മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ നമ്മള്‍ പല്ലപ്പോഴും മക്കളെ വലിച്ചിഴക്കാറുണ്ട്....
മാതാവ് പിതാവിനെയും, പിതാവ് മാതാവിനെയും വെറുക്കുവാന്‍ പ്രേരിപ്പിക്കും...
അവസാനം മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവും... അതിന്റെ ഇടയില്‍...
പലപ്പോഴും അവര്‍ക്ക് മക്കളെ നഷ്‌ടപ്പെട്ടിടുണ്ടാവും... മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവുമ്പോഴും...
അവര്‍ മക്കളുടെ മനസ്സില്‍ വിതച്ച വെറുപ്പിന്റെ വിത്തുകള്‍ അവശേഷിക്കുന്നുണ്ടാവും...
അതിന്റെ ഫലമായി മക്കള്‍ എന്നേക്കുമായും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ രണ്ടു പെരേയ്യും വെറുത്തിട്ടുണ്ടാവും...
ഈ കലഹങ്ങളുടെ പേരില്‍ മാതാപിതാകള്‍ മക്കള്‍ക്ക് നഷ്‌ടപ്പെടുത്തുന്നത് അവരുടെ ബാല്യമോ, കൗമാരമോ, യുവത്വമോ ആയിരിക്കാം..
ഒരിക്കലും ആ നഷ്‌ടങ്ങള്‍ ഒന്നും തന്നെ തിരിച്ചു കൊടുക്കുവാന്‍ ആവാത്തതാണ്... അതിലുപരി ഈ കലഹങ്ങള്‍ കുടുംബത്തില്‍ സൃഷ്‌ടിക്കുന്ന സാഹചര്യങ്ങള്‍ മക്കളെ വല്ല തെമ്മാടിയും ആക്കിയാല്‍, അവ മാതാപിതാകളെ മരണത്തോളം വേട്ടയാടി കൊണ്ടിരിക്കും..
അതിനാല്‍ മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ മക്കളെ വലിച്ചിഴക്കാതിരിക്കുക... ഇത് എന്റെ അപേക്ഷയാണ്... നിങ്ങള്‍ സ്വികരിക്കുമെന്ന പ്രതിക്ഷയോടെ .....
- സഹര്‍ അഹമ്മദ്