ഒന്ന്.. അക്ഷര ശകലങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതൊരു പുതിയ അനുഭവമാകും.. ബേപ്പൂർ സുല്ത്താന് ശേഷം കടുകട്ടിയില്ലാത്ത ലളിതമായ വാക്കുകളിലൂടെ മാത്രം എന്നെ വിസ്മയിപ്പിച്ച എഴുത്തുകാരാ നിനക്ക് നന്ദി.

പ്രണയം മാത്രമല്ല ജീവിതമെന്ന തിരിച്ചറിവ് ആകാം ഈ കവിതാസമാഹാരത്തിൽ ജനനവും ഉപ്പയും ഉമ്മയും സമൂഹവുമൊക്കെ എഴുത്തുകാരന്റെ തൂലികയിൽ അക്ഷരങ്ങളായി പിറന്നു വീണത്‌.

പുസ്തകത്തിന്റെ ആദ്യ ഭാഗത്ത്‌ ഉദ്ദരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ കവിതാസമാഹാരത്തോട് ഒരുപ്പാട്‌ ചേർന്ന് നിൽക്കുന്നു 

" ഒരു നാളും തുറക്കാതെ മാറ്റി വെച്ച 
പ്രണയത്തിൻ പുസ്തകൻ നീ തുറക്കും 
അതിലന്നു നീയെന്റെ പേര് കാണും 
അതിലെന്റെ ജീവന്റെ നേര് കാണും.."

സഹറിന്റെ ഈ പുസ്തകത്തിൽ എനികേറ്റവും ഇഷ്ടപ്പെട്ട " വേരുകളിലൂടെ.." എന്ന ഭാഗം ഞാൻ ഇവിടെ കുറിക്കാം ..

" ഞാൻ ഇന്ന് മണ്ണിലേക്ക് 
ആഴ്‌ന്ന് ഇറങ്ങുവാൻ കൊതിക്കുകയാണ് ..
വേരുകളിലൂടെ.. 
എന്റെ ജീവന്റെ ഉറവ തേടി..
ആകാശത്തോളം വളരുവാൻ..
കൊതിക്കുന്ന എന്റെ ശിഖരങ്ങളെ..
ഞാൻ ഉപേക്ഷിക്കുന്നുമില്ല.. "

അക്ഷര ശകലങ്ങളെ ഇഷ്ടമുള്ള കൂട്ടുക്കാർ സഹർ അഹമ്മദിന്റെ " ഒരു പ്രണയിതാവിന്റെ കവിതകൾ.." വായിക്കണം.. നിങ്ങൾക്കൊരു പുതിയ അനുഭവമാകും..

എന്റെ പ്രിയ കൂട്ടുക്കാരാൻ സഹർ അഹമ്മദിനു എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..

സുഹൃത്ത്‌ ,

 നേഹ മെഹർ 

No comments:

Post a Comment