സൗഹൃദങ്ങൾ പലപ്പോഴും മഴ പോലെയാണ്..
ചിലപ്പോൽ തോരാതെ പെയ്തു കൊണ്ടേയിരിക്കും..
മറ്റു ചിലപ്പോൽ ചിലങ്ങി കലഹിച്ചു, പരിഭവമോതി
പെയ്തു കൊണ്ടിരിക്കും..
വേറെ ചിലപ്പോൽ ഒരു രാത്രി മഴയായി വന്നു
കുളിരേകി, മണ്ണ് കുതിർത്തു എല്ലാം അവശേഷിപ്പിച്ചു
പോയി മറയും..
പിന്നെ ചിലപ്പോൽ നഷ്ടമായി എന്ന് കരുതിയിരിക്കെ
എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ചു വന്നു
പെയ്തു കൊണ്ടിരിക്കും..
അതെ മഴ എന്നും എന്റെ നല്ല സുഹൃത്ത് ആണ്...
ഓർമ്മിക്കുവാൻ ഒരായിരം ഓർമ്മകൾ സമ്മാനിച്ച,
നഷ്ടപ്പെടുത്തുവാൻ ഒരിക്കലും ഞാൻ ആഗ്രഹിക്കാതെ എന്റെ സുഹൃത്ത്...
- സഹർ അഹമ്മദ്
No comments:
Post a Comment