എന്നെ കാണുവാന്‍ കൊതികാത്ത..
നിന്നുടെ കണ്കള്‍ക്കു പകരം..ഞാന്‍ എന്നുടെ കണ്ണുകള്‍ ചുഴ്ന്നെടുക്കട്ടെയ്യോ ..?
എന്‍ മൊഴികള്‍ക്കു കാതോര്‍ക്കാത്ത..
നിന്നുടെ കാതുകള്‍ക്ക് പകരം..
ഞാന്‍ എന്നുടെ കാതുകള്‍ അരിഞ്ഞു വീഴ്ത്തട്ടെയ്യോ ..?
എന്നോടൊന്നും മിണ്ടാത്ത നിന്‍ നാവിനു പകരം..
ഞാന്‍ എന്നുടെ നാവു പിഴുതെറിയട്ടെയ്യോ ..?
എന്നെ പുണരാന്‍ വെന്ബാത്ത നിന്‍ കരങ്ങള്‍ക്ക് പകരം.
ഞാന്‍ എന്നുടെ കരങ്ങള്‍ അറുത്തു മാറ്റട്ടെയ്യോ..?
എന്നില്ലേക്ക് ചുവടുവെക്കുവാന്‍ മോഹിക്കാത്ത ..
നിന്‍ പാദങ്ങള്‍ക്ക് പകരം..
ഞാന്‍ എന്നുടെ പാദങ്ങള്‍ മുറിച്ചു മാറ്റട്ടെയ്യോ..?
എന്നെ പ്രണയിക്കാത്ത നിനക്കു പകരം..
ഞാന്‍ എന്നെ തന്നെ വധിക്കട്ടെയ്യോ...?
- സഹര്‍ അഹമ്മദ്
No comments:
Post a Comment