മരുഭൂമിയിൽ ഒറ്റപ്പെട്ടിട്ടും
എല്ലാത്തിനേയും അതിജീവിച്ചു
തളിർത്തു നിൽക്കുന്ന മരങ്ങൾ കാണാം
ചില മനുഷ്യജന്മങ്ങൾ പോലെ.
ഏതു പ്രതിബദ്ധങ്ങളിലും
എല്ലാ സൃഷ്ടിചരാചരങ്ങളെയും
പരിപാലിക്കുന്നവൻ നീയല്ലാതെ
മറ്റാരാണ് നാഥാ..
കാരുണ്യവാനായ നാഥാ..
ഒരു കടലോളം പാപവുമായി
നിന്റെ അടിമ നിന്നിലേക്ക്
കരമുയർത്തുകയാണ്
അവിടുന്ന് ഈ അടിമയെ
സ്വികരിച്ചാലും..
- സഹർ അഹമ്മദ്
No comments:
Post a Comment