Thursday, July 15, 2010

എന്‍റെ വാവയ്ക്കായി...

ഓര്‍മ്മകളുടെ ഒരു വസന്തക്കാലം
എനിക്കായി തന്ന എന്‍റെ വാവ....
അവളായിരുന്നു എനിക്കെല്ലാം...
ഒത്തിരി വേദനിച്ചാണ് ഞാന്‍
അവളെ അകന്നത്...
ഒരിക്കലെങ്കിലും ഇഷ്ടമായിരുന്നെന്ന്
അവള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍
ഞാന്‍ അവളെ അകലില്ലായിരുന്നു...
ഇന്ന് ഈ ഏകാന്തതയില്‍
അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്ലെന്നു
ഞാന്‍ ഏറെ ആഗ്രഹിക്കുന്നു...
ഒരിക്കലും അവള്‍ക്കു തിരിച്ചുവരനാവില്ലെന്നു
എനിക്കറിയാം ..
എങ്കിലും, ഞാന്‍ ഏറെ കൊതിക്കുന്നു
അവളുടെ തിരിച്ചുവരവിനായി..
ചിലപ്പോള്‍ നമ്മള്‍ അങ്ങനെയാണ്,
ഒരിക്കലും തിരിച്ചുകിട്ടില്ല
എന്നറിയുമ്പോഴും...
നഷ്ടപ്പെട്ടു എന്ന ബോധ്യത്തോടെ
സ്വന്തമാക്കുവാന്‍ ആയിരുന്നെങ്കില്ലെന്നു
വെറുതെ മോഹിക്കും...

"ഒരു മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ..."

ഞാന്‍ നിന്നെ പിരിഞ്ഞോട്ടെ...

വാക്കുകള്‍ കൊണ്ട് അകലങ്ങളും
അകലങ്ങള്‍ കൊണ്ട് വേര്‍പ്പാടും
വേര്‍പ്പാട് കൊണ്ട് വേദനയും
സൃഷ്ടിക്കാതിരികാന്‍...
ഞാന്‍ നിന്നെ പിരിഞ്ഞോട്ടെ...

നീ എന്നെ അകലാതിരുന്നുവോ..?

ഒത്തിരി സ്നേഹിച്ചു ഞാനും
എന്‍ മോഹവും...
എന്നിട്ടും നീ എന്നെ
അകലാതിരുന്നുവോ..?
അകലുമീ നേരത്തെ
ഒടുവിലെ മൗനവും
എന്തോ പറയുവാന്‍
കൊതികുന്നുവോ..?

Wednesday, July 14, 2010

ഞാന്‍ അറിഞ്ഞിരുന്നു..

നിലാവത്തു കൈകളാല്‍
നീ വന്നിരുന്നെങ്കില്‍
എന്നിലെ മോഹങ്ങള്‍
പൂക്കുമായിരുനു...
കണ്ണിലെ മായുന്ന
നിഴലാണ്‌ നീയെന്നു
ഒരുവേള മുമ്പേ
ഞാന്‍ അറിഞ്ഞിരുന്നു..

ഇല്ല... നിങ്ങള്‍ക്കാവില്ല...

അന്ധകാരത്തില്‍ മൂടിയ ലോകം,
മുഴുക്കെ യുദ്ധത്തിന്‍ കാര്‍മേഘങ്ങള്‍,
പാപകറ പിടിച്ച ആയുധങ്ങള്‍,
രക്തപ്പുഴ സൃഷ്ടിച്ച തെരുവുകള്‍,
വയ്യ, ഇനിയെത്ര പുണ്യ നദികള്‍
ഒഴുക്കിയാലും മായ്ക്കാനകുമോ..?
ഹൃത്തിന്റെ മായാത്ത വേദനകള്‍..
യുദ്ധം രാജ്യത്തെ കിഴടക്കിയാലും...
ആയുധം ശരിരത്തെ നശിപ്പിച്ചാലും...
എങ്ങിനെ നീ എന്റെ മനസിനെ.
തോല്‍പ്പിക്കും... ?