ലക്ഷ്യമില്ലാത്ത മരുഭൂമിയിലെ മരുപ്പച്ച തേടി അലക്ഷ്യനായി അവൻ നടന്നു. അലക്ഷ്യനായ അവനു മരീചീകകൾ ലക്ഷ്യങ്ങളായി. കണ്ണ് ചിമ്മുന്ന താരങ്ങളെ അവൻ കണ്ടിലെന്ന് നടച്ചു. അവർ ചൊല്ലുന്നതൊന്നും അവന്റെ കാതുകളിൽ എത്തിയതുമില്ല. മണൽത്തരികളുടെ കൊച്ചു സംഭാഷണങ്ങൾക്കായി അവൻ കാതോർത്തു. പക്ഷെ, അവർ മൗനികളായി. പിന്നെ മരുഭൂമിയിൽ അവന്റെ അട്ടഹാസങ്ങളായി.. അവൻ നുണകഥകൾ ഉണ്ടാക്കി അതിലെ വന്ന മറ്റു യാത്രക്കാരുടെ ലക്ഷ്യങ്ങളും തകർത്തു. അവിടെ അലക്ഷ്യന്മാർ കൂടിയപ്പോൾ അവൻ അവരുടെ രാജാവായി...
" മൂക്കിലാത്ത രാജ്യത്തെ മുറിമൂക്കൻ രാജാവ്..."
- സഹർ അഹമ്മദ്
No comments:
Post a Comment