എന്റെ " ഒരു പ്രണയിതാവിന്റെ കവിതകൾ.." എന്ന പുസ്തകം വായിച്ചു ഒരു സുഹൃത്ത് എനിക്ക് അയച്ച കത്ത്.. പേര് വെക്കരുത് എന്ന് നിർദേശം ഉള്ളതിനാൽ പേര് പരസ്യപ്പെടുത്തുന്നില്ല... എങ്കിലും ആ കത്ത് നിങ്ങളുമായി പങ്കുവെക്കുന്നു..
പ്രിയ സുഹൃത്തേ,
കവിത വായിച്ചു, ആവർത്തന വിരസത അനുഭവപ്പെട്ടോ എന്ന് ഒരു ചെറിയ സംശയം. നഷ്ടബോധവും, നിരാശയും ഉടനീളം കാണപ്പെട്ടു. ചെറിയ ചെറിയ നഷ്ടങ്ങൾ സംഭവിക്കണം എന്നാണു പ്രമാണം. വലിയ ഉയർച്ചകൾ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുക. ഒരു ചെറിയ ഉപദേശത്തോടു കൂടി അവാസനിപ്പിചോട്ടെ..
നഷ്ടമെന്നോർത്തു ഖേദിക്കയെന്തിനു നീ വ്യഥാ..
നഷ്ടമാവാൻ സ്വന്തമായി നിനക്കെന്തുന്ടീ ഭൂവിൽ...?
ഒരു പിടി മണ്ണായി മാറിടും ദേഹമോ നിൻ സ്വന്തം..
ദേഹം വിട്ടകലും ദേഹിയോ...?
പ്രണയം നഷ്ടമാവുന്നത് എങ്ങനെ ചൊല്ലു നീ..
ത്യാഗമല്ലേ ഉത്തമ പ്രണയത്തിനടിത്തറ..!
പ്രവാസിയായി മരിക്കുവാൻ മോഹമെന്തിനു നിനക്ക്..
പ്രവാസം ജീവിതാഗ്നിയാക്കുക അല്ലെ അത്യുത്തമം..!
ഒരു മെഴുക്കുതിരി വെട്ടമായെങ്കിലും ജ്വലിച്ചീടാൻ
പ്രാർത്ഥീച്ചീടുക സോദാരാ ഈശനോടു നീ..
നിമിഷമാത്രമാമീ ജീവിതത്തെ സ്നേഹിച്ചീടുക നീ..
ഈശനിൽ അലിഞ്ഞുചേരും ദിനം വരെയും..
എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..
- പ്രിയ സുഹൃത്ത്
No comments:
Post a Comment