Tuesday, July 23, 2013

സൗഹൃദവും മഴയും..

സൗഹൃദങ്ങൾ പലപ്പോഴും മഴ പോലെയാണ്..
ചിലപ്പോൽ തോരാതെ പെയ്തു കൊണ്ടേയിരിക്കും..
മറ്റു ചിലപ്പോൽ ചിലങ്ങി കലഹിച്ചു, പരിഭവമോതി 
പെയ്തു കൊണ്ടിരിക്കും..
വേറെ ചിലപ്പോൽ ഒരു രാത്രി മഴയായി വന്നു 
കുളിരേകി, മണ്ണ് കുതിർത്തു എല്ലാം അവശേഷിപ്പിച്ചു 
പോയി മറയും..
പിന്നെ ചിലപ്പോൽ നഷ്ടമായി എന്ന് കരുതിയിരിക്കെ 
എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ചു വന്നു 
പെയ്തു കൊണ്ടിരിക്കും..
അതെ മഴ എന്നും എന്റെ നല്ല സുഹൃത്ത്‌ ആണ്...
ഓർമ്മിക്കുവാൻ ഒരായിരം ഓർമ്മകൾ സമ്മാനിച്ച,
നഷ്ടപ്പെടുത്തുവാൻ ഒരിക്കലും ഞാൻ ആഗ്രഹിക്കാതെ എന്റെ സുഹൃത്ത്‌...

- സഹർ അഹമ്മദ്‌ 

Friday, July 19, 2013

എന്റെ " ഒരു പ്രണയിതാവിന്റെ കവിതകൾ.." എന്ന പുസ്തകം വായിച്ചു ഒരു സുഹൃത്ത്‌ എനിക്ക് അയച്ച കത്ത്.. പേര് വെക്കരുത് എന്ന് നിർദേശം ഉള്ളതിനാൽ പേര് പരസ്യപ്പെടുത്തുന്നില്ല... എങ്കിലും ആ കത്ത് നിങ്ങളുമായി പങ്കുവെക്കുന്നു..


പ്രിയ സുഹൃത്തേ,

കവിത വായിച്ചു, ആവർത്തന വിരസത അനുഭവപ്പെട്ടോ എന്ന് ഒരു ചെറിയ സംശയം. നഷ്ടബോധവും, നിരാശയും ഉടനീളം കാണപ്പെട്ടു. ചെറിയ ചെറിയ നഷ്ടങ്ങൾ സംഭവിക്കണം എന്നാണു പ്രമാണം. വലിയ ഉയർച്ചകൾ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുക. ഒരു ചെറിയ ഉപദേശത്തോടു കൂടി അവാസനിപ്പിചോട്ടെ.. 

നഷ്ടമെന്നോർത്തു ഖേദിക്കയെന്തിനു നീ വ്യഥാ..
നഷ്ടമാവാൻ സ്വന്തമായി നിനക്കെന്തുന്ടീ ഭൂവിൽ...?
ഒരു പിടി മണ്ണായി മാറിടും ദേഹമോ നിൻ സ്വന്തം..
ദേഹം വിട്ടകലും ദേഹിയോ...?
പ്രണയം നഷ്ടമാവുന്നത് എങ്ങനെ ചൊല്ലു നീ..
ത്യാഗമല്ലേ ഉത്തമ പ്രണയത്തിനടിത്തറ..!
പ്രവാസിയായി മരിക്കുവാൻ മോഹമെന്തിനു നിനക്ക്..
പ്രവാസം ജീവിതാഗ്നിയാക്കുക അല്ലെ അത്യുത്തമം..!
ഒരു മെഴുക്കുതിരി വെട്ടമായെങ്കിലും ജ്വലിച്ചീടാൻ
പ്രാർത്ഥീച്ചീടുക സോദാരാ ഈശനോടു നീ..
നിമിഷമാത്രമാമീ ജീവിതത്തെ സ്നേഹിച്ചീടുക നീ..
ഈശനിൽ അലിഞ്ഞുചേരും ദിനം വരെയും..

എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..

- പ്രിയ സുഹൃത്ത്‌ 

Saturday, July 13, 2013

കവിത :: മലാല നീ ഉറക്കെ ശബ്ദിക്കുക..

മലാല, നീ പറയുന്നു വെടിയുണ്ടകൾ..
നിന്നെ നിശബ്ദയാക്കില്ല എന്ന് 
എങ്കിൽ മലാല, നീ ഉറക്കെ ശബ്ദിക്കുക..
നിനക്ക് സ്തുതി പാടുന്ന, നിന്നെ വാഴ്ത്തുന്ന 
സാമ്രാജ്യത്വ ശക്തികൾക്കെതിരെ...
പിറന്നു വീഴും മുൻപേ കുരുതി ചെയ്യപ്പെടുന്ന..
നിന്റെ സഹോദരങ്ങൾക്ക്‌ വേണ്ടി..
ഉറങ്ങി കിടക്കുമ്പോഴും, കല്യാണവീടുകളിലും 
വിളികാതെ വിരുന്നു വരുന്ന 
മിസൈൽ ആക്രമണങ്ങളിൽ മരണമടിയുന്ന..
നിരപരാധികൾക്ക്‌ വേണ്ടി...
അതെ.. മലാല, നീ ഉറക്കെ ശബ്ദിക്കുക..
നിനക്ക് സ്തുതി പാടുന്നവരുടെ..
മുഖമൂടി നാടകങ്ങൽക്കെതിരെ..

- സഹർ അഹമ്മദ്‌